Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: 'ഗംഭീരം ഗില്‍', കന്നി സെഞ്ച്വറി, തകര്‍പ്പന്‍ റെക്കോഡ്, കോലിയേയും കടത്തിവെട്ടി

1

ഹരാരെ: ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്തിനായി മത്സരിക്കാന്‍ താനുമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ച് ശുബ്മാന്‍ ഗില്‍. 97 പന്തില്‍ 15 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 130 റണ്‍സാണ് ഗില്‍ നേടിയത്. സിംബാബ് വെക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഗംഭീര സെഞ്ച്വറി നേടിയാണ് താരം കരുത്തുകാട്ടിയത്. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോഴും ക്ലാസിക് പ്രകടനത്തോടെ തന്റെ കന്നി ഏകദിന സെഞ്ച്വറി ശുബ്മാന്‍ ഗില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരുടെ വഴിയേ തന്നെ സിംബാബ് വെയില്‍ സെഞ്ച്വറി നേടി തന്റെ കന്നി സെഞ്ചറി നേട്ടം ഗില്‍ ആഘോഷമാക്കിയിരിക്കുകയാണ്.

2

82 പന്തുകള്‍ മാത്രമാണ് സെഞ്ച്വറിയിലേക്കെത്താന്‍ ഗില്ലിന് വേണ്ടിവന്നത്. സിംബാബ് വെയില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമാണ് ഗില്‍. ഹരാരെയിലെ ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോറാണ് ഗില്‍ കുറിച്ചത്. ഇന്ത്യക്കായി ആറ് ഏകദിനം മാത്രം കളിച്ച താരം നാലാം തവണ 50ലധികം റണ്‍സ് നേടുന്നത്.

ജൂലൈ 22ന് വിന്‍ഡീസിനെതിരേയായിരുന്നു ഗില്ലിന്റെ ഏകദിന അരങ്ങേറ്റം. 6 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 64 റണ്‍സ് നേടിയാണ് താരം വരവറിയിച്ചത്. രണ്ടാം മത്സരത്തില്‍ 43 റണ്‍സും മൂന്നാം മത്സരത്തില്‍ പുറത്താവാതെ 98 റണ്‍സുമാണ് അദ്ദേഹം നേടിയത്. മഴ ചതിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹം തന്റെ കന്നി ഏകദിന സെഞ്ച്വറി വിന്‍ഡീസില്‍ തന്നെ കുറിക്കുമായിരുന്നു.

ലോകകപ്പ് നേടിയ ക്യാപ്റ്റന്മാര്‍, പക്ഷെ സിംബാബ്‌വെയോട് തോറ്റു!, ആരൊക്കെയെന്ന് അറിയാമോ?

2

സിംബാബ് വെക്കെതിരേയും ഗില്‍ തന്റെ ബാറ്റിങ് മികവ് ആവര്‍ത്തിച്ചു. ആദ്യ മത്സരത്തില്‍ പുറത്താവാതെ 82 റണ്‍സ് നേടിയ താരം രണ്ടാം മത്സരത്തില്‍ 33 റണ്‍സെടുത്താണ് പുറത്തായത്. ഇപ്പോഴിതാ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയും. ഗില്ലിന്റെ അര്‍ഹിച്ച സെഞ്ച്വറി നേട്ടമാണിതെന്ന് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് ട്വീറ്റ് ചെയ്തു. 2023ലെ ഏകദിന ലോകകപ്പില്‍ ഓപ്പണിങ്ങില്‍ സീറ്റ് പ്രതീക്ഷിക്കുന്ന കെ എല്‍ രാഹുലിനും ശിഖര്‍ ധവാനുമെല്ലാം വലിയ ഭീഷണിയാണ് ഗില്‍ ഉയര്‍ത്തുന്നതെന്ന് പറയാം.

ന്യൂസീലന്‍ഡ് പര്യടനം: ഇന്ത്യ എ ടീമിനെ ശുബ്മാന്‍ നയിക്കും, ജയ്‌സ്വാളും ടീമില്‍, ടീം ലിസ്റ്റ് ഇതാ

3

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ് , മുഹമ്മദ് കൈഫ് , വിരാട് കോലി, കേദാര്‍ ജാദവ്, അമ്പാട്ടി റായിഡു, കെ എല്‍ രാഹുല്‍ എന്നിവരും ഹരാരെയില്‍ സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും ഇവരേക്കാളൊക്കെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടം ഗില്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ ശിഖര്‍ ധവാനും കെ എല്‍ രാഹുലുമെല്ലാം റണ്‍സ് നേടാന്‍ പ്രയാസപ്പെട്ട സാഹചര്യത്തിലും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ഗില്‍ ഇന്ത്യയുടെ ഹീറോയായിരിക്കുകയാണ്.

Story first published: Monday, August 22, 2022, 16:39 [IST]
Other articles published on Aug 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+