Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: മക്കോയ് മാജിക്ക്, ആറു വിക്കറ്റ്! ഇന്ത്യ തകര്‍ന്നു- വിജയലക്ഷ്യം 139

സെന്റ് കിറ്റ്‌സ്: രണ്ടാം ടി20യില്‍ ഇന്ത്യയെ വരിഞ്ഞുകെട്ടി വെസ്റ്റ് ഇന്‍ഡീസ്. ആറു വിക്കറ്റുകളുമായി ഒബെഡ് മക്കോയ് മാജിക്കല്‍ ബൗളിങ് പുറത്തെടുത്തപ്പോള്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. 139 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം മാത്രമാണ് വിന്‍ഡീസിനു നല്‍കാന്‍ ഇന്ത്യക്കു സാധിച്ചത്. മുഴുവന്‍ ഓവര്‍ പോലും ക്രീസില്‍ നില്‍ക്കാന്‍ ഇന്ത്യക്കായില്ല. 19.4 ഓവറില്‍ 138 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു.

1

ഇന്ത്യന്‍ നിരയിലെ ഭൂരിഭാഗം പേരും അലക്ഷ്യമായ ബാറ്റിങിലൂടെയാണ് വിക്കറ്റ് വലിച്ചെറിഞ്ഞത്. 31 റണ്‍സെടുത്ത സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. 31 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കമാണിത്. രവീന്ദ്ര ജഡേജ (27), റിഷഭ് പന്ത് (24) എന്നിവരാണ് 20 പ്ലസ് സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍.

2

നായകന്‍ രോഹിത് ശര്‍മ (0), സൂര്യകുമാര്‍ യാദവ് (11), ശ്രേയസ് അയ്യര്‍ (10), ദിനേശ് കാര്‍ത്തിക് (7), ആര്‍ അശ്വിന്‍ (10), ഭുവനേശ്വര്‍ കുമാര്‍ (1), ആവേശ് ഖാന്‍ (8), അര്‍ഷ്ദീപ് സിങ് (1*) എന്നിവരെല്ലാം ദയനീയമായി പരാജയപ്പെട്ടു.

3

നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മക്കോയ് ആറു വിക്കറ്റുകള്‍ കൊയ്തത്. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണിത്. ജേസണ്‍ ഹോള്‍ഡര്‍ രണ്ടു വിക്കറ്റുകള്‍ നേടി. അല്‍സാറി ജോസഫിനും അക്കീല്‍ ഹൊസെയ്‌നും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

IND vs WI: വരൂ, ടീം ബസില്‍ എന്റെ സീറ്റിലിരിക്കാം- സഞ്ജുവിന്റെ ക്ഷണം അദ്ഭുതപ്പെടുത്തി!

4

തുടരെ രണ്ടാമത്തെ മല്‍സരത്തിലും ടോസ് ലഭിച്ച വിന്‍ഡീസ് നായകന്‍ നിക്കോളാസ് പൂരന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. രവി ബിഷ്‌നോയ്ക്കു പകരം ആവേശ് ഖാന്‍ ടീമിലേക്കു വന്നു. മറുഭാഗത്തു വിന്‍ഡീസ് ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. ഷമാറ ബ്രൂക്ക്‌സ്, കീമോ പോള്‍ എന്നിവരാണ് പുറത്തുപോയത്.

5

മുന്‍ നിശ്ചയിച്ചതിനേക്കാള്‍ മൂന്നു മണിക്കൂര്‍ വൈകിയാണ് മല്‍സരം തുടങ്ങിയത്. ഇന്ത്യന്‍ ടീമിന്റെ ലഗ്ഗേജ് എത്താന്‍ വൈകിയതിനെ തുടര്‍ന്നായിരുന്നു ഇത്. എട്ടു മണിക്ക് ആരംഭിക്കാനിരുന്ന മല്‍സരം 11 മണിയിലേക്കു മാറ്റുകയായിരുന്നു.

സ്‌കൂളിലെ കൂട്ടുകാരി, കോളേജില്‍ കാമുകി, ജീവിതത്തിലും ഒപ്പം കൂട്ടി; അശ്വിന്‍- പ്രിതി പ്രണയകഥ

6

തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ പരമ്പരയില്‍ പിടിമുറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. വെള്ളിയാഴ്ച ട്രിനിഡാഡില്‍ നടന്ന ആദ്യ കളിയില്‍ ഏകപക്ഷീയമായ വിജയമായിരുന്നു രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയത്. നിക്കോളാസ് പൂരന്റെ വിന്‍ഡീലസിനെ 68 റണ്‍സിനു ഇന്ത്യ കശാപ്പ് ചെയ്തിരുന്നു. ആദ്യ കളിയില്‍ ക്യാപ്റ്റന്‍ രോഹിത്തും ദിനേശ് കാര്‍ത്തികും ബൗളര്‍മാരുമാണ് ഇന്ത്യക്കു കിടിലന്‍ വിജയം സമ്മാനിച്ചത്.

7

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ആറു വിക്കറ്റിനു 190 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. രോഹിത് 64 റണ്‍സെടുത്തപ്പോള്‍ 19 ബോളില്‍ നിന്നും പുറത്താവാതെ 41 റണ്‍സുമായി ഫിനിഷറുടെ റോളില്‍ ഡിക്കെയും മിന്നിച്ചു. മറുപടി ബാറ്റിങില്‍ വിന്‍ഡീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. എട്ടു വിക്കറ്റിനു 122 റണ്‍സ് മാത്രമെടുത്ത് വിന്‍ഡീസ് മല്‍സരം അടിയറവയ്ക്കുകയായിരുന്നു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ്, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്നു.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

വെസ്റ്റ് ഇന്‍ഡീസ്- കൈല്‍ മയേഴ്സ്, ബ്രെന്‍ഡന്‍ കിങ്, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, ഡെവന്‍ തോമസ്, റോമന്‍ പവെല്‍, ജേസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസെയ്ന്‍, ഒഡെയ്ന്‍ സ്മിത്ത്, അല്‍സാറി ജോസഫ്, ഒബെഡ് മക്കോയ്,

Story first published: Tuesday, August 2, 2022, 0:56 [IST]
Other articles published on Aug 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+