Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഫൈനലില്‍ ആരൊക്കെ? ദിനേശ് കാര്‍ത്തികിന്റെ പ്രവചനം

1

ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് ടൂര്‍ണമെന്റിന്റെ മല്‍സരക്രമം ഇന്നു പ്രഖ്യാപിച്ചിരുന്നു. കരുത്തരായ ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലോകകപ്പിനു തുടക്കമാവുന്നത്. ഒക്ടോബര്‍ 23നാണ് ആദ്യ മല്‍സരം. തൊട്ടടുത്ത ദിവസമാണ് ഇന്ത്യയിറങ്ങുന്നത്. ചിരവൈരികളായ പാകിസ്താനുമായിട്ടാണ് ഇന്ത്യ സൂപ്പര്‍ 12ലെ ആദ്യ മല്‍സരത്തില്‍ ഏറ്റുമുട്ടുന്നത്. യുഎഇ, ഒമാന്‍ എന്നീവിടങ്ങളിലായിട്ടാണ് ടൂര്‍ണമെന്റ്.

ഫിക്‌സ്ചര്‍ പ്രഖ്യാപനത്തിനു പിന്നാലെ ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനു മുമ്പ് കമന്ററിയിലും സജീവമായി മാറിയിരിക്കുകയാണ് അദ്ദേഹം. ഇന്ത്യയും നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസും തമ്മിലായിരിക്കും ഫൈനലെന്നാണ് കാര്‍ത്തികിന്റെ പ്രവചനം. കലാശക്കളിയില്‍ ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടുന്നത് കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.

ഇന്ത്യ കഴിഞ്ഞാല്‍ എന്റെ രണ്ടാമത്തെ ഫേവറിറ്റ് ടീം വെസ്റ്റ് ഇന്‍ഡീസാണ്. ഈ ഫോര്‍മാറ്റില്‍ അവരുടെ കളി ഞാന്‍ ഇഷ്ടപ്പെടുന്നു. ടീമെന്ന നിലയില്‍ വിന്‍ഡീസ് തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നത് ടി20യിലാണ്. അതിനാല്‍ തന്നെ വിന്‍ഡീസ് ഫൈനലില്‍ ഉണ്ടാവണം. എന്നാല്‍ ഫൈനലില്‍ അവര്‍ ജയിക്കണമോയെന്ന് എതിരാളി ആരെന്നറിഞ്ഞ ശേഷം മാത്രമേ എനിക്കു പറയാന്‍ കഴിയൂ. ഇന്ത്യയാണ് എതിരാളിയെങ്കില്‍ താന്‍ ഇന്ത്യക്കൊപ്പമായിരിക്കുമെന്നും കാര്‍ത്തിക് പറഞ്ഞു.

2

എന്നാല്‍ 2016ലെ കഴിഞ്ഞ ടി20 ലോകകപ്പില്‍ വിന്‍ഡീസിനെ ലോകചാംപ്യന്‍മാരായ ക്യാപ്റ്റന്‍ ഡാരന്‍ സമിയുടെ ആഗ്രഹം ഇത്തവണയും തന്റെ ടീം തന്നെ വിജയിക്കണമെന്നാണ്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആരായിരിക്കുമെന്നതിനെക്കുറിച്ചാണ് ഞാന്‍ കൂടുതല്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. നിര്‍ണായക സമയത്ത് ക്രീസിലെത്തി ബാറ്റിങില്‍ മാച്ച് വിന്നിങ് പ്രകടനം കാഴ്ചവയ്ക്കുന്ന ആന്ദ്രെ റസ്സലിനെപ്പോലൊരാള്‍ മാന്‍ ഓഫ് ദി സീരീസാവുന്നത് കാണാനാണ് ആഗ്രഹമെന്നും സമി പറഞ്ഞു.

നേരത്തേ ചില മുന്‍ താരങ്ങളും ടി20 ലോകകപ്പിലെ ഫേവറിറ്റുകളെ പ്രവചിച്ചിരുന്നു. ഇന്ത്യയും ഇംഗ്ലണ്ടുമാണണ് കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീമുകളെന്നായിരുന്നു ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗിന്റെ പ്രവചനം. സൗത്താഫ്രിക്കയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ മൂന്നു ടീമുകളെയായിരുന്നു ഫേവറിറ്റുകളായി ചൂണ്ടിക്കാണിച്ചത്. ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നിവരായിരുന്നു ഇത്.

അതേസമയം, ടി20 ലോകകപ്പില്‍ യോഗ്യതാ മല്‍സരങ്ങളാണ് ആദ്യം നടക്കുന്നത്. ഒമാനിലും യുഎഇയിലുമായിട്ടാണ് മല്‍സങ്ങള്‍. രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകള്‍ യോഗ്യതാ റൗണ്ടില്‍ മാറ്റുരയ്ക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും ഒന്നും രണ്ടും സ്ഥാനക്കാരാണ് സൂപ്പര്‍ 12ലേക്കു യോഗ്യത നേടുക. ഗ്രൂപ്പ് എയില്‍ മുന്‍ ചാംപ്യന്മാരായ ശ്രീലങ്ക, അയര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, നമീബിയ എന്നിവര്‍ മാറ്റുരയ്ക്കും. ഗ്രൂപ്പ് ബിയിലാവട്ടെ ബംഗ്ലാദേശ്, ഒമാന്‍, സ്‌കോട്ട്‌ലാന്‍ഡ്, പപ്പുവ ന്യുഗ്വിനി എന്നിവരാണുള്ളത്.

സൂപ്പര്‍ 12ല്‍ ആറു ടീമുകള്‍ വീതം രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് രാജ്യങ്ങള്‍ പോരാട്ടത്തിനിറങ്ങുക. ഗ്രൂപ്പ് ഒന്ന് ഇതിനകം മരണഗ്രൂപ്പായി മാറിക്കഴിഞ്ഞു. നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ ജേതാക്കളായ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കൊപ്പം യോഗ്യതാ റൗണ്ടില്‍ നിന്നുള്ള രണ്ടു ടീമുകള്‍ കൂടി ഗ്രൂപ്പിലുണ്ട്. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരോടൊപ്പം യോഗ്യതാ മല്‍സരം കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ കൂടിയുണ്ട്. രണ്ടു ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമി ഫൈനലിലേക്കു യോഗ്യത നേടും. നവംബര്‍ 14ന് ദുബായിലാണ് കലാശപ്പോരാട്ടം.

Story first published: Sunday, August 22, 2021, 19:35 [IST]
Other articles published on Aug 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+