For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: സഞ്ജുവിനെ കൈവിട്ടില്ല, ചാഹര്‍, സുന്ദര്‍ തിരിച്ചെത്തി- ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

സുന്ദറും ചാഹറിനും തിരിച്ചെത്തി

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കിയാണ് മൂന്നു മല്‍സരങ്ങള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. വെസ്റ്റ്് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ ടീമിനെ നയിച്ച ശിഖര്‍ ധവാന്‍ തന്നെ സിംബാബ്‌വെയിലും ക്യാപ്റ്റനായി തുടരും.

1

സഞ്ജു സാംസണിലെ ഈ പരമ്പരയിലും ടീമില്‍ നിലനിര്‍ത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്ത്യയുടെ ഏകദിന സ്‌ക്വാഡിലെ പുതുമുഖം രാഹുല്‍ ത്രിപാഠിയാണ്. പരിക്കേറ്റു കുറച്ചുകാലമായി ടീമിനു പുറത്തായിരുന്ന സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും സീം ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ചാഹറും ടീമില്‍ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്.

2

മോശം ഫോമിലുള്ള മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വിരാട് കോലി സിംബാബ്‌വെയ്‌ക്കെതിരേ കളിക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ അദ്ദേഹം ടീമിന്റെ ഭാഗമല്ല. ഏഷ്യാ കപ്പിനു മുന്നോടിയായി കോലിക്കു വിശ്രമം നല്‍കിയതാവാമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോള്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും അദ്ദേഹത്തിനു വിശ്രമം അനുവദിച്ചിരിക്കുകയാണ്.

ബാറ്റിങിനു മുമ്പ് ടോയ്‌ലറ്റിലേക്ക് ഓടുന്ന ധവാന്‍! കാത്തുനില്‍പ്പ് പതിവെന്നു രോഹിത്

3

ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കൂടാതെ റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയവരൊന്നും തന്നെ സിംബാബ്‌വെയുമായുള്ള പരമ്പരയില്‍ കളിക്കുന്നില്ല. കൂടാതെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ കെഎല്‍ രാഹുലിനും ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.
വെസ്റ്റ് ഇന്‍ഡീസുമായുള്ള കഴിഞ്ഞ ഏകദിന പരമ്പരയില്‍ ടീമിലുണ്ടായിരുന്ന ഭൂരിഭാഗം പേരെയും സെലക്ഷന്‍ കമ്മിറ്റി നിലനിര്‍ത്തിയിട്ടുണ്ട്.

4

നീണ്ട ഇടവേളയ്ക്കു ശേഷമാണ് ദീപക് ചാഹര്‍ ഇന്ത്യന്‍ ടീമിലേക്കു തിരികെ വന്നിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചിനു ശേഷം അദ്ദേഹം പരിക്കു കാരണം മല്‍സരരംഗത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയും ചാഹര്‍ കളിച്ചിരുന്നില്ല.
വാഷിങ്ടണ്‍ സുന്ദറും ദീര്‍ഘകാലമായി പരിക്കേറ്റു പുറത്തായിരുന്നു. അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് പര്യടനങ്ങളും സൗത്താഫ്രിക്കയുമായി നാട്ടില്‍ നടന്ന ടി20 പരമ്പരയുമെല്ലാം സുന്ദറിനു നഷ്ടമായിരുന്നു.

ടീം തോറ്റാലും അവന്‍ ഒപ്പമുണ്ടെങ്കില്‍ അതു മറക്കും! മുംബൈ ടീമിലെ കൂട്ടുകാരനെക്കുറിച്ച് സ്‌കൈ

5

കഴിഞ്ഞ അയര്‍ലാന്‍ഡ് പര്യടനത്തിന്റെ ഭാഗമായിരുന്നെങ്കിലും രാഹുല്‍ ത്രിപാഠിക്കു അരങ്ങേറാന്‍ അവസരം ലഭിച്ചിരുന്നില്ല. അരങ്ങേറ്റത്തിനു മുമ്പ് തന്നെ ആദ്യമായി അദ്ദേഹത്തിനു ഏകദിന ടീമിലേക്കും ആദ്യമായി വിളി വന്നിരിക്കുകയാണ്. സിംബാബ് വെയില്‍ തനിക്കു അരങ്ങേറാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരിക്കും ത്രിപാഠി.

ഇന്ത്യന്‍ ഏകദിന ടീം

ഇന്ത്യന്‍ ഏകദിന ടീം

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.

Story first published: Saturday, July 30, 2022, 21:03 [IST]
Other articles published on Jul 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+