Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി കണ്ണുരുട്ടി, ഞാനും നോക്കി, അടുത്തു വന്നപ്പോള്‍ നെഞ്ചിടിപ്പ് കൂടി! രക്ഷിച്ചത് ബാറ്റെന്ന് സൂര്യ

ഐപിഎല്ലില്‍ ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറക്കാനിടയില്ലാത്ത കൊമ്പുകോര്‍ക്കലുകളിലൊന്നാണ് വിരാട് കോലിയും സൂര്യകുമാര്‍ യാദവും തമ്മിലുള്ളത്. 2020ലെ ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സും തമ്മിലുള്ള കളിക്കിടെയായിരുന്നു സംഭവം. സൂര്യ ബാറ്റ് ചെയ്യവെയായിരുന്നു ആര്‍സിബി നായകന്‍ കൂടിയായിരുന്ന കോലി സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചത്.

1

സൂര്യയുടെ ഷോട്ട് ഫീല്‍ഡ് ചെയ്ത ശേഷം കോലി കണ്ണുരുട്ടിക്കൊണ്ട് താരത്തിന് അരികിലേക്കു വരികയായിരുന്നു. സൂര്യയും വിട്ടുകൊടുത്തില്ല. നിന്ന നില്‍പ്പില്‍ സൂര്യയും ഇതേ നോട്ടം തുടര്‍ന്നതോടെ കാണികളുടെയും ആകാംക്ഷ വര്‍ധിച്ചിരുന്നു. പക്ഷെ പരസ്പരം ഒന്നും പറയാതെ തന്നെ നോട്ടത്തിലൂടെ മാത്രം ഉരസി ഇരുവരും തുടര്‍ന്ന് കളിക്കുകയായിരുന്നു. ഇതേക്കുറിച്ച് സൂര്യ പിന്നീടൊരു ഷോയില്‍ തുറന്നു പറയുകയും ചെയ്തിരുന്നു.

3

ഗ്രൗണ്ടില്‍ വിരാട് കോലിയുടെ എനര്‍ജി എല്ലായ്‌പ്പോഴും വേറെ ലെവലായിരിക്കും. രണ്ടു ടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമായ മല്‍സരമായിരുന്നു അത്. അതിനാല്‍ തന്നെ കോലിയുടെ സ്ലെഡ്ജിങ് ഈ കളിയില്‍ വേറെ ലെവലിലുള്ളതുമായിരുന്നു.
എന്തു സംഭവിച്ചാലും ശ്രദ്ധയില്‍ നിന്നും മാറിപ്പോവരുതെന്നും ടീമിനെ വിജയിപ്പിക്കണമെന്നും മാത്രമായിരുന്നു ഞാന്‍ ചിന്തിച്ചത്. ഒന്നും സംസാരിക്കില്ലെന്നും താന്‍ ഉറപ്പിച്ചിരുന്നതായി സൂര്യകുമാര്‍ യാദവ് പറയുന്നു.

IND vs ZIM: ഫിനിഷറാവാന്‍ സഞ്ജു! ഈ റോള്‍ ഏറ്റവും ബെസ്റ്റ്, കാരണങ്ങളറിയാം

4

എന്റെ ഷോട്ട് നേരെ വിരാട് കോലിയുടെ കൈകളിലേക്കാണ് പോയത്. ബോളെടുത്ത ശേഷം അദ്ദേഹം എന്നെ തുറിച്ചു നോക്കി. ബബിള്‍ ഗം വായിലിട്ട് ചവച്ചുകൊണ്ടിരുന്ന ഞാന്‍ അദ്ദേഹത്തെയും നോക്കി. പക്ഷെ എന്റെ ഉള്ളില്‍ വലിയ ഭീതിയുണ്ടായിരുന്നു. എന്റെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു.
കോലി ബോളുമായി എന്റെ നേര്‍ക്കു നടന്ന് അടുക്കുന്നത് കണ്ടപ്പോള്‍ നെഞ്ച് പട പടാന്ന് അടിക്കാന്‍ തുടങ്ങി. അദ്ദേഹവും ഒന്നും പറയുന്നില്ല, ഞാനും ഒന്നും മിണ്ടില്ലെന്നും സൂര്യ മനസ്സ് തുറന്നു.

IND vs ZIM: ആരാവും ടോപ്‌സ്‌കോറര്‍? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത, സഞ്ജുവില്ല!

5

ഞാന്‍ അപ്പോള്‍ പുറമെ പതര്‍ച്ച കാണിക്കാതെ നിന്നെങ്കിലും ഹൃദയമിടിപ്പിന്റെ ശബ്ദം എനിക്കു നന്നായി കേള്‍ക്കാമായിരുന്നു. എന്തു സംഭവിച്ചാലും ഒന്നും മിണ്ടില്ലെന്നു തന്നെ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. നിന്റെ കാല്‍ പിടിക്കാം, ഒന്നും മിണ്ടരുതെന്ന് ഞാന്‍ സ്വയം സംസാരിച്ചുകൊണ്ടിരുന്നു.
പത്തു സെക്കന്റിന്റെ കാര്യമേയുള്ളൂ. അതു വരെ മിണ്ടാതെ പിടിച്ചുനില്‍ക്കണം. പത്തു സെക്കന്റ് കഴിഞ്ഞാല്‍ അടുത്ത ഓവര്‍ തുടങ്ങുമെന്നും താന്‍ മനസ്സില്‍ പറഞ്ഞുകൊണ്ടിരുന്നതായി സൂര്യകുമാര്‍ യാദവ് ചിരിച്ചുകൊണ്ടു പറഞ്ഞു.

6

വിരാട് കോലി അടുത്തേക്കു വന്ന ശേഷം എന്റെ അരികിലൂടെ കടന്ന് അപ്പുറത്തേക്കു പോയി. ഇതേ സമയത്തു തന്നെ എന്റെ കൈയില്‍ നിന്നും ബാറ്റ് താഴെ വീണു പോയത് നന്നായി. അപ്പോഴത്തെ സാഹചര്യം ബ്രേക്ക് ചെയ്യാന്‍ ഈ ബാറ്റുവീഴ്ച സഹായിച്ചുവെന്നും സൂര്യകുമാര്‍ യാദവ് കൂട്ടിച്ചേര്‍ത്തു.
അബുദാബിയില്‍ നടന്ന മുംബൈ- ബാംഗ്ലൂര്‍ മല്‍സരത്തിനിടെയായിരുന്നു സൂര്യ- വിരാട് ഏറ്റുമുട്ടല്‍. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ആറു വിക്കറ്റിനു 164 റണ്‍സ് നേടി. മറുപടിയില്‍ മുംബൈയ്ക്കു തുടക്കത്തില്‍ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ സൂര്യ (79*) അപരാജിത ഫിഫ്റ്റിയുമായി ടീമിന്റെ ഹീറോയായി മാറി. 43 ബോളിലാണ് താരം 79 റണ്‍സെടുത്തത്. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

Story first published: Wednesday, August 17, 2022, 19:03 [IST]
Other articles published on Aug 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+