ASIA CUP: സുവര്‍ണ്ണാവസരം തുലച്ച് സഞ്ജു, മുതലാക്കി ഹൂഡ, ഇനി പുറത്തിരുന്ന് കളികാണാം!

ഏഷ്യാ കപ്പിനായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് പരമ്പരകള്‍ നേടിയെത്തിയ ഇന്ത്യന്‍ ടീമിലെ താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മോശമെന്ന് ആരെയും പറയാനാവാത്ത അവസ്ഥ. എന്നാല്‍ ചില താരങ്ങള്‍ക്ക് മികച്ച പ്രകടനം നടത്തേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമായിരുന്നിട്ടും മുതലാക്കാനായില്ല. അതിലൊരാളാണ് സഞ്ജു സാംസണ്‍.
നാലാം ടി20യില്‍ ഇന്ത്യ പരിഗണിച്ചപ്പോള്‍ 23 പന്തില്‍ 30 റണ്‍സാണ് സഞ്ജു നേടിയത്. നിര്‍ണ്ണായകമായ അഞ്ചാം ടി20യില്‍ 11 പന്തില്‍ 15 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. നാലാം ടി20യിലെ പ്രകടനത്തെ ഭേദപ്പെട്ടതെന്ന് പറയാനാവുമെങ്കിലും അഞ്ചാം ടി20യിലെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ഏഷ്യാ കപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് സഞ്ജുവിന് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള അവസരമാണ് അഞ്ചാം ടി20യിലൂടെ ലഭിച്ചത്.

എന്നാല്‍ അതിനെ മുതലാക്കുന്നതില്‍ സഞ്ജു തീര്‍ത്തും പരാജയപ്പെട്ടുവെന്ന് പറയാം. ഏഷ്യാ കപ്പിനുള്ള ടീമില്‍ സഞ്ജുവിന് ഇടം പിടിക്കാനായാല്‍ ടി20 ലോകകപ്പിലേക്കുള്ള വാതിലും തുറക്കപ്പെട്ടേനെ. എന്നാല്‍ വിന്‍ഡീസ് പരമ്പര വേണ്ടവിധം മുതലാക്കാത്തിനാല്‍ ഏഷ്യാ കപ്പില്‍ നിന്നും സഞ്ജുവിനെ തഴയാനാണ് സാധ്യത. റിഷഭ് പന്തിനെ ഇന്ത്യ മുഖ്യ വിക്കറ്റ് കീപ്പറാക്കുമ്പോള്‍ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ ആരെന്നത് ചോദ്യമാണ്.
ഇഷാന്‍ കിഷനെയാണ് മുഖ്യമായി പരിഗണിച്ചിരുന്നതെങ്കിലും താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമായതിനാല്‍ സഞ്ജുവിന് വളരാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ഇതിനെ കൃത്യമായി മുതലാക്കുന്നതില്‍ സഞ്ജു പരാജയപ്പെട്ടു. സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചാലും അവസരം നല്‍കാനാവുക മധ്യനിരയില്‍ നാലോ അഞ്ചോ നമ്പറിലാവും. ഈ പൊസിഷനില്‍ വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സഞ്ജുവിന് സാധിക്കുന്നില്ല.
കോലിയും ഹസന്‍ അലിയും നേരിടുന്നത് ഒരേ പ്രശ്‌നം, പരിഹാരമുണ്ട്!, ചൂണ്ടിക്കാട്ടി പാക് താരം

അതുകൊണ്ട് തന്നെ ഇന്ത്യ ദീപക് ഹൂഡക്കാവും കൂടുതല്‍ അവസരം നല്‍കുക. ഹൂഡയെ ഏത് പൊസിഷനിലേക്കും കളിപ്പിക്കാം. കൂടാതെ സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയാണ്. ബൗളറെന്ന നിലയിലും തിളങ്ങാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍ ഒപ്പമുള്ളത് ക്യാപ്റ്റനും കാര്യങ്ങള്‍ എളുപ്പമാക്കുന്നു. ഹൂഡ ഏത് സാഹചര്യത്തിലും തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ്. വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ 25 പന്തില്‍ മൂന്ന് ഫോറും 2 സിക്‌സും ഉള്‍പ്പെടെ 38 റണ്‍സ് നേടാനും ഹൂഡക്കായി.

വിരാട് കോലിയും കെ എല്‍ രാഹുലുമെല്ലാം ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ്. ടി20 ലോകകപ്പിന് ഇറക്കാന്‍ സാധ്യതയുള്ള അതേ ടീമിനെയാവും ഇന്ത്യ ഏഷ്യാ കപ്പിലേക്കും പരിഗണിക്കുക. അതുകൊണ്ട് തന്നെ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ടീം എങ്ങനെയാവുമെന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
T20 World Cup: കോലി മൂന്നാം നമ്പറില്‍ തുടരും, സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഉണ്ടാവില്ല!, നിര്‍ണ്ണായക സൂചന

ഇഷാന്‍ കിഷന്റെ കാര്യത്തില്‍ ആശങ്കയുണ്ട്. മോശം ഫോമിലുള്ള ഇഷാന് പകരം ബാക്കപ്പ് ഓപ്പണറായി ആരെയെങ്കിലും ഇന്ത്യ പരിഗണിക്കുമോയെന്നത് കണ്ടറിയണം. പേസ് നിരയില്‍ ആവേഷ് ഖാന്‍ തഴയപ്പെട്ടേക്കും. ദീപക് ചഹാറും പുറത്തിരിക്കാനാണ് സാധ്യത. അര്‍ഷദീപ് സിങ്ങിന് ഇടം ലഭിച്ചേക്കും. പരിക്കേറ്റ ഹര്‍ഷല്‍ പട്ടേലും ഇന്ത്യക്കൊപ്പമുണ്ടാവില്ല.
യുസ് വേന്ദ്ര ചഹാല്‍, ആര്‍ അശ്വിന്‍, രവി ബിഷ്‌നോയ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന സ്പിന്‍ നിരയില്‍ നിന്ന് ആരൊക്കെ ഇന്ത്യന്‍ ടീമിലേക്കെത്തുമെന്നതും കണ്ടറിയണം. ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള ടീമിനെയാവും ഇന്ത്യ കളത്തിലിറക്കുകയെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications