Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതകളുടെ ടി20 ലോകകപ്പ്: മഴയില്‍ മുങ്ങി സെമി... ചരിത്രം കുറിച്ച് ഇന്ത്യ, ആദ്യമായി ഫൈനലില്‍

1

സിഡ്ഡി: ഐസിസിയുടെ വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ടൂര്‍ണമെന്റില്‍ ആദ്യമായി ഇന്ത്യന്‍ പെണ്‍പട ഫൈനലിലേക്കു കുതിച്ചു. ആദ്യ സെമി ഫൈനലില്‍ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഇന്ത്യ- ഇംഗ്ലണ്ട് സെമി പോര് കനത്ത മഴയെ തുടര്‍ന്നു ടോസ് പോലും നടക്കാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു. സെമി ഫൈനലുകള്‍ക്ക് റിസര്‍വ് ദിനം ഇല്ലായിരുന്നു.

പ്രാഥമിക റൗണ്ടില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീമെന്ന നിലയിലാണ് ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യ കലാശപ്പോരിനു ടിക്കറ്റെടുത്തത്. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യക്കു എട്ടും ഇംഗ്ലണ്ടിന് ആറും പോയിന്റാണുണ്ടായിരുന്നത്. ഗ്രൂപ്പ് എ ചാംപ്യന്‍മാരായാണ് ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശനം. കളിച്ച നാലു മല്‍സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. അതേസമയം, ഗ്രൂപ്പ് ബിയില്‍ നിന്നു റണ്ണറപ്പായാണ് ഇംഗ്ലണ്ട് സെമിയില്‍ കടന്നത്. നാലു മല്‍സരങ്ങള്‍ കളിച്ച ഇംഗ്ലണ്ട് മൂന്നെണ്ണത്തില്‍ ജയിച്ചപ്പോള്‍ ഒന്നില്‍ തോല്‍വിയേറ്റുവാങ്ങി. ദക്ഷിണാഫ്രിക്കയോടായിരുന്നു ഇംഗ്ലണ്ടിനു അടിതെറ്റിയത്.

2

ഞായറാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ലോകകപ്പിന്റെ കലാശപ്പോരാട്ടം അരങ്ങേറുക. നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സെമിയിലെ വിജയികളാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.

Story first published: Thursday, March 5, 2020, 22:16 [IST]
Other articles published on Mar 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+