IND vs WI: ഹൂഡ ധരിച്ചത് പ്രസിദ്ധിന്റെ ജഴ്‌സി! ബിസിസിഐയ്ക്കു പണമില്ലേ?|
വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയുടെ ജഴ്‌സിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഇതിനൊരു കാരണം കൂടിയുണ്ട്. കളിയില്‍ ഹൂഡ ധരിച്ചത് ടീമംഗം പ്രസിദ്ധ് കൃഷ്ണയുടെ പേരോടു കൂടിയ 24ാം നമ്പര്‍ ജഴ്‌സിയായിരുന്നു.
പ്രസിദ്ധിനെ പുറത്തിരുത്തിയാണ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യയിറങ്ങിയത്. ആദ്യ മല്‍സരത്തില്‍ അദ്ദേഹം കളിച്ചിരുന്നെങ്കിലും ഒരു വിക്കറ്റ് പോലുമില്ലാതെ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രസിദ്ധിനെ പുറത്തിരുത്തി പുതുമുഖ പേസര്‍ ആവേശ് ഖാനെ ഇന്ത്യ കളിപ്പിച്ചത്.

പേസര്‍മാര്‍ക്കു കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിയാതെ പോയതോടെ പത്താമത്തെ ഓവറില്‍ തന്നെ ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ ഹൂഡയെ പന്തേല്‍പ്പിച്ചത്. ആദ്യ ബോളില്‍ തന്നെ വിക്കറ്റെടുത്ത് ഹൂഡ ഇന്ത്യക്കു കളിയിലെ ആദ്യ ബ്രേക്ക്ത്രൂ സമ്മാനിക്കുകകയും ചെയ്തു. മികച്ച ഫോമില്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്ന കൈല്‍ മയേഴ്‌സിനെ ഹൂഡ സ്വന്തം ബൗൡങില്‍ തന്നെ ക്യാച്ച് ചെയ്യുകയായിരുന്നു.

ഈ സമയത്തയാണ് ദീപക് ഹൂഡയുടെ ജഴ്‌സി എല്ലാവരുടെയും ശ്രദ്ധയില്‍ പതിയുന്നത്. പ്രസിദ്ധ് 24 എന്ന ജഴ്‌സിയാണ് ഹൂഡ ധരിച്ചതെന്നു കണ്ടെത്തിയതോടെ പലര്‍ക്കും ആശ്ചര്യമായി. എന്തുകൊണ്ടാണ് ഹൂഡയ്ക്കു പ്രസിദ്ധിന്റെ ജഴ്‌സി ധരിക്കേണ്ടി വന്നതെന്നായിരുന്നു പലരുടെയും സംശയം. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ഇതിനോടു പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോലിക്ക് എത്ര ലഭിക്കും? കോടികള്‍! ലോകത്തെ 14ാമന്‍

ദീപക് ഹൂഡ എന്തുകൊണ്ട് പ്രസിദ്ധ് കൃഷ്ണയുടെ ജഴ്‌സി ധരിച്ചതെന്നു ദയവു ചെയ്ത് വിശദീകരിക്കാമോ ബിസിസിഐ എന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററിലൂടെ ചോദിച്ചത്.
ദീപക് ഹൂഡ ഈ കളിയില്‍ ധരിച്ചത് 24ാം നമ്പര്‍ ജഴ്‌സിയാണ്. ഈ നമ്പര്‍ നേരത്തേ ധരിച്ചയാളെ അറിയാമോ? അതു ക്രുനാല്‍ പാണ്ഡ്യയാണെന്നു മറ്റൊരു യൂസര്‍ കുറിച്ചു.

ഇടംകൈയന്‍ പേസര്‍മാര്‍ക്കു മുന്നില്‍ മുട്ട് ഇടിക്കുന്ന ഇന്ത്യ!
ദീപക് ഹൂഡ എന്തുകൊണ്ടാണ് പ്രസിദ്ധ് കൃഷ്ണയുടെ ജഴ്‌സി ധരിച്ചത്? ബഡ്ജറ്റ് കുറവാണോയെന്നായിരുന്നു പൊട്ടിരിക്കുന്ന ഇമോജിയോടു കൂടി ഒരുയൂസര്‍ ചോദിച്ചത്.
ദീപക് ഹൂഡയോടു ജഴ്‌സിയൊന്നു മാറ്റാന്‍ ഇന്ത്യന്‍ ടീമിലെ ആരെങ്കിലുമൊന്നു പറയാമോ? പ്രസിദ്ധ് കൃഷ്ണയുെ ജഴ്‌സിയാണ് അദ്ദേഹം ധരിച്ചതെന്നായിരുന്നു ഒരു ട്വീറ്റ്.
ബിസിസിഐയ്ക്കു സാമ്പത്തിക പ്രശ്‌നമുള്ളതിനാലാണ് പ്രസിദ്ധ് കൃഷ്ണയുടെ ജഴ്‌സി ദീപക് ഹൂഡ ധരിച്ചതെന്നായിരുന്നു പരിഹസിച്ചുകൊണ്ട് ഒരു യൂസര്‍ കുറിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications