
'ബാറ്റിങ് പരിഗണിക്കുമ്പോള്‍ ഇന്ത്യ അധികം മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ല. ഷഹബാസിന് ചിലപ്പോള്‍ അവസരം ലഭിച്ചേക്കും. റുതുരാജും രാഹുല്‍ ത്രിപാഠിയും അവസരത്തിനായി കാത്തിരിക്കുകയാണ്. അവര്‍ക്ക് അവസരം നല്‍കിയില്ലെങ്കില്‍ അത് അനീതിയാവും. യുവതാരങ്ങള്‍ക്ക് ഇപ്പോഴാണ് അവസരം നല്‍കേണ്ടത്. ശുബ്മാന്‍ ഗില്ലിനെ നോക്കുക, എത്രത്തോളം മികച്ച രീതിയിലാണ് അവന്‍ ബാറ്റ് ചെയ്യുന്നത്'- ഉത്തപ്പ പറഞ്ഞു.
എന്നാല്‍ ഇന്ത്യ ബാറ്റിങ് നിരയില്‍ വലിയ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യത കുറവാണ്. റുതുരാജിനെ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്ക് പരിഗണിച്ചെങ്കിലും മികവ് കാട്ടാന്‍ സാധിച്ചില്ല. ഒരു മത്സരത്തില്‍ മാത്രമാണ് അദ്ദേഹം തിളങ്ങിയത്. ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ഓപ്പണറാണെങ്കിലും അതിനൊത്ത് ഉയരാന്‍ ലഭിച്ച അവസരങ്ങളില്‍ അദ്ദേഹത്തിന് സാധിച്ചില്ല.
രാഹുല്‍ - ഗില്‍ ഓപ്പണിങ്, സഞ്ജുവില്ല, 2025ലെ ഇന്ത്യയുടെ ബെസ്റ്റ് ഏകദിന 11 ഇതാ

എന്നാല്‍ ഇന്ത്യ പെട്ടെന്ന് തഴയാന്‍ സാധ്യതയില്ലാത്ത താരമാണ് റുതുരാജ്. ഇന്ത്യ ബാക്കപ്പ് ഓപ്പണറായി വളര്‍ത്തിക്കൊണ്ടുവരാന്‍ താല്‍പ്പര്യപ്പെടുന്ന താരമാണ് റുതുരാജ്. ത്രിപാഠി ഏത് പൊസിഷനിലും കളിക്കാന്‍ കെല്‍പ്പുള്ളവനാണ്. ഐപിഎല്ലില്‍ സ്ഥിരതയോടെ കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇന്ത്യ അരങ്ങേറാനുള്ള അവസരം നല്‍കിയിട്ടില്ല. ത്രിപാഠിക്ക് ഇന്ത്യ അവസരം നല്‍കേണ്ട ഏറ്റവും മികച്ച സമയമാണിത്. സിംബാബ് വെക്കെതിരേ പോലും അവസരം നല്‍കാത്ത പക്ഷം ത്രിപാഠിക്ക് ബെഞ്ചില്‍ത്തന്നെ ഇരിക്കേണ്ടി വരും.
ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയ ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷന്റെയും സമീപകാല പ്രകടനങ്ങള്‍ മോശമാണ്. സിംബാബ് വെക്കെതിരേ രണ്ടാം മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയപ്പോഴും ഇഷാന് തിളങ്ങാനായില്ല. ഇഷാന് മൂന്നാം മത്സരത്തില്‍ ഇന്ത്യ വിശ്രമം അനുവദിക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇഷാന്‍ മൂന്നാം മത്സരത്തിലും അവസരം അര്‍ഹിക്കുന്നുണ്ടെന്നാണ് ഉത്തപ്പ അഭിപ്രായപ്പെടുന്നത്.

'ഇഷാന് പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. അതുകൊണ്ട് തന്നെ മൂന്നാം മത്സരത്തില്‍ നിന്ന് അവനെ മാറ്റിയാല്‍ അത് അവനെ വലിയ നിരാശനാക്കും. തിരിച്ചുവരാന്‍ ശ്രമിക്കുന്ന പ്രതിഭയാണവന്‍. അതുകൊണ്ട് തന്നെ അവനെ മാറ്റി മറ്റൊരാളെ കൊണ്ടുവരുന്നത് എളുപ്പമല്ല'- ഉത്തപ്പ കൂട്ടിച്ചേര്‍ത്തു. രണ്ടാം മത്സരത്തില്‍ കെ എല്‍ രാഹുലിനും തിളങ്ങാനായിരുന്നില്ല. ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തിയ താരം 1 റണ്‍സാണ് നേടിയത്.
IND vs PAK: എന്തുകൊണ്ട് ലോകകപ്പില്‍ ഇന്ത്യക്ക് ആധിപത്യം?, കാരണം ഉണ്ട്!, ചൂണ്ടിക്കാട്ടി അക്തര്‍

ഏഷ്യാ കപ്പിന് മുമ്പ് രാഹുല്‍ ഫോമിലേക്കെത്തേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. സീനിയര്‍ താരമായ രാഹുല്‍ പരിക്കിനെത്തുടര്‍ന്ന് രണ്ട് മാസത്തിലേറെ പുറത്തിരുന്നാണ് തിരിച്ചെത്തിയത്. അനുഭവസമ്പന്നനായ താരമെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ച് ഇന്ത്യക്ക് വലിയ ആശങ്കകളില്ല. ഇന്ത്യയുടെ ഭാവി നായകനായി പരിഗണിക്കുന്ന താരം കൂടിയാണ് അദ്ദേഹം.
സിംബാബ് വെക്കെതിരേ തുടര്‍ച്ചയായി 14 ജയം നേടിയിരിക്കുന്ന ഇന്ത്യ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനുറച്ചാവും ഇറങ്ങുക. ശുബ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍ തുടങ്ങിയവരെല്ലാം സാഹചര്യത്തിനൊത്ത് ബാറ്റിങ്ങില്‍ ഉയരുന്നത് ഇന്ത്യക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. മൂന്നാം മത്സരത്തില്‍ ഇന്ത്യ വലിയ മാറ്റങ്ങള്‍ ടീമില്‍ വരുത്താന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.


Click it and Unblock the Notifications












