Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: ഡെക്കായാലും കുഴപ്പില്ല, വേണ്ടത് ഒരൊറ്റ ജയം, ഹൂഡ ലോക റെക്കോര്‍ഡ് തകര്‍ക്കും!

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഭാഗ്യനക്ഷത്രമായി മാറിയിരിക്കുകയാണ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ. സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ പത്തു വിക്കറ്റിന്റെ ഏകപക്ഷീയ വിജയം കൊയ്ത മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും താരത്തിനു കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു.

എന്നാല്‍ ശനിയാഴ്ച നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കൊപ്പം ലോക റെക്കോര്‍ഡാണ് ഹൂഡയെ കാത്തിരിക്കുന്നത്. മല്‍സരത്തില്‍ ടീം വിജയിക്കുക മാത്രമാണ് ഇതിനു വേണ്ടത്.

1

ദേശീയ ടീമിനു വേണ്ടി അരങ്ങേറിയ മല്‍സരം മുതല്‍ തുടര്‍ച്ചയായി ഏറ്റവുമധികം കളികളില്‍ ടീമിനൊപ്പം വിജയം കൊയ്ത താരമെന്ന ലോക റെക്കോര്‍ഡാണ് ദീപക് ഹൂഡ ലക്ഷ്യമിടുന്നത്. നലവില്‍ ഹൂഡ പ്ലെയിങ് ഇലവനിലുണ്ടായിരുന്ന 15 മല്‍സരങ്ങളിലും ഇന്ത്യ വിജയിച്ചുകഴിഞ്ഞു. സിംബാബ്‌വെയുമായുള്ള ആദ്യ ഏകദിനത്തിലും ടീമിനൊപ്പം ജയത്തില്‍ പങ്കാളിയായതോടെയാണ് താരം 15 തികച്ചത്.

2

നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം മുതല്‍ തുടര്‍ച്ചയായി ഏറ്റവുമധികം വിജയങ്ങളില്‍ പങ്കാളിയായ റുമാനിയയുടെ സാത്വിക് നഡിഗോട്‌ലയാണ്. തുടരെ 15 മല്‍സരങ്ങളില്‍ വിജയിച്ചാണ് അദ്ദേഹം റെക്കോര്‍ഡിട്ടത്. പക്ഷെ ഐസിസിയുടെ അസോസിയേറ്റ് ടീമുകള്‍ക്കൊണ് സാത്വിക് കളിച്ചത്. അതിനാല്‍ തന്നെ ഹൂഡയുടെ റെക്കോര്‍ഡിനു തിളക്കം കൂടുകയും ചെയ്യുന്നു.

3

സിംബാബ്‌വെയുമായുള്ള ആദ്യ ഏകദിനത്തില്‍ നേടിയ ജയത്തോടെ ദീപക് ഹൂഡ ഈ റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു. ഇനി ശനിയാഴ്ചത്തെ രണ്ടാം ഏകദിനത്തിലും ഇന്ത്യക്കൊപ്പം വിജയം കുറിക്കാനായാല്‍ പുതിയ ലോക റെക്കോര്‍ഡ് ഹൂഡയ്ക്കു മാത്രം സ്വന്തമാവും.

കോലിയുടെ പലതും തിരുത്തി, രോഹിത്തിന്റെ ഈ റെക്കോര്‍ഡുകള്‍ ബാബര്‍ സ്വപ്‌നം കാണേണ്ട!

4

ഇന്ത്യക്കു വേണ്ടി നിലവില്‍ ആറു ഏകദിനങ്ങളിലും ഒമ്പതു ടി20കളിലുമാണ് ദീപക് ഹൂഡ കളിച്ചിട്ടുള്ളത്. ഈ വര്‍ഷം ഫെബ്രുവ രി 24നു ശ്രീലങ്കയുമായി നാട്ടില്‍ നടന്ന ടി20 പരമ്പരയിലൂടെയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരത്തിന്റെ അരങ്ങേറ്റം. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും പക്ഷെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. മൂന്നാം ടി20യില്‍ 21 റണ്‍സാണ് ഹൂഡ സ്‌കോര്‍ ചെയ്തത്.
ഏകദിന അരങ്ങേറ്റമാവട്ടെ വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയിലായിരുന്നു. അരങ്ങേറ്റത്തില്‍ 26 റണ്‍സാണ് താരം നേടിയത്.

5

IPL 2023: ജഡ്ഡുവടക്കം രണ്ടു പേരെ സിഎസ്‌കെ വിറ്റേക്കും! മുംബൈ ഒരാളെ കൈവിടും

പക്ഷെ ഹൂഡയുടെ കരിയറിലെ ടേണിങ് പോയിന്റായത് അയര്‍ലാന്‍ഡ് പര്യടനമായിരുന്നു. രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ കളിയില്‍ 47 റണ്‍സെടുത്ത ഹൂഡ രണ്ടാമങ്കത്തില്‍ സെഞ്ച്വറിയും നേടി. 104 റണ്‍സാണ് താരം വാരിക്കൂട്ടിയത്.

6

ദീപക് ഹൂഡയുടെ ഇതുവരെയുള്ള അന്താരാഷ്ട്ര കരിയറെടുത്താല്‍ ടി20യിലാണ് താരത്തിനു ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയും സ്്‌ട്രൈക്ക് റേറ്റുമുള്ളത്. ഒമ്പതു ടി20കളില്‍ ഏഴെണ്ണത്തിലാണ് ഹൂഡയ്ക്കു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇവയില്‍ നിന്നും 54.8 ശരാശരിയില്‍ 161.18 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെ 274 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറി ഇതിലുള്‍പ്പെടുന്നു.
ഏകദിനത്തിലാവട്ടെ ആറു മല്‍സരങ്ങളിലാണ് ഹൂഡ കളിച്ചത്. ഇതില്‍ നാലു ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത താരം 38.33 ശരാശരിയില്‍ 92 സ്‌ട്രൈക്ക് റേറ്റോടെ 115 റണ്‍സ് നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 33 റണ്‍സാണ്.

Story first published: Friday, August 19, 2022, 12:44 [IST]
Other articles published on Aug 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+