IND vs ZIM: റുതുരാജും ത്രിപാഠിയും എവിടെ?, ആരാധകര്‍ കലിപ്പില്‍!, ട്വിറ്റര്‍ പ്രതികരണങ്ങള്‍

ഹരാരെ: സിംബാബ് വെക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര ഉറപ്പിച്ചതാണ്. അതുകൊണ്ട് തന്നെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ബെഞ്ചിലിരിക്കുന്ന യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. റുതുരാജ് ഗെയ്ക്‌വാദിന് അവസരവും രാഹുല്‍ ത്രിപാഠിക്ക് അരങ്ങേറ്റവും ഉണ്ടാവുമെന്നാണ് ആരാധകര്‍ കരുതിയതെങ്കിലും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇതിന് തയ്യാറായിട്ടില്ല.
രണ്ട് മാറ്റങ്ങള്‍ മാത്രമാണ് മൂന്നാം മത്സരത്തില്‍ വരുത്തിയത്. രണ്ട് മാറ്റവും പേസ് നിരയിലായിരുന്നു. പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും പുറത്തായപ്പോള്‍ പകരക്കാരായി ദീപക് ചഹാറും ആവേഷ് ഖാനുമെത്തി. ബാറ്റിങ് നിരയില്‍ ഒരു മാറ്റവും ഇന്ത്യ വരുത്തിയിട്ടില്ല. ഇതോടെ റുതുരാജിനും ത്രിപാഠിക്കും പുറത്തിരുന്ന് കളി കാണേണ്ടി വന്നു.

രണ്ട് താരങ്ങളെയും മൂന്നാം മത്സരത്തില്‍ നിന്ന് തഴഞ്ഞത് ആരാധകരെ കടുത്ത നിരാശരാക്കിയിരിക്കുകയാണ്. ഇപ്പോള്‍ അവസരം നല്‍കിയില്ലെങ്കില്‍ പിന്നെ എപ്പോഴാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. റുതുരാജ് ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടി ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്ന താരമാണ്. ഇന്ത്യയുടെ അവസാന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ റുതുരാജിന് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇതോടെ ടീമിന്റെ പ്രധാന മത്സരങ്ങളില്‍ നിന്ന് റുതുരാജ് തഴയപ്പെട്ടു.
പ്രതിഭാശാലിയെന്ന് പേരെടുത്ത ഓപ്പണറെ ഇത്തരത്തില്‍ ഇന്ത്യ തഴയരുതെന്നാണ് ആരാധകര്‍ പറയുന്നത്. ഒരു മത്സരത്തില്‍ പോലും അവസരം നല്‍കാതിരിക്കുന്നത് താരത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും ഇഷാന്‍ കിഷനെയോ ശിഖര്‍ ധവാനെയോ പുറത്തിരുത്തി ഇന്ത്യ റുതുരാജിനെ പരിഗണിക്കണമായിരുന്നുവെന്നാണ് ആരാധക പക്ഷം.
ലോകകപ്പ് നേടിയ ക്യാപ്റ്റന്മാര്‍, പക്ഷെ സിംബാബ്‌വെയോട് തോറ്റു!, ആരൊക്കെയെന്ന് അറിയാമോ?

ടി20 ലോകകപ്പും ഏകദിന ലോകകപ്പുമെല്ലാം വരാനിരിക്കെ ഇന്ത്യക്ക് ബാക്കപ്പ് ഓപ്പണറായി പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് റുതുരാജ്. എന്നാല്‍ ടീം മാനേജ്‌മെന്റിന് താരത്തില്‍ വിശ്വാസമില്ലെന്ന് പറയാം. താരതമ്യേനെ ദുര്‍ബലരായ സിംബാബ് വെക്കെതിരേ പോലും അദ്ദേഹത്തിന് അവസരമില്ല. ഇനി അടുത്തെങ്ങും റുതുരാജിന് അവസരം ലഭിച്ചേക്കില്ല.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റുതുരാജില്ല. ശേഷം ഇന്ത്യ കളിക്കുന്നത് കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കും ഓസ്‌ട്രേലിയക്കും എതിരായ പരമ്പരയാണ്. രണ്ടിലും റുതുരാജിനെ പരിഗണിച്ചേക്കില്ല. ബെഞ്ചിലിരുത്തി ഇന്ത്യ നശിപ്പിക്കേണ്ട പ്രതിഭയല്ല റുതുരാജെന്നും കൂടുതല്‍ അവസരം അദ്ദേഹം അര്‍ഹിക്കുന്നുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്.
രാഹുല്‍ ത്രിപാഠിക്ക് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കാത്തതും ആരാധകരെ നിരാശരാക്കുന്നു. ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ സാധിക്കുന്ന താരമാണ് ത്രിപാഠി. ഐപിഎല്ലിലെ വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് അദ്ദേഹം. മൂന്നാം മത്സരത്തില്‍ അദ്ദേഹം തീര്‍ച്ചയായും സ്ഥാനം അര്‍ഹിച്ചിരുന്നു. മോശം ഫോമിലുള്ള ഇഷാന്‍ കിഷന് പകരം ത്രിപാഠിക്ക് അവസരം നല്‍കാമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഇഷാന്‍ ഏഷ്യാ കപ്പില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ വിശ്രമം നല്‍കിയാലും കുഴപ്പമില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ന്യൂസീലന്‍ഡ് പര്യടനം: ഇന്ത്യ എ ടീമിനെ ശുബ്മാന്‍ നയിക്കും, ജയ്‌സ്വാളും ടീമില്‍, ടീം ലിസ്റ്റ് ഇതാ

അക്ഷര്‍ പട്ടേല്‍ മികച്ച ഫോമിലാണ്. വിശ്രമം നല്‍കിയാലും പ്രശ്‌നമില്ലായിരുന്നുവെന്നും അദ്ദേഹത്തിന് പകരം യുവതാരം ഷഹബാസ് അഹമ്മദിന് അവസരം നല്‍കേണ്ടിയിരുന്നെന്നും ഒരു വിഭാഗം ആരാധകര്‍ പറയുന്നു. വാഷിങ്ടണ്‍ സുന്ദര്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ പകരക്കാരനായി ഇന്ത്യ ടീമിള്‍ ഉള്‍പ്പെടുത്തിയ താരമാണ് സ്പിന്‍ ഓള്‍റൗണ്ടറായ ഷഹബാസ് അഹമ്മദ്. ഐപിഎല്ലില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരം കൂടിയാണ് അദ്ദേഹം.
പ്ലേയിങ് 11: ഇന്ത്യ- കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖാര്‍ ധവാന്‍, ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications