Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: ധവാന്‍-ഗില്‍ ഓപ്പണിങ്, സഞ്ജു മൂന്നാമന്‍, രണ്ടാം മത്സരത്തിലെ ഇന്ത്യയുടെ ബെസ്റ്റ് 11

1

ഹരാരെ: സിംബാബ് വെക്കെതിരായ ഒന്നാം ഏകദിനത്തില്‍ 10 വിക്കറ്റിന്റെ ഗംഭീര ജയമാണ് ഇന്ത്യ നേടിയെടുത്തത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ സര്‍വാധിപത്യം പുലര്‍ത്തി. നാളെയാണ് രണ്ടാം ഏകദിനം നടക്കുന്നത്. നാളെ ജയിച്ച് മൂന്ന് മത്സര പരമ്പര നേട്ടം ഉറപ്പിക്കാനാവും കെ എല്‍ രാഹുല്‍ നയിക്കുന്ന ഇന്ത്യ ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തിലെ പ്ലേയിങ് 11 നിന്ന് ഇന്ത്യ മാറ്റം വരുത്താന്‍ സാധ്യത കുറവാണ്.

ബാറ്റിങ്ങില്‍ ഓപ്പണര്‍മാര്‍ തന്നെ മത്സരം തീര്‍ത്തതിനാല്‍ ഇന്ത്യയുടെ മറ്റ് താരങ്ങള്‍ക്കൊന്നും വലിയ അവസരം ലഭിച്ചില്ല. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റിങ് ചെയ്യാനാവും ഇന്ത്യ ആഗ്രഹിക്കുക. കരുത്തുറ്റ താരനിരയുള്ള ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ പരിഗണിക്കാന്‍ സാധിക്കുന്ന ശക്തമായ പ്ലേയിങ് 11 പരിശോധിക്കാം.

1

ഓപ്പണര്‍മാരായി ശിഖര്‍ ധവാനും ശുബ്മാന്‍ ഗില്ലും തുടര്‍ന്നേക്കും. നാല് തവണ ഓപ്പണര്‍മാരായി ഇറങ്ങിയപ്പോള്‍ മൂന്ന് തവണയും 100ലധികം റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇവര്‍ക്കായിരുന്നു. അതുകൊണ്ട് തന്നെ ഈ കൂട്ടുകെട്ടില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിച്ചേക്കും. ഗില്ലിനെ ഭാവി താരമെന്ന നിലയില്‍ വലിയ പരിഗണന നല്‍കുന്നതിനാല്‍ ഇന്ത്യ കൂടുതല്‍ പിന്തുണ നല്‍കുമെന്നുറപ്പ്.

മൂന്നാം നമ്പറില്‍ സഞ്ജു സാംസണെ ഇറക്കാനാണ് സാധ്യത. സമീപകാലത്തായി മികച്ച പ്രകടനം നടത്തുന്ന സഞ്ജുവിന് ബാറ്റിങ് മികവ് തെളിയിക്കാന്‍ കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്. നാലാം നമ്പറില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലെത്തിയേക്കും. ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡ് രാഹുലിനുണ്ടെങ്കിലും ശിഖര്‍ ധവാന്‍ ഉള്ളതിനാല്‍ ഏകദിനത്തില്‍ രാഹുലിനെ ഇന്ത്യ നാലാമനാക്കാനാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഹൂഡ, ശ്രേയസ്, സഞ്ജു, ശുബ്മാന്‍, മൂന്നാം നമ്പറില്‍ കണ്ണുവെക്കുന്നവര്‍, ആരാണ് ബെസ്റ്റ്?

2

അഞ്ചാം നമ്പറില്‍ ഇന്ത്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും ഇടം കൈയനുമായ ഇഷാന്‍ കിഷനെ പരിഗണിച്ചേക്കും. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് ഇഷാനെങ്കിലും സമീപകാല ഫോം അത്ര മികച്ചതല്ല. ഏഷ്യാ കപ്പില്‍ നിന്ന് തഴയപ്പെട്ട ഇഷാന് ഇന്ത്യന്‍ ടീമില്‍ തുടരാന്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്.

3

ഫിനിഷര്‍ റോളില്‍ ഇന്ത്യ ദീപക് ഹൂഡക്കാവും അവസരം നല്‍കുക. ഏത് പൊസിഷനിലും കളിക്കാന്‍ കെല്‍പ്പുള്ള ഹൂഡയെ ടി20 ലോകകപ്പിലേക്ക് ഇന്ത്യ പരിഗണിക്കുന്നുണ്ട്. സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയായ താരമാണ് ഹൂഡ. ഏഷ്യാ കപ്പിലും ഹൂഡ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഇന്ത്യ ഓള്‍റൗണ്ടറെന്ന നിലയില്‍ ഹൂഡയില്‍ വലിയ പ്രതീക്ഷവെക്കുന്നു.

'മനുഷ്യനായാല്‍ റണ്‍സിനോട് ഇത്ര ആര്‍ത്തി പാടില്ല', രോഹിത്തിനെക്കുറിച്ച് ഹസന്‍ അലി

4

ഏഴാം നമ്പറില്‍ അക്ഷര്‍ പട്ടേല്‍ ഇറങ്ങും. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ സമീപകാലത്തായി ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടി അക്ഷര്‍ തിളങ്ങിയിരുന്നു. എട്ടാം നമ്പറില്‍ ഇന്ത്യ ദീപക് ചഹാറിനെ പിന്തുണക്കും. ആദ്യ കളിയിലെ താരമായി മാറിയ ദീപക് പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന് ഉപകാരിയാണ്.

ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും സ്പിന്നര്‍ കുല്‍ദീപ് യാദവ് സ്ഥാനം നിലനിര്‍ത്തിയേക്കും. 10ാമനായി പേസര്‍ പ്രസിദ്ധ് കൃഷ്ണ തുടരും. ആദ്യ മത്സരത്തില്‍ പ്രസിദ്ധ് മൂന്ന് വിക്കറ്റ് നേടിയെങ്കിലും റണ്‍സ് വഴങ്ങാന്‍ മടികാട്ടിയിട്ടില്ല. എങ്കിലും അദ്ദേഹത്തിന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കിയേക്കും. 11ാമനായി പേസര്‍ മുഹമ്മദ് സിറാജ് തന്നെ തുടരും. പേസ് നിരയില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് സിറാജ്.

5

ഇന്ത്യയുടെ സാധ്യതാ 11: ശിഖര്‍ ധവാന്‍, ശുബ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.

Story first published: Friday, August 19, 2022, 17:13 [IST]
Other articles published on Aug 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+