For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: സഞ്ജുവില്ലാതെ എന്ത് ആഘോഷം? മൂന്നു കളിയിലും ടിക്കറ്റുറപ്പിച്ച ഇന്ത്യക്കാര്‍

ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുക

കരീബിയന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ടീം ഇന്ത്യ ഇനി അടുത്ത ലക്ഷ്യത്തിലേക്കു തിരിക്കുകയാണ്. സിംബാബ്‌വെയിലാണ് ഇന്ത്യ അടുത്ത പരമ്പര കളിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള മുന്‍നിര താരങ്ങളില്ലാതെ രണ്ടാംനിര പരീക്ഷണ ടീമിനെയാണ് ഇന്ത്യ അവിടെ ഇറക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര മാത്രമാണ് സിംബാബ്‌വെയില്‍ ഇന്ത്യ കളിക്കുന്നത്.

1

വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്. ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന ഏഷ്യാ കപ്പിനു മുമ്പ് ഇന്ത്യയുടെ അവസാനത്തെ പരമ്പര കൂടിയാണിത്. 18നാണ് സിംബാബ്‌വെയുമായുള്ള ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ പല യുവതാരങ്ങള്‍ക്കും സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഏറ്റവും മികച്ച അവസരം കൂടിയായിരിക്കും ഈ പരമ്പര. മൂന്നു മല്‍സരങ്ങളിലും ഇന്ത്യക്കു വേണ്ടി ഉറപ്പായും കളിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയെന്നറിയാം.

ശുഭ്മാന്‍ ഗില്‍

ശുഭ്മാന്‍ ഗില്‍

യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ സിംബാബ്‌വെയുമായുള്ള മൂന്ന് ഏകദിനങ്ങളിലും ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടാവും. നായകന്‍ ശിഖര്‍ ധവാന്റെ ഓപ്പണിങ് പങ്കാളി കൂടിയായിരിക്കും അദ്ദേഹം. അടുത്തിടെ വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും ഗില്‍ കളിച്ചിരുന്നു. ക്യാപ്റ്റന്‍ കൂടിയായിരുന്ന ധവാനേക്കാള്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. മാത്രമല്ല പ്ലെയര്‍ ഓഫ് ദി സീരീസായും ഗില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

3

ആദ്യ മല്‍സരത്തില്‍ 64 റണ്‍സ് താരം നേടിയിരുന്നു. ഗില്ലിന്റെ കന്നി ഏകദിന ഫിഫ്റ്റി കൂടിയായിരുന്നു ഇത്. രണ്ടാം ഏകദിനത്തില്‍ 43 റണ്‍സെടുത്ത അദ്ദേഹം അവസാന കളിയില്‍ പുറത്താവാതെ 98 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു. സിംബാബ്‌വെയ്‌ക്കെതിരേ ഓപ്പണിങ് സ്ഥാനത്തേക്കു ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവര്‍ രംഗത്തുണ്ടെങ്കിലും പ്രഥമ പരിഗണന ഗില്ലിനായിരിക്കും.

ASIA CUP: സുവര്‍ണ്ണാവസരം തുലച്ച് സഞ്ജു, മുതലാക്കി ഹൂഡ, ഇനി പുറത്തിരുന്ന് കളികാണാം!

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് സിംബാബ്‌വെയില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ള മറ്റൊരാള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച ഏകദിന പരമ്പരയില്‍ മൂന്നു കളിയിലും വിക്കറ്റ് കാത്തത് സഞ്ജുവായിരുന്നു. വിക്കറ്റ് കീപ്പിങില്‍ കസറിയ താരം ബാറ്റിങിലും മോശമല്ലാത്ത സംഭാവന നല്‍കി.

5

പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ത്യ 300ന് മുകളില്‍ സ്‌കോര്‍ ചേസ് ചെയ്തു ജയിച്ചപ്പോള്‍ കന്നി ഫിഫ്റ്റിയുമായി സഞ്ജു നിര്‍ണായക റോള്‍ വഹിച്ചിരുന്നു. 54 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. ആദ്യ മല്‍സരത്തില്‍ 12 റണ്‍സിനു പുറത്തായതിന്റെ ക്ഷീണം സഞ്ജു ഇതോടെ തീര്‍ക്കുകയായിരുന്നു. മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ അദ്ദേഹം പുറത്താവാതെ ആറു റണ്‍സുമെടുത്തിരുന്നു.

2021ലെ ടി20 ലോകകപ്പ് കളിച്ചില്ല, ഇത്തവണയും തഴഞ്ഞേക്കും, ഇന്ത്യയുടെ നാല് ദൗര്‍ഭാഗ്യവാന്മാര്‍

ദീപക് ചാഹര്‍

ദീപക് ചാഹര്‍

സീം ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ചാഹറാണ് ഇന്ത്യയുടെ പ്ലെയിഹ് ഇലവനില്‍ സ്ഥാനമുറപ്പിച്ച മൂന്നാമത്തെയാള്‍. മാസങ്ങള്‍ക്കു ശേഷം ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയായിരിക്കും ഈ പരമ്പര. ഈ വര്‍ഷം മാര്‍ച്ചിനു ശേഷം പരിക്കു കാരണം മല്‍സരരംഗത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ചാഹര്‍. ഐപിഎല്ലും താരത്തിനു നഷ്ടമായിരുന്നു.

7

ശസ്ത്രക്രിയ്ക്കു വിധേയനായ ശേഷം വിശ്രമത്തിലായിരുന്ന ചാഹര്‍ ദേശീയ ക്രിക്കറ്റി അക്കാദമിയില്‍ വച്ചാണ് പൂര്‍ണ ഫിറ്റനസിലേക്കു മടങ്ങിയെത്തിയത്. വെസ്റ്റ് ഇന്‍ഡിസുമായി ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ നാട്ടില്‍ നടന്ന ടി20 പരമ്പരയ്ക്കിടെയായിരുന്നു അദ്ദേഹത്തിനു പരിക്കേറ്റത്. സിംബാബ്‌വെയ്‌ക്കെതിരേ മൂന്നു മല്‍സരങ്ങളിലും ചാഹറിനു അവസരം നല്‍കി പഴയ താളത്തിലേക്കു താരത്തെ തിരികെ കൊണ്ടുവരികയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.

Story first published: Monday, August 8, 2022, 16:28 [IST]
Other articles published on Aug 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+