For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെ പലതും തിരുത്തി, രോഹിത്തിന്റെ ഈ റെക്കോര്‍ഡുകള്‍ ബാബര്‍ സ്വപ്‌നം കാണേണ്ട!

കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് താരം കളിക്കുന്നത്

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍ ആരെന്ന ചോദ്യത്തിന്റെ ഉത്തരം പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമെന്നായിരിക്കും. കാരണം മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ റണ്‍സ് വാരിക്കൂട്ടി മുന്നേറുകയാണ് അദ്ദേഹം. റണ്‍വേട്ടയില്‍ പല ബാറ്റിങ് റെക്കോര്‍ഡുകളും ബാബര്‍ പഴങ്കഥയാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ ചില റെക്കോര്‍ഡുകളും ഇക്കൂട്ടത്തിലുണ്ട്.

1

ഏഷ്യാ കപ്പില്‍ ഈ മാസം 28ന് ബാബറിന്റെ പാകിസ്താനും രോഹിത് ശര്‍മയുടെ ടീം ഇന്ത്യയും മുഖാമുഖം വരുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15,000ത്തിനു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള താരമാണ് ഹിറ്റ്മാന്‍. മാത്രമല്ല ഒരുപിടി ബാറ്റിങ് റെക്കോര്‍ഡുകളും അദ്ദേഹം തന്റെ പേരില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്. രോഹിത്തിനേക്കാള്‍ എട്ടു വയസ്സുള്ള ബാബറാവട്ടെ ഇതിനകം പാക് കുപ്പായത്തില്‍ 10,000 റണ്‍സ് തികച്ചു കഴിഞ്ഞു. രോഹിത്തിന്റെ പല റെക്കോര്‍ഡുകളും ഭാവിയില്‍ തിരുത്താനും സാധ്യത കൂടുതലാണ്. പക്ഷെ അദ്ദേഹത്തിന്റെ ചില റെക്കോര്‍ഡുകള്‍ തകര്‍ക്കുക പാക് നായകന് അസാധ്യമായിരിക്കും. ഇവ ഏതൊക്കെയാണെന്നു നോക്കാം.

ഏകദിനത്തിലെ 264 റണ്‍സ്

ഏകദിനത്തിലെ 264 റണ്‍സ്

നിലവില്‍ ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ രോഹിത് ശര്‍മയുടെ പേരിലാണ്. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു അദ്ദേഹം 264 റണ്‍സ് വാരിക്കൂട്ടി ലോക റെക്കോര്‍ഡിട്ടത്. എന്നാല്‍ രോഹിത്തിന്റൈ ഈ റെക്കോര്‍ഡ് തിരുത്തുക ബാബര്‍ ആസമിനു അസാധ്യമായിരിക്കും. ബാബര്‍ മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ ഇനി മറ്റൊരു താരം ഇതിനു അടുത്ത് പോലുമെത്താനുള്ള സാധ്യത തീരെ കുറവാണ്.

3

ബാബര്‍ ഏകദിനത്തില്‍ ഇതുവരെ 4500ന് മുകളില്‍ റണ്‍സാണ് നേടിയിട്ടുള്ളത്. 60നടുത്ത് ശരാശരിയിലാണിത്. 17 സെഞ്ച്വറികളും പാക് നായകന്‍ കുറിച്ചു. അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നേടിയ 158 റണ്‍സാണ്. ഏകദിനത്തില്‍ മാത്രമല്ല ടെസ്റ്റിലും പബാബര്‍ ഇനിയും ഡബിള്‍ സെഞ്ച്വറി നേടിയിട്ടില്ല. ഓസ്‌ട്രേലിയക്കെതിരേ നേടിയ 196 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Asia Cup 2022: കോലി vs ബാബര്‍, ആരാണ് ബെസ്റ്റ്? കണക്കുകള്‍ നല്‍കും ഉത്തരം

ഏറ്റവുമധികം ബൗണ്ടറി

ഏറ്റവുമധികം ബൗണ്ടറി

ഏകദിനത്തില്‍ ഒരു മല്‍സരത്തില്‍ ഏറ്റവുമധികം ബൗണ്ടറികളിച്ച താരമെന്ന ലോക റെക്കോര്‍ഡും രോഹിത് ശര്‍മയ്ക്കു സ്വന്തമാണ്. ശ്രീലങ്കയുമായുള്ള 264 റണ്‍സ് ഇന്നിങ്‌സില്‍ തന്നെയായിരുന്നു ഹിറ്റ്മാന്‍ ഈ ലോക റെക്കോര്‍ഡുമിട്ടത്. അന്നു 33 ബൗണ്ടറികളാണ് അദ്ദേഹം പായിച്ചത്. കൂടാതെ ഒമ്പതു സിക്‌സറുകളുമടിച്ചു.

5

ഇന്ത്യയുടെ തന്നെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോര്‍ഡായിരുന്നു രോഹിത് തിരുത്തിയത്. 2010ല്‍ സൗത്താഫ്രിക്കയിക്കയ്‌ക്കെതിരേ സച്ചിന്‍ കന്നി ഡബിള്‍ സെഞ്ച്വറി കുറിച്ച ഇന്നിങ്‌സില്‍ നേടിയത് 25 ബൗണ്ടറികളായിരുന്നു. ഇതാണ് 33 ആക്കി ഹിറ്റ്മാന്‍ മെച്ചപ്പെടുത്തിയത്. നിലവില്‍ ഇതുവരെ മറ്റാരും 30ന് അടുത്തു പോലും ബൗണ്ടറികള്‍ നേടിയിട്ടില്ല.

6

ബാബര്‍ ആസമിന്റെ കാര്യമെടുത്താല്‍ 15 ബൗണ്ടറികള്‍ നേടിയതാണ് അദ്ദേഹത്തിന്റെ ഒരിന്നിങ്‌സിലെ മികച്ച പ്രകടനം. കരിയര്‍ ബെസ്റ്റ് സ്‌കോറായ 158 റണ്‍സ് കുറിച്ച കളിയില്‍ തന്നെയായിരുന്നു ഇത്. 33 ബൗണ്ടറികളെന്ന രോഹിത്തിന്റെ ലോക റെക്കോര്‍ഡും ബാബറിനു കരിയറില്‍ തകര്‍ക്കുക അസാധ്യമായിരിക്കും.

കോലി കണ്ണുരുട്ടി, ഞാനും നോക്കി, അടുത്തു വന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടി! രക്ഷിച്ചത് ബാറ്റെന്ന് സൂര്യ

477 സിക്‌സറുകള്‍

477 സിക്‌സറുകള്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 477 സിക്‌സറുകളെന്ന രോഹിത് ശര്‍മയുടെ റെക്കോര്‍ഡും ബാബര്‍ ആസമിനെ സംബന്ധിച്ച് അസാധ്യമായ സ്വപ്‌നമായിരിക്കും. ബൗണ്ടറികളും സിക്‌സറുകളും ഒരേപോലെ അനായാസം പായിക്കാന്‍ ശേഷിയുള്ള ലോകത്തിലെ ചുരുക്കം ബാറ്റര്‍മാരില്‍ ഒരാളാണ് ഹിറ്റ്മാന്‍. സിക്‌സര്‍ വേട്ടയില്‍ ലോക ക്രിക്കറ്റിലെ തന്നെ രണ്ടാമനാണ് രോഹിത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ലോക റെക്കോര്‍ഡ്. നിലവില്‍ 400ന് മുകളില്‍ സിക്‌സറുകളടിച്ച രണ്ടു ബാറ്റര്‍മാര്‍ ഗെയ്‌ലും രോഹിത്തും മാത്രമാണ്.

8

രോഹിത്തിനെപ്പോലെ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള ബാറ്ററാണ് ബാബറെങ്കിലും സിക്‌സറുകള്‍ നേടുന്നതിന്റെ കാര്യത്തില്‍ അത്ര മിടുക്കനല്ല. കരിയറില്‍ ഇതുവരെ 106 സിക്‌സറുകളാണ് താരം നേടിയത്. സിക്‌സറുകളേക്കാള്‍ ബൗണ്ടറികള്‍ അടിക്കാന്‍ ശ്രദ്ധിക്കുന്ന താരമാണ് ബാബര്‍. അതുകൊണ്ടു തന്നെ രോഹിത്തിന്റെ റെക്കോര്‍ഡും തകര്‍ക്കുമെന്ന പ്രതീക്ഷ വേണ്ട.

Story first published: Thursday, August 18, 2022, 17:35 [IST]
Other articles published on Aug 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+