IND vs ZIM: പൃഥ്വി എവിടെ? ഇങ്ങനെയൊരാളെ ഇന്ത്യ മറന്നോ? ആരാധകരോഷം
സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായെ തഴഞ്ഞതിനെതിരേ ആരാധകരോഷം. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ടീം സെലക്ഷനെതിരേ രംഗത്തു വന്നിരിക്കുന്നത്. ദീര്‍ഘകാലമായി പൃഥ്വിയെ സെലക്ഷന്‍ കമ്മിറ്റി അവഗണിച്ചു കൊണ്ടിരിക്കുന്നതില്‍ ആരാധകര്‍ക്കു നിരാശയും രോഷവുമുണ്ട്.
സിംബാബ്‌വെയ്‌ക്കെതിരേ മുന്‍നിര താരങ്ങളൊന്നും തന്നെയില്ലാതെ രണ്ടാംനിര ടീമിനെയാണ് ഇന്ത്യ അയക്കുന്നത്. എന്നിട്ടും പൃഥ്വിയെ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണെന്നാണ് ആരാധകരുടെ ചോദ്യം.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി കഴിഞ്ഞ സീസണില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ പൃഥ്വിക്കു കഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ശിഖര്‍ ധവാനു കീഴില്‍ ഇന്ത്യയുടെ രണ്ടാംനിര ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോഴാണ് 22കാരനായ പൃഥ്വി അവസാനമായി കളിച്ചത്. അതിനു ശേഷം ഒരിക്കല്‍പ്പോലും താരത്തെ ഇന്ത്യന്‍ ടീമിലേക്കു പരിഗണിച്ചിട്ടില്ല.

പൃഥ്വി ഷായെന്ന ഒരു കളിക്കാരന്‍ ഉണ്ടെന്നു പോലും അവര്‍ മറന്നോയെന്നാണ് ട്വിറ്ററിലൂടെ ഒരു യൂസര്‍ ചോദിച്ചത്.
ലാന്‍ഡ് റോവര്‍ (പൃഥ്വി ഷാ) വാങ്ങാനുള്ള കഴിവുണ്ടായിട്ടും ഇപ്പോഴും പഴയ സ്‌കോര്‍പ്പിയോ (ശിഖര്‍ ധവാന്‍) ഓടിക്കുന്നത് പോലെയാണ് ഇതെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.
IND vs ZIM: സഞ്ജുവിനെ കൈവിട്ടില്ല, ചാഹര്‍, സുന്ദര്‍ തിരിച്ചെത്തി- ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

കഴിഞ്ഞത് കഴിഞ്ഞു. ഇപ്പോഴെങ്കിലും പൃഥ്വി ഷായെ ഇന്ത്യന്‍ ടീമിലെടുക്കണം. ഇതുപോലെയുളള മല്‍സരങ്ങളിലെങ്കിലും താരത്തിനു ബിസിസിഐ അവസരം നല്‍കണം. ഇതു നമ്മുടെ നഷ്ടമാണ്, പൃഥ്വിക്കു വളരെ മികച്ച ഭാവിയുണ്ടെന്നും ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.
എന്തുകൊണ്ട് പൃഥ്വി ഷാ മങ്ങിപ്പോയി. ഇപ്പോള്‍ ഒരുപാട് കുട്ടികള്‍ക്കു അവസരം ലഭിക്കുന്നുണ്ട്. പൃഥ്വിക്കു കൂടുതല്‍ മല്‍സരങ്ങള്‍ ആവശ്യമാണെന്നുമായിരുന്നു ഒരു പ്രതികരണം.

ബിസിസിഐ, പൃഥ്വി ഷാ ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്നുണ്ട്. ദീര്‍ഘകാലമായി അദ്ദേഹത്തെ അവഗണിച്ചു കൊണ്ടിരിക്കുകയാണ്. അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ച ഏകദിനത്തില്‍ ടീമിന്റെ ടോപ്‌സ്‌കോറര്‍ പൃഥ്വിയായിരുന്നു എന്നാണ് ഒരു യൂസര്‍ കുറിച്ചത്.
ബിസിസിഐ തനിച്ച് പൃഥ്വി ഷായുടെ കരിയര്‍ തകര്‍ക്കുകയാണ്. ഫിറ്റ്‌നസിന്റെ പേര് പറയുന്നത് വെറും ഒഴികഴിവ് മാത്രമാണ്. ഫിറ്റല്ലാത്ത പൃഥ്വി ഇന്ത്യയിലെ ഏതു യുവതാരത്തേക്കാളും മുകളിലാണെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
സ്‌കൂളിലെ കൂട്ടുകാരി, കോളേജില്‍ കാമുകി, ജീവിതത്തിലും ഒപ്പം കൂട്ടി; അശ്വിന്‍- പ്രിതി പ്രണയകഥ

രാഹുല്‍ ത്രിപാഠിക്കു പോലും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുന്നു. എന്നിട്ടം പൃഥ്വി ഷാ ഇല്ലെന്നായിരുന്നു ഒരു വിമര്‍ശനം.
പൃഥ്വി ഷായെന്ന പ്രതിഭാശാലിയായ ബാറ്റര്‍ എവിടെപോയി? എവിടെയോ ആ താരത്തെ നഷ്ടമായിരിക്കുകയാണെന്നു ഒരു യൂസര്‍ കുറിച്ചു.
പൃഥ്വി ഷായെ ഇന്ത്യന്‍ ടീമിലേക്കു കൊണ്ടുവരാനുള്ള സമയമായിരിക്കുകയാണ്. കെഎല്‍ രാഹുല്‍ പരിക്കിന്റെ കൂട്ടുകാരനാമാണ്. നമുക്ക് അദ്ദേഹത്തെ ആശ്രയിക്കാന്‍ കഴിയില്ല. പകരക്കാരനെ കൊണ്ടു വരണമെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications