IND vs ZIM: പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, ത്രിപാഠി അരങ്ങേറിയേക്കും, പ്രിവ്യൂ, സാധ്യതാ 11

ഹരാരെ: ഇന്ത്യ - സിംബാബ് വെ മൂന്നാം ഏകദിനം നാളെ. ആദ്യ രണ്ട് മത്സരവും ജയിച്ച് പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടുണ്ട്. മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനുറച്ചാവും ഇന്ത്യ ഇറങ്ങുക. കെ എല്‍ രാഹുലിന് കീഴിലിറങ്ങുന്ന ഇന്ത്യയെ ആദ്യ രണ്ട് മത്സരത്തിലും ടോസ് ഭാഗ്യം തുണച്ചപ്പോള്‍ രണ്ട് തവണയും ആദ്യം പന്തെറിയാനാണ് തീരുമാനിച്ചത്. എന്നാല്‍ മൂന്നാം മത്സരത്തില്‍ ടോസ് നേടിയാല്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാനാണ് സാധ്യത കൂടുതല്‍. ഉച്ചക്ക് 12.45നാണ് മത്സരം ആരംഭിക്കുന്നത്. സോണി സിക്‌സില്‍ മത്സരം തത്സമയം കാണാം.
ആദ്യ മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികവ് കാട്ടിയപ്പോള്‍ രണ്ടാം മത്സരത്തിലെ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ശിഖര്‍ ധവാനും ശുബ്മാന്‍ ഗില്ലും ഭേദപ്പെട്ട് നിന്നപ്പോള്‍ കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കൊന്നും ബാറ്റിങ്ങില്‍ തിളങ്ങാനായില്ല.

ദീപക് ഹൂഡ ഓള്‍റൗണ്ട് മികവ് കാട്ടിയെങ്കിലും ബാറ്റിങ്ങില്‍ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയെ സിംബാബ് വെ അട്ടിമറിക്കാനുള്ള സാധ്യത പോലും ഉണ്ടായിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും അതിനെ വിറച്ചുള്ള ജയമെന്നാണ് വിശേഷിപ്പിക്കാന്‍ സാധിക്കുക.
ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനത്തിനെതിരേ ഇതിനോടകം വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് വെടിക്കെട്ട് ബാറ്റിങ് മൂന്നാം മത്സരത്തില്‍ കാഴ്ചവെക്കേണ്ടതായുണ്ട്. ഇന്ത്യന്‍ ടീമില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നതും അതാണ്. രണ്ടാം മത്സരത്തില്‍ കെ എല്‍ രാഹുല്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയതിനാല്‍ മൂന്നാം മത്സരത്തില്‍ അദ്ദേഹത്തിന് മികവ് കാട്ടേണ്ടത് അഭിമാന പ്രശ്‌നമാണ്.
രാഹുല്‍ - ഗില്‍ ഓപ്പണിങ്, സഞ്ജുവില്ല, 2025ലെ ഇന്ത്യയുടെ ബെസ്റ്റ് ഏകദിന 11 ഇതാ

ഏഷ്യാ കപ്പിന് മുമ്പായി രാഹുലിന് ഫോമിലേക്കെത്താനാണ് ഇന്ത്യ സിംബാബ്‌വെ പര്യടനത്തില്‍ അവസരം നല്‍കിയത്. ആദ്യ മത്സരത്തില്‍ ഓപ്പണിങ്ങില്‍ ഇറങ്ങാതിരുന്ന രാഹുലിന് ബാറ്റിങ്ങില്‍ അവസരം ലഭിച്ചിരുന്നില്ല. രണ്ടാം മത്സരത്തില്‍ നേടിയത് 1 റണ്‍സും. അതുകൊണ്ട് തന്നെ ഏഷ്യാ കപ്പിന് മുമ്പ് രാഹുലിന് തിളങ്ങണം.
സഞ്ജു സാംസണിനെ സംബന്ധിച്ചും മൂന്നാം മത്സരം നിര്‍ണ്ണായകമാണ്. രണ്ടാം മത്സരത്തിലെ താരമായ സഞ്ജുവിന് മൂന്നാം മത്സരത്തിലും തിളങ്ങാനായാല്‍ വരാനിരിക്കുന്ന പരമ്പരകളില്‍ ബാക്കപ്പ് താരമായെങ്കിലും വിളിയെത്തിയേക്കും. അതേ സമയം റുതുരാജ് ഗെയ്ക് വാദിനും രാഹുല്‍ ത്രിപാഠിക്കും ഇന്ത്യ അവസരം നല്‍കിയിട്ടില്ല. ഇഷാന്‍ കിഷനെ പുറത്തിരുത്തി ഇന്ത്യ മധ്യനിരയില്‍ രാഹുല്‍ ത്രിപാഠിക്ക് അവസരം നല്‍കിയേക്കും.

ഐപിഎല്ലിലൂടെ വളര്‍ന്നുവന്ന രാഹുല്‍ ത്രിപാഠി ടോപ് ഓഡറിലും മധ്യനിരയിലും തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. അതുകൊണ്ട് തന്നെ അദ്ദേഹം അവസരം അര്‍ഹിക്കുന്നു. 31കാരനായ താരത്തെ ഇന്ത്യ തഴയുന്നതിനെതിരേ ഇതിനോടകം വലിയ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഇന്ത്യയുടെ പേസ് നിരയിലും മാറ്റമുണ്ടായേക്കും. പ്രസിദ്ധ് കൃഷ്ണക്ക് വിശ്രമം നല്‍കി ആവേഷ് ഖാന്‍ കളിച്ചേക്കും. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലും ആവേഷിന് ഇടമുണ്ട്.
IND vs PAK: എന്തുകൊണ്ട് ലോകകപ്പില്‍ ഇന്ത്യക്ക് ആധിപത്യം?, കാരണം ഉണ്ട്!, ചൂണ്ടിക്കാട്ടി അക്തര്‍

സിംബാബ് വെ ടീമില്‍ മാറ്റങ്ങുണ്ടാവാനുള്ള സാധ്യത കുറവാണ്. ബാറ്റിങ് നിര ഫോമിലേക്കുയരാത്തതാണ് ആതിഥേയരുടെ പ്രശ്‌നം. സിക്കന്തര്‍ റാസക്ക് വലിയ സ്‌കോര്‍ നേടാനാവുന്നില്ല. വലിയ കൂട്ടുകെട്ട് സൃഷ്ടിക്കുന്നതിലും അവരുടെ ബാറ്റിങ് നിര പരാജയപ്പെടുന്നു. ബൗളിങ് നിരയുടെ പ്രകടനം ഭേദപ്പെട്ട് നില്‍ക്കുന്നുണ്ടെങ്കിലും ബാറ്റിങ് നിര കൂടി മെച്ചപ്പെട്ട് ആശ്വാസ ജയമാവും സിംബാബ്‌വെ പ്രതീക്ഷിക്കുക.
സാധ്യതാ 11: ഇന്ത്യ- കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖാര്‍ ധവാന്‍, ശുബ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി/ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍/ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ/ആവേഷ് ഖാന്‍, മുഹമ്മദ് സിറാജ്.
സിംബാബ്‌വെ-താക്കുഡ്വാന്‍ഷി കെയ്ത്താനോ, ഇന്നസന്റ് കയേ, സീന്‍ വില്യംസ്, വെസ്ലി മധെവേരെ, സിക്കന്തര്‍ റാസ, റെജിസ് ചകാബ്വ (ക്യാപ്റ്റന്‍),റ്യാന്‍ ബേള്‍,ലൂക് ജോങ്വെ, ബ്രാഡ്‌ലി ഇവാന്‍സ്, വിക്റ്റര്‍ ന്യൂച്ചി, തനക ചിവാങ്ക
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications