IND vs ZIM: ക്യാപ്റ്റനെങ്കില്‍ രാഹുല്‍ 'മാന്‍ഡ്രേക്ക്', സിംബാബ്‌വെ ഇന്ത്യയെ അട്ടിമറിക്കും!
സിംബാബ് വെയ്‌ക്കെതിരായ ഏകദിന പരമ്പര അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ക്യാംപില്‍ അപ്രതീക്ഷിത ട്വിസ്റ്റാണ് സംഭവിച്ചിരിക്കുന്നത്. പരമ്പരയില്‍ കളിക്കില്ലെന്നു നേരത്തേ ഉറപ്പിച്ചിരുന്ന സ്റ്റാര്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ച് ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ്. മാത്രമല്ല അദ്ദേഹം ടീമിന്റെ ക്യാപ്റ്റനുമായിട്ടുണ്ട്.
നേരത്തേ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ നായകനാക്കിയായിരുന്നു പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാല്‍ രാഹുലിന്റെ അപ്രതീക്ഷിത തിരിച്ചുവരവ് ധവാനു ക്യാപ്റ്റന്‍സി നഷ്ടമാക്കിയിട്ടുണ്ട്. പരമ്പരയില്‍ ഇനി ടീമിന്റെ വൈസ് ക്യാപ്റ്റനായിരിക്കും അദ്ദേഹം.

ശിഖര്‍ ധവാനു പകരം കെഎല്‍ രാഹുല്‍ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കു വന്നതോടെ ആരാധകര്‍ ആശങ്കയിലാക്കിയിരിക്കുകയാണ്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിനുള്ള മോശം റെക്കോര്‍ഡ് തന്നെയാണ് ഇതിനു കാരണം.
ഇതുവരെ ഇന്ത്യന്‍ ടീമിനെ നയിച്ച ഒരു മല്‍സരത്തില്‍പ്പോലും രാഹുലിനു വിജയം അവകാശപ്പെടാനില്ല. അതുകൊണ്ടു തന്നെ ഇന്ത്യക്കെതിരേ സിംബാബ്‌വെ അട്ടിമറി വിജയം കുറിക്കുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

ഈ വര്‍ഷമാണ് കെഎല്‍ രാഹുല്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ളത്. മൂന്ന് ഏകതദിനങ്ങളും ഒരു ടെസ്റ്റുമടക്കം നാലു മല്‍സരങ്ങളിലാണ് അദേഹം ടീമിനെ നയിച്ചത്. ഇവയിലെല്ലാം ടീം പരാജയം രുചിക്കുകയും ചെയ്തു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ ടീം സൗത്താഫ്രിക്കയില്‍ പര്യടനം നടത്തിപ്പോഴാണ് രാഹുലിന് ക്യാപ്റ്റനായി ആദ്യം നറുക്കുവീണത്.

രണ്ടാം ടെസ്റ്റില്‍ പരിക്കു കാരണം ക്യാപ്റ്റന്‍ വിരാട് കോലിക്കു പുറത്തിരുന്നതോടെ രാഹുല്‍ നായകനാവുകയായിരുന്നു. പരിക്കു കാരണം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേരത്തേ തന്നെ പരമ്പരയില്‍ നിന്നും പിന്‍മാറിയിരുന്നു. അതിനാല്‍ ക്യാപ്റ്റന്‍സി രാഹുലിലേക്കു വരികയായിരുന്നു. പക്ഷെ കളിയില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ വന്‍ തോല്‍വിയേറ്റു വാങ്ങി.
ഡുപ്ലെസിയെ തിരിച്ചുപിടിച്ച് സൂപ്പര്‍ കിങ്‌സ്! നായകനാവും, മോയിന്‍ അലിയും ടീമില്‍

ടെസ്റ്റ് പരമ്പരയക്കു ശേഷം സൗത്താഫ്രിക്കയുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ടീമിനെ നയിക്കാനിരുന്നത് രോഹിത് ശര്‍മയായിരുന്നു. പക്ഷെ പരിക്കുകാരണം സൗത്താഫ്രിക്കന്‍ പര്യടനം അദ്ദേഹത്തിനു പൂര്‍ണമായി നഷ്ടമായി. ഇതേ തുര്‍ന്ന് വൈസ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുല്‍ പരമ്പരയില്‍ നായകനായി. എന്നാല്‍ പരമ്പരയില്‍ ഇന്ത്യ 0-3ന് തൂത്തുവാരപ്പെട്ടു.

ആദ്യ കളിയില്‍ 31 റണ്‍സിനു കീഴടങ്ങിയ ഇന്ത്യ രണ്ടാമങ്കത്തില്‍ ഏഴു വിക്കറ്റിനും തകര്‍ത്തു. ഇതോചെ ഇന്ത്യ പരമ്പരയും കൈവിട്ടു. അവസാന കളി ജയിച്ച് ഇന്ത്യ മാനംകാക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. നാലു റണ്‍സിനു ഇന്ത്യ പൊരുതിത്തോല്‍ക്കുകയായിരുന്നു.
ധോണിയുടെ ഏതൊക്കെ റെക്കോര്‍ഡുകള്‍ റിഷഭ് തകര്‍ക്കും?

സിംബാബ്‌വെയ്ക്കതിരായ ഇന്ത്യന്‍ ഏകദിന ടീം
കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.

സിംബാബ്‌വെ ടീം
റെഗിസ് ചകാബ്വ (ക്യാപ്റ്റന്‍), തനക ചിവാങ്ക,റ്യാന്‍ ബേള്‍, ബ്രാഡ്‌ലി ഇവാന്‍സ്, ലൂക് ജോങ്വെ, ഇന്നസന്റ് കയേ, തകുസ്വാന്‍ഷെ കെയ്റ്റാനോ, ക്ലൈവ് മന്റാന്റെ, വെസ്ലി മധെവേരെ, ടഡിവാന്‍ഷെ മറുമാനി, ജോണ്‍ മസാര, ടോണി മുനോഗ്യ, റിച്ചാര്‍ ഗവാര, വിക്റ്റര്‍ ന്യൂച്ചി, സിക്കന്ദര്‍ റാസ, മില്‍ട്ടണ്‍ ഷുംബ, ഡൊണാള്‍ഡ് ടിരിപാനോ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications