IND vs ZIM: ഇന്ത്യയെ വിറപ്പിച്ചു, ഒമ്പതാം വിക്കറ്റില്‍ പുതിയ റെക്കോഡുമായി സിംബാബ്‌വെ

ഹരാരെ: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ 189 റണ്‍സിന് സിംബാബ്‌വെ ഓള്‍ഒൗട്ടായിരിക്കുകയാണ്. ബംഗ്ലാദേശിനെ വിറപ്പിച്ച സിംബാബ് വെയുടെ പോരാട്ടവീര്യം ഒരു ഘട്ടത്തിലും ഇന്ത്യക്കെതിരേ കാട്ടാന്‍ ആതിഥേയര്‍ക്കായില്ല. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ സിംബാബ്‌വെ 9.3 ഓവര്‍ ബാക്കിനിര്‍ത്തി ഓള്‍ഔട്ടായെങ്കിലും ഒമ്പതാം വിക്കറ്റില്‍ റെക്കോഡ് കുറിക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുകയാണ്.
ഇന്ത്യക്കെതിരേ ഒമ്പതാം വിക്കറ്റില്‍ സിംബാബ് വെയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന നേട്ടമാണ് ബ്രാഡ് ഇവാന്‍സ് (33*) റിച്ചാര്‍ ഗവാര (34) എന്നിവര്‍ ചേര്‍ന്ന് നേടിയത്. 70 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. 150ല്‍ താഴെ ഒതുങ്ങേണ്ടിയിരുന്ന സിംബാബ് വെ ഇന്നിങ്‌സിനെ 189 എന്ന വലിയ നാണക്കേടില്ലാത്ത അവസ്ഥയിലേക്കെത്തിച്ചത് ഇവരാണ്. ഒരു ഘട്ടത്തില്‍ ഈ കൂട്ടുകെട്ട് 100 പിന്നിടുമെന്ന് തോന്നിച്ചെങ്കിലും തകര്‍പ്പന്‍ യോര്‍ക്കറിലൂടെ ഗവാരയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് കൂട്ടുകെട്ട് പൊളിച്ചത്.

42 പന്ത് നേരിട്ട് മൂന്ന് ഫോറും 1 സിക്‌സുമാണ് ഗവാര നേടിയത്. ഇവാന്‍സ് 29 പന്തില്‍ മൂന്ന് ഫോറും 1 സിക്‌സും നേടി പുറത്താവാതെ നിന്നു. ഈ കൂട്ടുകെട്ടിന് മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അല്‍പ്പം പതറിയെന്നതാണ് വസ്തുക. കടന്നാക്രമിക്കുന്ന ബാറ്റിങ്ങാണ് ഇരുവരും കാഴ്ചവെച്ചത്. എന്തായാലും തകര്‍ച്ചക്കിടയിലും സിംബാബ് വെക്ക് ആശ്വസിക്കാവുന്ന റെക്കോഡ് നേട്ടമാണിത്.
IND vs ZIM: ശുബ്മാന്‍ ഗില്‍ ഓപ്പണറാവണ്ട, മൂന്നാം നമ്പര്‍ ബെസ്റ്റ്!, മൂന്ന് കാരണങ്ങളിതാ

സിംബാബ് വെ നിരയില്‍ നായകന്‍ റെജിസ് ചകാബ്വയാണ് ടോപ് സ്‌കോററായത്. 51 പന്തില്‍ നാല് ബൗണ്ടറി ഉള്‍പ്പെടെ 35 റണ്‍സാണ് അദ്ദേഹം നേടിയത്. മോശം പന്തുകളെ ആക്രമിച്ച ചക്വാബയെ അക്ഷര്‍ പട്ടേല്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഈ വിക്കറ്റ് സിംബാബ്‌വെ ഇന്നിങ്‌സിലും വഴിത്തിരിവായി. സമീപകാലത്തായി മികച്ച ഫോമിലായിരുന്ന സിക്കന്തര്‍ റാസക്ക് പക്ഷെ ഇന്ത്യക്കെതിരേ തിളങ്ങാനായില്ല. 17 പന്തില്‍ 12 റണ്‍സ് നേടിയ റാസയെ പ്രസിദ്ധ് കൃഷ്ണ ശിഖര്‍ ധവാന്റെ കൈകളിലെത്തിക്കുകയായിരുന്നു.

ഇന്ത്യന്‍ പേസര്‍മാരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. തുടക്കത്തിലേ തന്നെ സിംബാബ് വെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്കായി. ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ ദീപക് ചഹാര്‍ മൂന്ന് വിക്കറ്റുമായി തുടക്കത്തിലേ ആധിപത്യം സ്ഥാപിച്ചപ്പോള്‍ മധ്യ ഓവറുകളില്‍ പ്രസിദ്ധ് കൃഷ്ണയും അക്ഷര്‍ പട്ടേലും മൂന്ന് വിക്കറ്റുകളുമായി സിംബാബ് വെയുടെ തകര്‍ച്ച വേഗത്തിലാക്കി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.
ASIA CUP: കാത്തിരിക്കുന്ന മൂന്ന് വമ്പന്‍ റെക്കോഡുകളറിയാം, ചരിത്ര നേട്ടത്തിലേക്ക് ഹിറ്റ്മാനും

പ്ലേയിങ് 11 ഇന്ത്യ- കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്
സിംബാബ്വെ- ടഡിവാന്‍ഷെ മറുമാനി,ഇന്നസന്റ് കയേ, സീന്‍ വില്യംസ്, വെസ്ലി മധെവേരെ, സിക്കന്തര്‍ റാസ, റെജിസ് ചകാബ്വ (ക്യാപ്റ്റന്‍),റ്യാന്‍ ബേള്‍,ലൂക് ജോങ്വെ, ബ്രാഡ്ലി ഇവാന്‍സ്, വിക്റ്റര്‍ ന്യൂച്ചി, റിച്ചാര്‍ ഗവാര
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications