
അതുകൊണ്ടു തന്നെ ദുര്‍ബലരായ സിംബാബ്‌വെയ്‌ക്കെതിരേ ഇതിന്റെ ക്ഷീണം തീര്‍ക്കാനും സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനും ചിലര്‍ക്കു ഇതു സുവര്‍ണാവസരം കൂടിയാണ്. ഈ പരമ്പരയില്‍ തിളങ്ങിയാല്‍ സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്പരകളിലും ടീമില്‍ ഇടം നേടാമെന്നു ഇവര്‍ കണക്കുകൂട്ടുന്നു. ഒപ്പം അതുവഴി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും സ്ഥാനം നേടാമെന്ന പ്രതീക്ഷയും താരങ്ങള്‍ക്കുണ്ട്. ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ സെലക്ടര്‍മാരുടെ പ്രീതി പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഇഷാന്‍ കിഷന്‍
കെഎല്‍ രാഹുലിന്റെ മടങ്ങിവരവ് കാരണം ഏഷ്യാ കപ്പില്‍ സ്ഥാനം നഷ്ടമായ താരമാണ് യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. ഈ വര്‍ഷം ടി20യില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരമാണ് ഇഷാന്‍. എന്നിട്ടും അദ്ദേഹത്തെ ഏഷ്യാ കപ്പില്‍ നിന്നും മാറ്റിനിര്‍ത്തിയ തീരുമാനത്തിനെതിരേ വിമര്‍ശനങ്ങളുയരുന്നുണ്ട്.
ടോപ് 8 നായകന്മാരും അവരുടെ ആസ്തിയും, രോഹിത്തല്ല തലപ്പത്ത്!, ഓസീസ് താരം കേമന്‍

14 ടി20കളില്‍ നിന്നും 30.71 ശാശരിയില്‍ 130.30 സ്‌ട്രൈക്ക് റേറ്റോടെ 430 റണ്‍സ് ഇഷാന്‍ നേടിയിട്ടുണ്ട്. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 89 റണ്‍സാണ്. ശ്രേയസ് അയ്യര്‍ (14 മല്‍സരം, 449 റണ്‍സ്) അദ്ദേഹത്തിനു മുന്നിലുള്ളൂ. ശ്രേയസിനെ റിസര്‍വ് താരമായാണ് ഏഷ്യാ കപ്പിലെടുത്തിട്ടുള്ളത്.

അവസാനമായി ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേ നടന്ന പരമ്പരകളില്‍ ഓരോ ടി20കളില്‍ മാത്രമാണ് ഇഷാനെ ഇന്ത്യ കളിപ്പിച്ചത്. 8, 11 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. എന്നാല്‍ സൗത്താഫ്രിക്കയുമായി നാട്ടില്‍ നടന്ന അഞ്ചു ടി20കളില്‍ ഇഷാന്‍ മിന്നുന്ന ഫോമിലായിരുന്നു. രണ്ടു ഫിഫ്റ്റികള്‍ പരമ്പരയില്‍ താരം നേടിയിരുന്നു.

സിംബാബ്‌വെയ്‌ക്കെതിരേ തകര്‍പ്പന്‍ പ്രകടനം നടത്തി ദേശീയ ടീമിലേക്കു മടങ്ങിയെത്താമെന്ന ആത്മവിശ്വാസത്തിലാണ് ഇഷാന്‍. ഏഷ്യാ കപ്പില്‍ നിന്നും തഴയപ്പെട്ടതിനെ പോസിറ്റീവ് ആയിട്ടാണ് കാണുന്നതെന്നും കൂടുതല്‍ കഠിനാധ്വാനം നടത്തി റണ്‍സെടുക്കാന്‍ ഇതു തന്നെ പ്രേരിപ്പിക്കുമെന്നായിരുന്നു ഇഷാന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.
ഐപിഎല്‍ കരിയറിലെ അവസാന പന്തില്‍ വിക്കറ്റ്, അപൂര്‍വ്വ നേട്ടം മൂന്ന് പേര്‍ക്ക് മാത്രം!, അറിയാം

സഞ്ജു സാംസണ്‍
സഞ്ജു സാംസണിനെ സംബന്ധിച്ച് ഈ വര്‍ഷം ഇതുവരെ കരിയറിലെ ഏറ്റവും മികച്ചത് തന്നെയായിരുന്നുവെന്നു പറയാന്‍ സാധിക്കും. കാരണം ഈ വര്‍ഷം ദേശീയ ടീമിനു വേണ്ടി അദ്ദേഹത്തിനു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ശ്രദ്ധേയമായ ചില ഇന്നിങ്‌സുകള്‍ കളിക്കുകയും ചെയ്തിരുന്നു. കരിയിയറിലെ ആദ്യത്തെ ടി20, ഏകദിന ഫിഫ്റ്റികളും സഞ്ജു ഈ വര്‍ഷം നേടിയിരുന്നു. പക്ഷെ എന്നിട്ടും ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇടം പിടിക്കാന്‍ താരത്തിനായില്ല. റിഷഭ് പന്തും ദിനേശ് കാര്‍ത്തികുമാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമില്‍ ഇടംപിടിച്ചത്.

അയര്‍ലാന്‍ഡുമായുള്ള പരമ്പരയിലായിരുന്നു സഞ്ജുവിന്റെ കന്നി ടി20 ഫിഫ്റ്റി. ഓപ്പണറായി ഇറങ്ങിയ അദ്ദേഹം 42 ബോളില്‍ 77 റണ്‍സ് സ്‌കോര്‍ ചെയ്യുകയായിരുന്നു. പിന്നീട് വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലും സഞ്ജുവിന്റെ തകര്‍പ്പനൊരു ഇന്നിങ്‌സ് കാണാന്‍ സാധിച്ചു. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 316 റണ്‍സ് ചേസ് ചെയ്യവെ 54 റണ്‍സ് അദ്ദേഹം നേടി.

പിന്നീട് വിന്‍ഡീസുമായുള്ള നാലാം ടി20യില്‍ പുറത്താവാതെ 30 റണ്‍സും സഞ്ജു കുറിച്ചിരുന്നു. സിംബാബ്‌വെയ്‌ക്കെതിരേയും ചില മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനായാല്‍ ടി20 ലോകകപ്പില്‍ ഇടം പിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.

ശര്‍ദ്ദുല്‍ ടാക്കൂര്‍
നേരത്തേ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ ഇപ്പോള്‍ പിന്നിലേക്കു പോയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലെ മോശം പ്രകടനത്തോടെയാണ് താരത്തിന്റെ കഷ്ടകാലം ആരംഭിക്കുന്നത്. ലോകകപ്പിനു ശേഷം ഈ വര്‍ഷം ഇതുവരെ ഒരേയൊരു ടി20യില്‍ മാത്രമേ ശര്‍ദ്ദുലിനു കളിക്കാനായിട്ടുള്ളൂ. ഫെബ്രുവരിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന പരമ്പരയിലായിരുന്നു ഇത്. കളിയില്‍ 33 റണ്‍സ് താരം നേടുകയും ചെയ്തിരുന്നു. പക്ഷെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം തിളങ്ങാന്‍ കഴിയാതെ പോയത് ശര്‍ദ്ദുലിന് തിരിച്ചടിയായി മാറി. 14 കളിയില്‍ നിന്നും 9.79 എന്ന മോശം ഇക്കോണമി റേറ്റില്‍ 15 വിക്കറ്റുകളണ് താരത്തിനു ലഭിച്ചത്. ബാറ്റിങിലാവട്ടെ നേടിയത് 120 റണ്‍സുമായിരുന്നു.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, ഫോമും ഫിറ്റ്‌നസും വീണ്ടെടുത്ത് ടീമിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയതാണ് ശര്‍ദ്ദുലിനു കാര്യങ്ങള്‍ ദുഷ്‌കരമാക്കിയിരിക്കുന്നത്. എങ്കിലും സിംബാബ്‌വെയുമായുളള പരമ്പരയോടെ തന്റെ കരിയര്‍ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം,.


Click it and Unblock the Notifications











