IND vs ZIM: ദ്രാവിഡിനു പകരം കോച്ചായി ലക്ഷ്മണ്‍, സഞ്ജുവിന്റെ ചീട്ട് കീറുമോ? ഇഷാന് പ്രതീക്ഷ
ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു വ്യാഴാഴ്ച ഹരാരെയില്‍ തുടക്കമാവുകയാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. സ്ഥിരം നായകന്‍ രോഹിത് ശര്‍മയുള്‍പ്പെടെ പ്രമുഖ താരങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഈ പരമ്പരയില്‍ ഇറങ്ങുന്നത്. കെഎല്‍ രാഹുലാണ് ഇന്ത്യയെ പരമ്പരയില്‍ നയിക്കുന്നത്. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനുമാണ്.

സിംബാബ്‌വെയുമായുള്ള പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു രണ്ടു പേരാണ് മല്‍സരരംഗത്തുള്ളത്. സഞ്ജും സാംസണും ഇഷാന്‍ കിഷനും തമ്മിലാണ് മല്‍സരം. നെറ്റ് സെഷനില്‍ ഇരുവരും മികച്ച പ്രകടനത്തിലൂടെ കോച്ച് വിവിഎസ് ലക്ഷ്മണിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ്.

സ്ഥിരം കോച്ചായ രാഹുല്‍ ദ്രാവിഡിനു സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേധാവി കൂടിയായ വിവിഎസ് ലക്ഷ്മണിനു താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.
നേരത്തേ വെസ്റ്റ് ഇന്‍ഡീസിനെതിരേ അവസാനമായി കളിച്ച മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ വിക്കറ്റ് കാത്തത് സഞ്ജു സാംസണായിരുന്നു. ഇഷാന്‍ കിഷന് അവസരവും ലഭിച്ചിരുന്നില്ല. എന്നാല്‍ അന്നത്തെ കോച്ചായിരുന്ന ദ്രാവിഡിനു പകരം ലക്ഷ്മണ്‍ വന്നതോട സഞ്ജുവിനെ മാറ്റി ഇഷാനെ കൊണ്ടു വരുമോയെന്നതാണ് ചോദ്യം.
IND vs ZIM: ഫിനിഷറാവാന്‍ സഞ്ജു! ഈ റോള്‍ ഏറ്റവും ബെസ്റ്റ്, കാരണങ്ങളറിയാം

വരാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇഷാന്‍ കിഷനും സഞ്ജു സാംസണും ഉള്‍പ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ സെലക്ടര്‍മാരുടെ പ്രീതി പിടിച്ചുപറ്റി ടി20 ലോകകപ്പില്‍ തങ്ങളുടെ സ്ഥാനം നേടിയെടുക്കുകയാവും രണ്ടു പേരുടെയും ലക്ഷ്യം.
നേരത്തേ ഇന്ത്യന്‍ ടി20 ടീമിലെ ബാക്കപ്പ് ഓപ്പണറായി സ്ഥാനമുറപ്പിച്ച താരമായിരുന്നു ഇഷാന്‍. പക്ഷെ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ എല്ലാം മാറിമറിഞ്ഞിരിക്കുകയാണ്. ടീമില്‍ അവസരങ്ങള്‍ കുറഞ്ഞ ഇഷാന്‍ ഏഷ്യാ കപ്പില്‍ നിന്നും തഴയപ്പെടുകയും ചെയ്തു.

സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ കെഎല്‍ രാഹുല്‍ പുതുതായി ഇന്ത്യന്‍ സംഘത്തോടൊപ്പം ചേര്‍ന്നതോടെ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാള്‍ക്കു മാത്രമേ പ്ലെയിഹ് ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ളൂ.
രാഹുലും ശിഖര്‍ ധവാനും ചേര്‍ന്നു ഓപ്പണ്‍ ചെയ്യുമെന്നറപ്പായതിനാല്‍ തൊട്ടുമുമ്പത്തെ പരമ്പരയില്‍ ഓപ്പണറായ ശുഭ്മാന്‍ ഗില്ലിനു താഴേക്കു ഇറങ്ങേണ്ടി വരും. മൂന്നാം നമ്പറില്‍ താരം കളിക്കാനാണ് സാധ്യത. നാലാമനായി ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ കളിക്കുമെന്നുറപ്പാണ്. അഞ്ചാം നമ്പറില്‍ സഞ്ജു, ഇഷാന്‍ എന്നിവരിലൊരാളായിരിക്കും ബാറ്റ് ചെയ്യുക.
IND vs ZIM: ഹൂഡ ഇത്രയ്ക്കു ഭയങ്കരനോ? ഇന്ത്യക്കൊപ്പമുള്ള റെക്കോര്‍ഡ് ഞെട്ടിക്കും!

വെസ്റ്റ് ഇന്‍ഡീസുമായുള്ള കഴിഞ്ഞ പരമ്പരയിലും സഞ്ജു സാംസണ്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുകയും ടീമിനായി വിക്കറ്റ് കാക്കുകയും ചെയ്തിരുന്നു. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 300ന് മുകളില്‍ സ്‌കോര്‍ ചേസ് ചെയ്തു വിജയിച്ചപ്പോള്‍ അദ്ദേഹം 54 റണ്‍സുമായി തിളങ്ങുകയും ചെയ്തു. സഞ്ജുവിന്റെ കന്നി ഏകദിന ഫിഫ്റ്റി കൂടിയായിരുന്നു ഇത്.

ഈ പ്രകടനം പരിഗണിക്കുമ്പോള്‍ സിംബാബ്‌വെയ്‌ക്കെതിരേ നേരിയ മുന്‍തൂക്കം അദ്ദേഹത്തിനു തന്നെയാണെന്നു പറയാം. പക്ഷെ ഇഷാന്റെ പ്രതിഭയുടെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അതുകൊണ്ടു തന്നെ വിവിഎസ് ലക്ഷ്മണ്‍ സഞ്ജുവിനെ പുറത്തിരുത്തി ഇഷാനെ കളിപ്പിക്കുമോയെന്നു കാത്തിരുന്നു തന്നെ കാണണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications