Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: റിഷഭല്ല സഞ്ജു! ഇന്ത്യ കാണിച്ചത് വന്‍ മണ്ടത്തരം- തുറന്നടിച്ച് മുന്‍ പാക് താരം

ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമില്‍ തന്റെ അവസരമുറപ്പിക്കാനുള്ള മികച്ചൊരു അവസരമായിരുന്നു വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണ്‍ പാഴാക്കിയത്. അഞ്ചാം നമ്പറില്‍ ബാറ്റിങിനു ഇറങ്ങിയ അദ്ദേഹത്തിന 12 റണ്‍സ് മാത്രമേ നേടാനായിരുന്നുള്ളൂ. 18 ബോളില്‍ നിന്നും ഒരു സിക്‌സറോടെയായിരുന്നു ഇത്. റൊമാരിയോ ഷെഫേര്‍ഡിന്റെ ബൗളിങില്‍ സഞ്ജു വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.

1

റണ്ണെടുക്കാന്‍ വിഷമിക്കുന്ന സഞ്ജുവിനെയാണ് ഈ കളിയില്‍ കണ്ടത്. വളരെ ഡിഫന്‍സീവ് ശൈലിയിലുള്ളതായായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ്. സഞ്ജുവിനു ഈ കളിയില്‍ ഇന്ത്യ നല്‍കിയ ബാറ്റിങ് പൊസിഷനെ വിമര്‍ശിച്ചിരിക്കുകയാണ് പാകി സ്പിന്നര്‍ ഡാനിഷ് കനേരിയ.

2

ഇന്ത്യക്കു വേണ്ടി മികച്ചൊരു ഇന്നിങ്‌സ് കളിക്കാന്‍ നല്ലൊരു അവസരമായിരുന്നു സഞ്ജു സാസണിനു ലഭിച്ചത്. പക്ഷെ അദ്ദേഹം റണ്ണെടുക്കാന്‍ പാടുപെട്ടു. സ്‌പെഷ്യലായി സഞ്ജു കാണപ്പെട്ടതുമില്ല. റൊമാരിയോ ഷെഫേര്‍ഡ് പുറത്താക്കുന്നതു വരെ ഒട്ടും ആകര്‍ഷകരമല്ലായിരുന്നു താരത്തിന്റെ ബാറ്റിങെന്നും ഡാനിഷ് കനേരിയ തന്റെ യൂട്യൂബ് ചാനലില്‍ വിലയിരുത്തി.

IND vs ZIM: നായകനായി രാഹുല്‍, ടീമില്‍ കോലിയും? സഞ്ജുവിനും നറുക്കുവീഴും

.

3

ഞാന്‍ ദീപക് ഹൂഡയെക്കുറിച്ച് പറയാം. എന്തുകൊണ്ടാണ് കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹത്തെ ഇന്ത്യ താഴേക്ക് ഇറക്കിയത്. മൂന്ന്, നാല് സ്ഥാനങ്ങളില്‍ ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവും ഓക്കെയാണ്. പക്ഷെ സഞ്ജു സാംസണിനേക്കാള്‍ മുമ്പ് ഹൂഡ ഇറങ്ങേണ്ടിയിരുന്നു.
റിഷഭ് പന്തിനെപ്പോലെ ഇന്ത്യ സഞ്ജുവിനെയും മുന്നിലേക്ക് അയക്കുകയായിരുന്നു. പക്ഷെ റിഷഭല്ല സഞ്ജു. അദ്ദേഹത്തിന്റെ ബാറ്റിങ് തീര്‍ത്തും വ്യത്യസ്തമാണന്നും ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടു.

4

ദീപക് ഹൂഡ തീര്‍ച്ചയായും ഇന്ത്യക്കു വേണ്ടി ബാറ്റിങില്‍ മുന്നിലേക്കു കളിക്കണം. ഹൂഡ വളരെ മികച്ച ക്രിക്കറ്റാണ്, മാത്രമല്ല ഇപ്പോള്‍ തകര്‍പ്പന്‍ ഫോമിലുമാണ്. ഇന്ത്യ അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷനില്‍ ഇടപെട്ട് വഷളാക്കാന്‍ പാടില്ലായിരുന്നുവെന്നും ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടു.

5

ഈ കളിയില്‍ ഹൂഡയുടെ പ്രകടവും അത്ര മികച്ചതായിരുന്നില്ല. മുന്‍ മല്‍സരങ്ങളിലേതു പോലെ ഒഴുക്കോടെ ഷോട്ടുകള്‍ പായിക്കാന്‍ താരത്തിനു സാധിച്ചില്ല. കളിയില്‍ പല തവണ ബൗളര്‍മാര്‍ ഹൂഡയെ ബീറ്റ് ചെയ്യുകയും ചെയിരുന്നു. 32 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 27 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു.

ഇടംകൈയന്‍ പേസര്‍മാര്‍ക്കു മുന്നില്‍ മുട്ട് ഇടിക്കുന്ന ഇന്ത്യ!

6

ഏകദിന ടീമിലേക്കുള്ള സഞ്ജു സാംസണിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ആദ്യ മല്‍സരം. കഴിഞ്ഞ വര്‍ഷത്തെ ശ്രീലങ്കന്‍ പര്യടനത്തിലൂടെയായിരുന്നു താരം ഏകദിനത്തില്‍ അരങ്ങേറിയത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ മാത്രം മല്‍സരമായിരുന്നു വിന്‍ഡീസുമായുള്ള ആദ്യ അങ്കം. രണ്ട് ഏകിനങ്ങളില്‍ നിന്നും 58ഉം 14 ടി20കളില്‍ നിന്നും 251ഉം റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.

7

റിഷഭ് പന്തിന്റെ അഭാവത്തില്‍ മികച്ചൊരു ഇന്നിങ്‌സിലൂടെ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള നല്ലൊരു അവസരം കൂടിയാണ് ആദ്യ മല്‍സരത്തില്‍ സഞ്ജു നഷ്ടപ്പെടുത്തിയിരിക്കുന്നത്. നേരത്തേ അയര്‍ലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ 77 റണ്‍സുമായി കസറിയ ശേഷം അദ്ദേഹം കളിച്ച ആദ്യ മല്‍സരം കൂടിയായിരുന്നു സഞ്ജുവിന് എതിരേയുള്ളത്.

8

അതേസമയം, ആദ്യ ഏകദിനത്തില്‍ ഇന്ത്യ കഷ്ടിച്ച് ജയിച്ചുകയറുകയായിരുന്നു. മൂന്നു റണ്‍സിന്റെ നേരിയ വിജയമാണ് ഇന്ത്യക്കു നേടാനായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റിനു 308 റണ്‍സെടുത്തു. മറുപടിയില്‍ വിന്‍ഡീസ് ഉജ്ജ്വലമായി തന്നെ പൊരുതിയെങ്കിലു ആറു വിക്കറ്റിനു 305 റണ്‍സെടുക്കാനേ കഴിഞ്ഞു. രണ്ടാം ഏകദിനത്തില്‍ സഞ്ജു സാംസണിനു പകരം ഇഷാന്‍ കിഷന്‍ ടീമിലേക്കു വന്നേക്കുമെന്നു സൂചനകളുണ്ട്.

Story first published: Sunday, July 24, 2022, 17:08 [IST]
Other articles published on Jul 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+