Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: ഏഷ്യാ കപ്പ് അവിടെ നില്‍ക്കട്ടെ, സിംബാബ്‌വെ പിടിക്കാന്‍ ഇന്ത്യ- എല്ലാമറിയാം

യുഎഇയില്‍ ഈ മാസം അവസാനത്തോടെ തുടങ്ങുന്ന ഏഷ്യാ കപ്പിനെക്കുറിച്ചാണ് എങ്ങും സംസാരവിഷയം. 28ന് നടക്കുന്ന ഇന്ത്യ- പാകിസ്താന്‍ ക്ലാസിക്കിനെക്കുറിച്ച് പ്രവചനങ്ങളും വാദ പ്രതിവാദങ്ങളുമെല്ലാം മുറുകുകയാണ്.

പക്ഷെ ഇവയ്ക്കിടെ മുങ്ങിപ്പോവുന്ന ഇന്ത്യയുടെ ഒരു പരമ്പരയുണ്ട്. സിംബാബ്‌വെയില്‍ ഇന്ത്യ നടത്തുന്ന പര്യടനമാണിത്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇന്ത്യ അവിടെ കളിക്കുന്നത്.

1

18നാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്. കെഎല്‍ രാഹുലാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. നേരത്തേ ശിഖര്‍ ധവാനായിരുന്നു ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. എന്നാല്‍ രണ്ടു ദിവസം മുമ്പാണ് ഫിറ്റ്‌നസ് വീണ്ടെടുത്തതോടെ രാഹുലിനെ ടീമിലുള്‍പ്പെടുത്തുകയും നായകസ്ഥാനം നല്‍കുകയും ചെയ്തത്. ധവാനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു മാറ്റുകയും ചെയ്തു.

ഏഷ്യാ കപ്പ് മുന്‍നിര്‍ത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്കെല്ലാം ഇന്ത്യ ഈ പരമ്പരയില്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ്. മാത്രമല്ല മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിനും ഇന്ത്യ വിശ്രമം നല്‍കിയിയിട്ടുണ്ട്. പകരം ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവി കൂടിയായ ഇന്ത്യയുടെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണാണ് സിംബാബ്‌വെയില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍.ഈ പരമ്പരയെക്കുറിച്ചും സിംബാബ്‌വെയില്‍ ഇന്ത്യന്‍ ടീമിന്റെ റെക്കോര്‍ഡിനെക്കുറിച്ചും അറിയാം.

2

ഹരാരെയിലാണ് ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മുഴുവന്‍ മല്‍സരങ്ങളും നടക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് മികച്ച റെക്കോര്‍ഡുള്ള വേദി കൂടിയാണിത്. ഇവിടെ നേരത്തേ കളിച്ച കഴിഞ്ഞ ഒമ്പത് ഏകദിന മല്‍സരങ്ങളിലും സിംബാബ്‌വെയെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു.
18, 20, 22 തിയ്യതികളിലാണ് മല്‍സരങ്ങള്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.45നാണ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലായിരിക്കും തദ്‌സമയ സംപ്രേക്ഷണം. കൂടാതെ സോണി ലിവ് ആപ്പിലും ലൈവ് സ്ട്രീമിങുണ്ടാവും.

ടി20യില്‍ കോലിയെന്നു കേട്ടാല്‍ പാകിസ്താന്റെ മുട്ട് ഇടിക്കും! ഇതാണ് കാരണം

3

ഏകദിനത്തില്‍ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ഇന്ത്യയും സിംബാബ്‌വെയും 63 മല്‍സരങ്ങളിലാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ 51ലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. വെറും 10 കളികളിലാണ് സിംബാബ്‌വെയ്ക്കു ജയിക്കാനായത്. രണ്ടു മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു.
ഹരാരെയിലെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ഇതുവരെ 22 മല്‍സരങ്ങളിലാണ് ഇന്ത്യ കളിച്ചത്. ഇതില്‍ 16 എണ്ണത്തില്‍ വിജയം നേടുകയും ചെയ്തു. അഞ്ചു മല്‍സരങ്ങളിലാണ് തോറ്റത്. ഒരു കളി ഉപേക്ഷിക്കപ്പെടുകയായിരുന്നു.

പച്ചപ്പുള്ള പിച്ചെങ്കില്‍ കൂടുതല്‍ ബിരിയാണി കഴിക്കും! നെറ്റ്‌സില്‍ കുഴക്കിയ ബൗളറെക്കുറിച്ച് രോഹിത്

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭുമാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.

സിംബാബ്‌വെ ടീം

സിംബാബ്‌വെ ടീം

ബേള്‍ റിയാന്‍, ചക്വാബ്വ റെഗിസ് (ക്യാപ്റ്റന്‍), ചിവാംഗ തനാക്ക, ഇവാന്‍സ് ബ്രാഡ്‌ലി, ജോങ്വെ ലൂക്ക്, കെയ ഇന്നസെന്റ്, കെയ്താനോ തകൂസ്‌വനാഷെ, മഡാന്‍ഡെ ക്ലൈവ്, മധേവൈറെ വെസ്ലി, മറുമാനി തഡിവനാഷെ, മസാറ ജോണ്‍, മ്യുനോംഗ ടോണി, എന്‍ഗറാവ റിച്ചാര്‍ഡ്, യവൂച്ചി വിക്ടര്‍, റാസ സിക്കന്തര്‍, ഷുംബ മില്‍റ്റണ്‍, ടിരിപാനോ ഡൊണാള്‍ഡ്.

Story first published: Saturday, August 13, 2022, 16:49 [IST]
Other articles published on Aug 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+