Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമായി, സഞ്ജുവില്ല!, കോലിക്കും ബുംറക്കും വിശ്രമം

1

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സര ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ സീനിയര്‍ താരങ്ങളായ വിരാട് കോലി, ജസ്പ്രീത് ബുംറ, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് അവസരം നല്‍കിയില്ല. ടി20 ലോകകപ്പ് വരാനിരിക്കെ വിരാടിന് വിശ്രമം അനുവദിച്ചത് അദ്ദേഹത്തിന്റെ ടി20 ലോകകപ്പിലെ സാധ്യതകളെ കുറക്കുന്നതാണെന്ന് പറയാം.

മോശം ഫോമിലുള്ള വിരാട് കോലി നിലവില്‍ പരിക്കിന്റെ പിടിയിലാണ്. നേരത്തെ തന്നെ കോലി വിശ്രമം ആവിശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് ബിസിസി ഐ അനുവദിച്ചില്ലെന്നായിരുന്നു വിവരമെങ്കിലും നിലവിലെ പരിക്കിന്റെ സാഹചര്യം വിലയിരുത്തിയാവണം അദ്ദേഹത്തിന് വിശ്രമം നല്‍കിയത്. പരിക്കേറ്റ് പുറത്തായിരുന്ന കെ എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തുന്ന രാഹുലിന്റെ മടങ്ങിവരവ് ഫിറ്റ്‌നസ് വിലയിരുത്തിയാവും.

1

അതേ സമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലേക്ക് പരിഗണിച്ച ശേഷമാണ് സഞ്ജു സാംസണെ ടി20 ടീമില്‍ നിന്ന് തഴഞ്ഞത്. സഞ്ജുവിനെ ടി20 ടീമില്‍ നിന്ന് തഴഞ്ഞതോടെ അദ്ദേഹത്തിന് ടി20 ലോകകപ്പില്‍ അവസരം ലഭിക്കില്ലെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. നേരത്തെ ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലടക്കം സഞ്ജുവിനെ പരിഗണിക്കാത്തതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

2

അയര്‍ലന്‍ഡിനെതിരേ ഫിഫ്റ്റിയടക്കം നേടിയിട്ടും വേണ്ടത്ര അവസരം ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് സഞ്ജുവിന് നല്‍കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ഇതിനോടകം സഞ്ജുവിനെ പരിഗണിക്കാത്തതിനെതിരേ വിമര്‍ശനം ശക്തമാണ്. അതേ സമയം അയര്‍ലന്‍ഡിനെതിരേ സെഞ്ച്വറിയടക്കം നേടി തിളങ്ങിയ ദീപക് ഹൂഡയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിലും ഹൂഡ തിളങ്ങിയിരുന്നു.

T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യയുടെ ബൗളിങ് നിരയില്‍ ഇവര്‍ മതി, അഞ്ച് പേരിതാ

3

ഇടവേളക്ക് ശേഷം കുല്‍ദീപ് യാദവ് ടീമിലേക്ക് തിരിച്ചെത്തി. എന്നാല്‍ ഫിറ്റ്‌നസ് വിലയിരുത്തിയാവും കളിക്കുന്ന കാര്യം. ഏറ്റവും അത്ഭുതപ്പെടുത്തിയത് ആര്‍ അശ്വിനെ ഇന്ത്യ ടി20യിലേക്ക് പരിഗണിച്ചതാണ്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന അശ്വിന്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. ഇത്തവണത്തെ ഐപിഎല്ലിലും ഭേദപ്പെട്ട് പ്രകടനം നടത്തിയതാണ് അശ്വിനെ ടി20 ടീമിലേക്ക് തിരിച്ചെത്താന്‍ സഹായിച്ചത്.

4

യുവ പേസര്‍ ഉമ്രാന്‍ മാലിക്കിന് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലടക്കം തിളങ്ങാനാവാതെ പോയതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ നിന്നും തഴയപ്പെട്ടു. അതേ സമയം യുവ ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ്ങിനെ ടീമില്‍ ഉള്‍പ്പെടുത്തി. നിലവില്‍ മറ്റ് ഇടം കൈയന്‍ പേസര്‍മാര്‍ ഇന്ത്യന്‍ നിരയിലില്ല. അതുകൊണ്ട് തന്നെ അര്‍ഷദീപിന് മുന്നില്‍ ടി20 ലോകകപ്പിന്റെ വാതില്‍ തുറക്കാനുള്ള സാധ്യത കൂടുതലാണ്. വെസ്റ്റ് ഇന്‍ഡീസ് പരമ്പര അദ്ദേഹത്തിന് നിര്‍ണ്ണായകമാവും.

കോലി നായകനായ ആദ്യ ഏകദിന പ്ലേയിങ് 11 ഓര്‍മയുണ്ടോ?, ഏഴ് പേര്‍ ഇപ്പോഴും കളിക്കുന്നു!

5

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ്‌

Story first published: Thursday, July 14, 2022, 14:37 [IST]
Other articles published on Jul 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+