IND vs ZIM: പരമ്പര തൂത്തുവാരി ഇന്ത്യ, സന്തോഷിക്കാനും ആശങ്കക്കും കാരണമുണ്ട്!, പരിശോധിക്കാം

ഹരാരെ: സിംബാബ് വെക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ 10 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിനും മൂന്നാം മത്സരത്തില്‍ 13 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചിരിക്കുന്നത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ്ണ ജയം നേടിയിരിക്കുകയാണ്. ഇനി ഏഷ്യാ കപ്പാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന പരമ്പര നേട്ടമാണിത്.
ഇന്ത്യയുടെ സിംബാബ് വെ പര്യടനത്തിലെ പ്രകടനം സന്തോഷം നല്‍കുന്നതും അതോടൊപ്പം ചില ആശങ്കകള്‍ നല്‍കുന്നതുമാണ്. ഇന്ത്യയുടെ ബൗളിങ് നിര പരമ്പരയിലുടെനീളം മിന്നിയപ്പോള്‍ ബാറ്റിങ് നിരക്ക് പ്രതീക്ഷക്കൊത്ത് പലപ്പോഴും ഉയരാന്‍ സാധിച്ചില്ല. പരമ്പരയില്‍ ഇന്ത്യക്ക് സന്തോഷിക്കാനും ആശങ്കപ്പെടാനും കാരണമാവുന്ന കാര്യങ്ങളെക്കുറിച്ചറിയാം.

ശുബ്മാന്‍ ഗില്ലിന്റെ പ്രകടനം
ശുബ്മാന്‍ ഗില്‍ ഇന്ത്യയുടെ ഭാവി വാഗ്ദാനമാണെന്ന് ഉറപ്പിക്കാവുന്ന പ്രകടനമാണ് ഈ പരമ്പരയില്‍ നടത്തിയിരിക്കുന്നത്. മൂന്നാം മത്സരത്തിലെ സെഞ്ച്വറി പ്രകടനം ഉള്‍പ്പെടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഗില്‍ നേടിയത് 245 റണ്‍സാണ്. മൂന്നാം മത്സരത്തിലെ താരവും പരമ്പരയിലെ താരമാവാനും ഗില്ലിനായി. വിന്‍ഡീസ് പരമ്പരയിലെ മിന്നും പ്രകടനത്തിന് പിന്നാലെയാണ് ഗില്‍ സിംബാബ് വെയിലും തിളങ്ങിയിരിക്കുന്നത്. മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങളില്‍ പലര്‍ക്കും വലിയ സ്‌കോര്‍ നേടാന്‍ സാധിക്കാതെ പോയപ്പോള്‍ ഗില്‍ 130 റണ്‍സുമായി കസറി. ഭാവിയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നെടുന്തൂണായി ഗില്ലുണ്ടാവുമെന്നത് സന്തോഷം നല്‍കുന്ന കാര്യം.
ലോകകപ്പ് നേടിയ ക്യാപ്റ്റന്മാര്‍, പക്ഷെ സിംബാബ്‌വെയോട് തോറ്റു!, ആരൊക്കെയെന്ന് അറിയാമോ?

കെ എല്‍ രാഹുലിന്റെ ഫോം
പരിക്കിന്റെ ഇടവേളക്ക് ശേഷം കെ എല്‍ രാഹുല്‍ തിരിച്ചെത്തിയപ്പോള്‍ പഴയ മികവ് കാട്ടാന്‍ സാധിക്കാത്തത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു. ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറാവുക രാഹുലാവും. ഇതിന് മുന്നോടിയായി ഫോം കണ്ടെത്താനാണ് രാഹുലിനെ ഏഷ്യാ കപ്പില്‍ ഇറക്കിയത്. രണ്ടാം മത്സരത്തില്‍ 1 റണ്‍സും മൂന്നാം മത്സരത്തില്‍ 30 റണ്‍സുമാണ് അദ്ദേഹം നേടിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ പ്രയാസപ്പെടുന്നതും ബാറ്റിങ്ങില്‍ പഴയ താളമില്ലാത്തതും ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

സഞ്ജു സാംസണിന്റെ പ്രകടനം
സഞ്ജു സാംസണ്‍ കൂടുതല്‍ അവസരം അര്‍ഹിക്കുന്നുവെന്ന് തെളിയിച്ച പരമ്പരയായിരുന്നു ഇത്. വിക്കറ്റിന് പിന്നിലും ബാറ്റിങ്ങിലും അദ്ദേഹം തിളങ്ങി. ഡൈവിങ് ക്യാച്ചുകളോടൊപ്പം രണ്ടാം മത്സരത്തില്‍ ഇന്ത്യയെ ജയത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ സഞ്ജുവിനായി. ഇന്ത്യയുടെ ബാക്കപ്പ് കീപ്പറായി എന്തുകൊണ്ടും താന്‍ യോഗ്യനാണെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സഞ്ജുവിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നു.

ബൗളിങ് നിര മെച്ചപ്പെടണം
ഇന്ത്യയുടെ ബൗളര്‍മാര്‍ മൂന്ന് മത്സരത്തിലും നന്നായി പന്തെറിഞ്ഞു. എന്നാല്‍ ഇനിയുമേറെ മെച്ചപ്പെടേണ്ടതായുണ്ട്. കാരണം ബൗളര്‍മാര്‍ വഴങ്ങിയ റണ്‍സാണ്. ദുര്‍ബലരായ സിംബാബ് വെക്കെതിരേ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇത്രയും തല്ലുവാങ്ങിച്ചെങ്കില്‍ നല്ലൊരു ടീമിനെതിരേ എന്താകുമെന്നത് ആശങ്കപ്പെടുത്തുന്നു. പ്രധാനമായും ആവേഷ് ഖാനും പ്രസിദ്ധ് കൃഷ്ണയും റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്നില്ല. യുവ പേസര്‍മാര്‍ ഇക്കോണമി കാത്ത് പന്തെറിയേണ്ടതായുണ്ട്.
ന്യൂസീലന്‍ഡ് പര്യടനം: ഇന്ത്യ എ ടീമിനെ ശുബ്മാന്‍ നയിക്കും, ജയ്‌സ്വാളും ടീമില്‍, ടീം ലിസ്റ്റ് ഇതാ

ശിഖര്‍ ധവാന്റെ ശൈലി
2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഓപ്പണറായി മുഖ്യ പരിഗണന നല്‍കുന്ന താരങ്ങളിലൊരാളാണ് ശിഖര്‍ ധവാന്‍. എന്നാല്‍ അദ്ദേഹത്തിന്റെ മെല്ലെപ്പോക്ക് ബാറ്റിങ് ശൈലി ആശങ്കയുണ്ടാക്കുന്നതാണ്. പവര്‍പ്ലേ മുതലാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. നിലയുറപ്പിക്കാന്‍ ആധികം പന്തുകള്‍ ധവാന് വേണ്ടിവരുന്നു. ഇത് ഇന്ത്യയുടെ ടീം പദ്ധതികളോട് യോജിച്ച് പോകുന്നതല്ല. ധവാന്റെ ശൈലി ഇന്ത്യക്ക് ഇപ്പോള്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications