
ശുബ്മാന്‍ ഗില്‍ 72 പന്ത് നേരിട്ട് 10 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 82 റണ്‍സ് നേടിയപ്പോള്‍ ശിഖര്‍ ധവാന്‍ 113 പന്തില്‍ 9 ബൗണ്ടറി ഉള്‍പ്പെടെ 81 റണ്‍സാണ് നേടിയത്. ശുബ്മാന്‍ ഗില്‍ ഓപ്പണറായി ഇറങ്ങിയ നാല് മത്സരത്തില്‍ നിന്ന് മൂന്ന് ഫിഫ്റ്റി നേടാനും ഗില്ലിനായിരിക്കുകയാണ്. 82*, 98*, 43, 64 എന്നിങ്ങനെയാണ് ഗില്ലിന്റെ സ്‌കോര്‍. 2023ലെ ഏകദിന ലോകകപ്പിലെ ഓപ്പണിങ് സ്ഥാനത്തിനായുള്ള പോരാട്ടം ശക്തമാക്കുന്ന ബാറ്റിങ് പ്രകടനമാണ് ഗില്‍ കാഴ്ചവെക്കുന്നത്. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്ന ഗില്‍ ടീമിലെ തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുകയാണെന്ന് പറയാം.
IND vs ZIM: ശുബ്മാന്‍ ഗില്‍ ഓപ്പണറാവണ്ട, മൂന്നാം നമ്പര്‍ ബെസ്റ്റ്!, മൂന്ന് കാരണങ്ങളിതാ

വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ധവാന്റെ സ്ഥാനത്തിന് വലിയ ഭീഷണിയാണ് ഗില്‍ ഉയര്‍ത്തുന്നത്. വിരാട് കോലിക്ക് ശേഷം മൂന്നാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായി മാറാന്‍ ഗില്ലിന് സാധിക്കുമെന്ന വിലയിരുത്തല്‍ ഇതിനോടകം പ്രമുഖര്‍ പങ്കുവെച്ചിട്ടുണ്ട്. ടെസ്റ്റില്‍ ഓപ്പണറെന്ന നിലയില്‍ ഇതിനോടകം കരുത്തുകാട്ടിയ ഗില്‍ ഏകദിനത്തിലും ഇപ്പോള്‍ സൂപ്പര്‍ താരമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഏഴ് ഏകദിനം ഇന്ത്യക്കായി കളിച്ച താരം 67.20 ശരാശരിയില്‍ 336 റണ്‍സാണ് നേടിയത്. 33 ഫോറും 6 സിക്‌സും നേടിയ താരം 2 ക്യാച്ചുകളും സ്വന്തമാക്കിയിട്ടുണ്ട്. പുറത്താവാതെ 98 റണ്‍സ് നേടിയതാണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളും മോശം ഫോമിലേക്ക് പോകവെ ഗില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയായി മാറുന്നു.

സിംബാബ് വെക്കെതിരേ ഏകപക്ഷീയമായ ജയമാണ് ഇന്ത്യ നേടിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ സര്‍വാധിപത്യം പുലര്‍ത്തി. അവസാന 10 ഏകദിനത്തില്‍ 9ലും ഇന്ത്യ ജയം നേടി. ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ പ്രകടനം ഗംഭീരമായി പോവുകയാണ്. സിംബാബ് വെയെ ഇന്ത്യ 10 വിക്കറ്റിന് തോല്‍പ്പിക്കുന്നത് ഇത് മൂന്നാം തവണയാണ്. നായകനെന്ന നിലയില്‍ കെ എല്‍ രാഹുലിനും അഭിമാന നേട്ടമായി ഇത് മാറി. കെ എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ജയിക്കുന്ന ആദ്യ മത്സരമാണിത്. ഇതിന് മുമ്പ് നയിച്ച നാല് മത്സരത്തിലും ഇന്ത്യ തോറ്റിരുന്നു.
ASIA CUP: കാത്തിരിക്കുന്ന മൂന്ന് വമ്പന്‍ റെക്കോഡുകളറിയാം, ചരിത്ര നേട്ടത്തിലേക്ക് ഹിറ്റ്മാനും

രാഹുലിനെ സംബന്ധിച്ച് നിര്‍ണ്ണായക പരമ്പരയാണിത്. പരിക്കേറ്റ് ഏറെ നാളുകളായി പുറത്തിരുന്ന രാഹുലിന് ഏഷ്യാ കപ്പിന് മുമ്പ് ബാറ്റ് ചെയ്ത് ഫോമിലേക്കെത്തേണ്ടതായുണ്ട്. അതിനുവേണ്ടിയാണ് ഇന്ത്യ രാഹുലിനെ സിംബാബ് വെ പര്യടനത്തില്‍ നായകനായി അയച്ചതെന്ന് പറയാം. അടുത്ത മത്സരത്തില്‍ ടോസ് നേടിയാല്‍ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്ത് വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ശ്രമിക്കാനാണ് സാധ്യത കൂടുതല്‍.


Click it and Unblock the Notifications












