Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: സഞ്ജുവിന്റെ 'ആറാട്ട്', സിക്‌സര്‍ വേട്ടയില്‍ ഒരാള്‍ പോലും അടുത്തില്ല!

സഞ്ജു സാംസണിനെ സംബന്ധിച്ച് സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര വളരെ മികച്ചത് തന്നെയായിരുന്നുവെന്നു നിസംശയം പറയാം. മൂന്നു മല്‍സരങ്ങളിലും പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ച അദ്ദേഹത്തിനു രണ്ടിന്നിങ്‌സുകളില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുകയും ചെയ്തു. ഇവയിലൊന്നില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുമായി സഞ്ജു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം കൈക്കലാക്കുകയും ചെയ്തു.

സഞ്ജുവിന്റെ 'ആറാട്ട്', സിക്‌സര്‍ വേട്ടയില്‍ ഒരാള്‍ പോലും അടുത്തില്ല! | *Cricket
1

മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഒരു വമ്പന്‍ നേട്ടം കുറിച്ചാണ് സഞ്ജു മടങ്ങാനൊരുങ്ങുന്നത്. പരമ്പരയില്‍ കൂടുതല്‍ സിക്‌സര്‍ നേടിയ താരമായി അദ്ദേഹം മാറിയിരിക്കുകയാണ്. സഞ്ജുവിന് അരികില്‍പ്പോലും ആരുമില്ലെന്നതാണ് എടുത്തുപറയേണ്ട കാര്യം.

2

സിംബാബ്‌വെയ്‌ക്കെതിരായ ഈ പരമ്പരയില്‍ രണ്ടിന്നിങ്‌സുകളില്‍ മാത്രമേ ബാറ്റ് ചെയ്തുള്ളൂവെങ്കിലും ആറു സിക്‌സറുകളാണ് സഞ്ജു സാംസണ്‍ വാരിക്കൂട്ടിയത്. മറ്റാരും മൂന്നു സിക്‌സര്‍ പോലും പരമ്പരയില്‍ നേടിയിട്ടില്ല എന്നതാണ് ശ്രദ്ധേയം.
സിക്‌സര്‍ വീരന്‍മാരില്‍ ആറു സിക്‌സറുമായി സഞ്ജു തലപ്പത്ത് നില്‍ക്കുമ്പോള്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ്. ഗില്‍ പായിച്ചത് രണ്ടു സിക്‌സറുകളാണ്.

Asia Cup 2022: ഇന്ത്യന്‍ ടീം അത്ര കരുത്തരല്ല, മൂന്ന് പ്രധാന വീക്കനസുകള്‍!, എന്തൊക്കെയെന്നറിയാം

3

ആദ്യ ഏകദിനത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം സഞ്ജു സാംസണിനു അവസരം ലഭിച്ചില്ല. എന്നാല്‍ രണ്ടാമങ്കത്തില്‍ അദ്ദേഹം ഇതിന്റെ ക്ഷീണം തീര്‍ത്തു. രണ്ടാം ഏകദിനത്തിലാണ് സഞ്ജു കൂടുതല്‍ സിക്‌സറുകളുമടിച്ചത്. നാലു സിക്‌സറുകള്‍ രണ്ടാമങ്കത്തില്‍ അദ്ദേഹം നേടി. മൂന്നാമത്തെയും അവസാനത്തയും കളിയില്‍ രണ്ടു സിക്‌സറുകള്‍ കൂടി സഞ്ജു തന്റെ പേരില്‍ കുറിച്ചു. ഇതോടെ താരത്തിന്റെ സമ്പാദ്യം ആറു സിക്‌സറുകളിലെത്തുകയും ചെയ്തു. ഇന്നു നടന്ന മൂന്നാമത്തെ കളിയില്‍ തുടരെയാണ് സഞ്ജു സിക്‌സറുകളടിച്ചത്.

4

ഈ പരമ്പരയില്‍ റണ്‍സ്‌കോറര്‍മാരുടെ ലിസ്റ്റില്‍ സഞ്ജു സാംസണ്‍ മൂന്നാംസ്ഥാനത്തുമുണ്ട്. രണ്ടിന്നിങ്‌സുകളിലായി 58 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 58 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. ഉയര്‍ന്ന സ്‌കോര്‍ രണ്ടാമങ്കത്തില്‍ പുറത്താവാതെ നേടിയ 43 റണ്‍സാണ്.കളിയില്‍ ഇന്ത്യയ ജയിപ്പിച്ച ഇന്നിങ്‌സ് കൂടിയായിരുന്നു ഇത്.

സൂര്യ ഇന്ത്യന്‍ ടീമിലെത്തിയതിനു പിന്നില്‍ ഭാര്യ! ഒരു ഉപദേശം കരിയര്‍ മാറ്റിമറിച്ചു

5

ചെറിയ സ്‌കോര്‍ പിന്തുടരവെ മറ്റു ബാറ്റര്‍മാര്‍ റണ്ണെടുക്കാന്‍ പാടുപെട്ടപ്പോള്‍ രക്ഷകനായത് സഞ്ജുവായിരുന്നു. 39 ബോളില്‍ നാലു സിക്‌സറുകളും മൂന്നു ബൗണ്ടറിയുമടക്കമാണ് അദ്ദേഹം 43 റണ്‍സെടുത്തത്. കളിയില്‍ മൂന്നു ക്യാച്ചുകളുമെടുത്ത സഞ്ജു പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു.

Story first published: Monday, August 22, 2022, 18:02 [IST]
Other articles published on Aug 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+