Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: റിഷഭിനു പിറകെ ഗില്ലിന്‍റെ സെഞ്ച്വറിയിലും യുവി ഇഫക്ട്! നല്‍കിയ ഉപദേശമറിയാം

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കന്നി അന്താരാഷ്ട്ര സെഞ്ച്വറി കുറിക്കാനായതിന്റെ ആഹ്ലാദത്തിലാണ് യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. മൂന്നാം നമ്പറില്‍ ഇറങ്ങിയ താരം 130 റണ്‍സാണ് കളിയില്‍ അടിച്ചെടുത്തത്. 97 ബോളുകള്‍ നേരിട്ട ഗില്‍ 15 ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചിരുന്നു. ഇന്ത്യ 13 റണ്‍സിന്റെ ത്രില്ലിങ് ജയം നേടിയ മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് ഗില്ലായിരുന്നു. പ്ലെയര്‍ ഓഫ് ദി സീരീസായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

1

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ ഉപദേശമാണ് സെഞ്ച്വറി കുറിക്കാന്‍ തന്നെ സഹായിച്ചതന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഗില്‍. നേരത്തേ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയും ഏകദിനത്തിലെ കന്നി സെഞ്ച്വറി നേടാന്‍ യുവി സഹായിച്ചിരുന്നു.

2

സിംബാബ്‌വെയുമായുള്ള അവസാന മല്‍സരത്തിനു ശേഷം ടീമംഗമായ ഇഷാന്‍ കിഷനുമായി സംസാരിക്കവെയാണ് സെഞ്ച്വറിക്കു പിന്നിലെ രഹസ്യം ശുഭ്മാന്‍ ഗില്‍ വെളിപ്പെടുത്തിയത്.
സിംബാബ്‌വെയിലേക്കു വരുന്നതിനു മുമ്പ് ഞാന്‍ യുവരാജ് സിങിനെ കണ്ടിരുന്നു. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ നന്നായി മുന്നോട്ടു പോവാന്‍ അദ്ദേഹം ഉപദേശിക്കുകയും ചെയ്തു. സെഞ്ച്വറി നേടാന്‍ സാധിക്കുന്നില്ലെന്നു ഞാന്‍ പരാതി പറഞ്ഞപ്പോള്‍ ഉടന്‍ അതിനു കഴിയുമെന്ന് യുവരാജ് ഉറപ്പ് നല്‍കിയിരുന്നതായും ഗില്‍ വെളിപ്പെടുത്തി.

Asia Cup 2022: പഴയ കോലിയാവാന്‍ എന്തു ചെയ്യണം? താളം വീണ്ടെടുക്കാന്‍ ബ്രേക്ക് സഹായിക്കുമോ?

3

സെഞ്ച്വറിക്കു ശേഷം ഏറെ സന്തോഷം തോന്നുന്നു. ബാറ്റ് ചെയ്യാന്‍ വളരെ നല്ല വിക്കറ്റായിരുന്നു ഇത്. എനിക്കു ക്രീസില്‍ നല്ല കൂട്ട് ലഭിച്ചത് ഭാഗ്യമായിട്ടാണ് കാണുന്നത്. ഭാഗ്യവും എനിക്കൊപ്പം നിന്നിരുന്നു. അവസരം പരമാവധി പ്രയോജനപ്പെടുത്തുകയെന്നത് എന്നെ സംബന്ധിച്ച് വളരെ പ്രധാനമായിരുന്നു. അതിനു കഴിഞ്ഞതില്‍ താന്‍ വളരെയധികം സന്തോഷവാനാണെന്നും ശുഭ്മാന്‍ ഗില്‍ കൂട്ടിച്ചേര്‍ത്തു.

4

ആഭ്യന്തര ക്രിക്കറ്റില്‍ ഞാന്‍ നിന്നോടൊപ്പം നേരത്തേ ബാറ്റ് ചെയ്തിട്ടുള്ളതിനാല്‍ തന്നെ ഒരുമിച്ചുള്ള ബാറ്റിങ് നന്നായി ആസ്വദിച്ചു. നീ ഗ്രൗണ്ടില്‍ വളരെ വിവേകമുള്ളയാളാണ്. അതിനാല്‍ ഞാന്‍ വളരെയധികം സന്തോഷവാനുമാണ്. നിന്റെ കൂടെ ബാറ്റ് ചെയ്തത് ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്.

5

ഇനി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ ആര് നയിക്കും?, റിഷഭ് വേണ്ട!, അവന്‍ ബെസ്റ്റ്-സാബ കരീം

പക്ഷെ നിര്‍ഭാഗ്യവശാല്‍ ഞാന്‍ റണ്ണൗട്ടാവുരയായിരുന്നുവെന്നും ശുഭ്മാന്‍ ഗില്ലിനോടു ഇഷാന്‍ കിഷന്‍ പറഞ്ഞു. തന്റെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് റണ്ണൗട്ടില്‍ കലാശിച്ചതെന്നു സമ്മതിച്ച ഗില്‍ ക്ഷമ ചോദിക്കുകയും ചെയ്തു. അതു പൂര്‍ണമായും തന്റെ പിശകായിരുന്നുവെന്നും വ്യക്തമാക്കി.

Story first published: Tuesday, August 23, 2022, 21:11 [IST]
Other articles published on Aug 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+