IND vs ZIM: പ്ലേയിങ് 11 മൂന്ന് മാറ്റത്തിനൊരുങ്ങി ഇന്ത്യ, പേസര്‍ തിരിച്ചെത്തും, ഇഷാന്‍ പുറത്തേക്ക്

സിംബാബ് വെക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പര ഇതിനോടകം ഇന്ത്യ ഉറപ്പിച്ച് കഴിഞ്ഞു. ആദ്യ മത്സരത്തില്‍ 10 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിനുമാണ് ഇന്ത്യ വിജയിച്ചത്. രണ്ട് മത്സരത്തിലും ടോസ് നേടിയിട്ടും റണ്‍സ് പിന്തുടര്‍ന്നാണ് ഇന്ത്യ ജയിച്ചതെന്ന് പറയാം. പരമ്പര ഉറപ്പിച്ച ഇന്ത്യ മൂന്നാം മത്സരത്തില്‍ ടീമില്‍ മാറ്റം വരുത്താനുള്ള സാധ്യതകളേറെ. മൂന്നാം മത്സരത്തില്‍ മൂന്ന് മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയേക്കുമെന്നാണ് വിവരം.
ഇതില്‍ ആദ്യം സീറ്റ് തെറിക്കുക വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്റെയാവാനാണ് സാധ്യത. ഇഷാന്‍ സമീപകാലത്തായി കളിച്ച മത്സരങ്ങളിലെല്ലാം നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം മത്സരത്തിലും ബാറ്റിങ്ങില്‍ തിളങ്ങാന്‍ അദ്ദേഹത്തിനായില്ല. ആത്മവിശ്വാസം നഷ്ടപ്പെട്ട പോലെ ബാറ്റ് ചെയ്യുന്ന ഇഷാനെ ഇന്ത്യ പുറത്തിരുത്താനാണ് സാധ്യത.

അങ്ങനെയാണെങ്കില്‍ പകരക്കാരനായി രാഹുല്‍ ത്രിപാഠി എത്തിയേക്കും. താരത്തിന്റെ അരങ്ങേറ്റം മൂന്നാം മത്സരത്തിലൂടെ തന്നെ ഉണ്ടായേക്കും. ഈ പരമ്പരയില്‍ പോലും അരങ്ങേറ്റത്തിന് അവസരം നല്‍കിയില്ലെങ്കില്‍ ത്രിപാഠിക്ക് പിന്നീടൊരു അവസരം ലഭിക്കാന്‍ പ്രയാസമാവും. ഐപിഎല്ലിലൂടെ മികച്ച റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള ത്രിപാഠി നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുമെന്നാണ് വിവരം.
ആദ്യ മത്സരത്തില്‍ കളിയിലെ താരമാവുകയും രണ്ടാം മത്സരത്തില്‍ വിശ്രമം അനുവദിക്കുകയും ചെയ്ത പേസര്‍ ദീപക് ചഹാര്‍ പ്ലേയിങ് 11ലേക്ക് തിരിച്ചെത്തിയേക്കും. ദീപക്കിന് പകരക്കാരനായി രണ്ടാം മത്സരത്തിലെത്തി മൂന്ന് വിക്കറ്റുമായി തിളങ്ങിയ ശര്‍ദുല്‍ ഠാക്കൂറിനെ പ്ലേയിങ് 11 നിലനിര്‍ത്തി പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യ തഴഞ്ഞേക്കുമെന്നാണ് സൂചന. വിക്കറ്റ് നേടുന്നുണ്ടെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ അദ്ദേഹം മടിക്കാട്ടുന്നില്ല.
രാഹുല്‍ - ഗില്‍ ഓപ്പണിങ്, സഞ്ജുവില്ല, 2025ലെ ഇന്ത്യയുടെ ബെസ്റ്റ് ഏകദിന 11 ഇതാ

മറ്റൊരു മാറ്റം സ്പിന്‍ നിരയിലാണ്. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ പുറത്തിരുത്തി ഷഹബാസ് അഹമ്മദിനെ ഇന്ത്യ പരിഗണിച്ചേക്കും. പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദറിന്റെ പകരക്കാരനായി ഇന്ത്യ പരിഗണിച്ച താരമാണ് ഷഹബാസ്. ഐപിഎല്ലില്‍ ആര്‍സിബിക്കായി തിളങ്ങിയ ഷഹബാസും ഇടം കൈയന്‍ സ്പിന്നറാണ്. ഏഷ്യാ കപ്പ് വരാനിരിക്കെ അക്ഷര്‍ പട്ടേലിന് വിശ്രമം അനുവദിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഓപ്പണിങ്ങില്‍ ശിഖര്‍ ധവാനൊപ്പം കെ എല്‍ രാഹുല്‍ തുടര്‍ന്നേക്കും. പരിക്കിന്റെ ഇടവേളക്ക് ശേഷം മടങ്ങിയെത്തി ബാറ്റ് ചെയ്ത ആദ്യ ഇന്നിങ്‌സില്‍ 1 റണ്‍സാണ് രാഹുലിന് നേടാനായത്. ഏഷ്യാ കപ്പ് ആരംഭിക്കാന്‍ ഇനി വെറും 6 ദിവസം മാത്രം ശേഷിക്കെ രാഹുലിന് കളിച്ച് ഫോമിലേക്കെത്തേണ്ടതായുണ്ട്. രാഹുല്‍ നിറം മങ്ങിയാല്‍ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കും അത് വലിയ തിരിച്ചടിയായി മാറും. ശുബ്മാന്‍ ഗില്ലിനെ മൂന്നാമനായിത്തന്നെ ഇറക്കിയേക്കും.
IND vs PAK: എന്തുകൊണ്ട് ലോകകപ്പില്‍ ഇന്ത്യക്ക് ആധിപത്യം?, കാരണം ഉണ്ട്!, ചൂണ്ടിക്കാട്ടി അക്തര്‍

രണ്ടാം ഏകദിനത്തില്‍ തിളങ്ങിയ സഞ്ജു സാംസണും ദീപക് ഹൂഡയും ടീമില്‍ സ്ഥാനം നിലനിര്‍ത്തും. ഹൂഡക്ക് ബാറ്റിങ് ഓഡറില്‍ പ്രൊമോഷന്‍ നല്‍കാനുള്ള സാധ്യതയുമുണ്ട്. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട താരമാണ് ഹൂഡ. അതുകൊണ്ട് തന്നെ താരത്തിന് ബാറ്റിങ്ങില്‍ കൂടുതല്‍ മികവ് കാട്ടാന്‍ ടോപ് ഓഡറിലേക്ക് പരിഗണിച്ചേക്കും. നിലവില്‍ അഞ്ചാം നമ്പറിലാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്.
ഇന്ത്യയുടെ സാധ്യതാ 11: ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശുബ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ, സഞ്ജു സാംസണ്‍, ഷഹബാസ് അഹമ്മദ്, ദീപക് ചഹാര്‍, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications