Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: ക്രീസില്‍ നില്‍ക്ക് മോനെ..., മങ്കാദിങ്ങിന് ശ്രമിച്ച് ദീപക്, പക്ഷെ മാന്യത കാട്ടി

1

ഹരാരെ: സിംബാബ് വെക്കെതിരായ മൂന്നാം ഏകദിനം ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിംബാബ് വെ പതറുകയാണ്. മത്സരത്തില്‍ സിംബാബ് വെ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യയുടെ ദീപക് ചഹാര്‍ മങ്കാദിങ്ങിന് ശ്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ഓപ്പണര്‍ ഇന്നസെന്റ് കയേയെയാണ് ദീപക് ചഹാര്‍ മങ്കാദിങ് ചെയ്തത്. എന്നാല്‍ മാന്യതയോടെ പെരുമാറിയ താരം അപ്പീല്‍ ചെയ്യാതെ മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്തത്. താക്കുന്‍ഡാന്‍ഷി കെയ്ത്താനോ സ്‌ട്രൈക്കില്‍ നില്‍ക്കുമ്പോള്‍ കയേ നോണ്‍സ്‌ട്രൈക്കില്‍. ദീപക് പന്തെറിയാനായി ഓടി ക്രീസിലെത്തിയപ്പോഴേക്കും കയേ നോണ്‍സ്‌ട്രൈക്കിലെ ക്രീസ് വിട്ട് നടന്നുകയറിയിരുന്നു. ഇത് കണ്ട് ദീപക് പന്തെറിയാതെ നോണ്‍സ്‌ട്രൈക്കിലെ വിക്കറ്റില്‍ പന്ത് തട്ടിച്ചു. നിയമപ്രകാരം നോക്കിയാല്‍ കയേ ഔട്ടാണ്.

1

ഐപിഎല്ലിനിടെയും അന്താരാഷ്ട്ര ക്രിക്കറ്റിനിടെയിലും മങ്കാദിങ് പ്രശ്‌നമായി ഉയര്‍ന്നുവന്നതോടെ ഐസിസി ഇതിനെ നിയമ വിധേയമായ പുറത്താക്കലായി അംഗീകരിച്ചിരുന്നു. കയേ ഔട്ടാണെന്ന് വ്യക്തമാണെങ്കിലും ദീപക് അപ്പീല്‍ ചെയ്യാതെ മാന്യത കാട്ടിയതിനാല്‍ അംപയര്‍ പന്ത് ഡോട്ട് ബോളായി വിധിച്ചു. നായകന്‍ കെ എല്‍ രാഹുല്‍ ചിരിച്ചുകൊണ്ടാണ് ദീപക്കിന്റെ മങ്കാദിങ്ങിനോട് പ്രതികരിച്ചത്.

മങ്കാദിങ്ങിലൂടെ പുറത്താക്കിയില്ലെങ്കിലും കയേയുടെ വിക്കറ്റ് ദീപക് തന്നെയാണ് മത്സരത്തില്‍ വീഴ്ത്തിയത്. 9 പന്തില്‍ 1 ബൗണ്ടറിയടക്കം 6 റണ്‍സ് നേടിയ താരത്തെ ദീപക് എല്‍ബിയില്‍ കുടുക്കുകയായിരുന്നു. കയേ മടങ്ങുമ്പോള്‍ 7 റണ്‍സായിരുന്നു സിംബാബ് വെ സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന ദീപക് സിംബാബ് വെ പര്യടനത്തിലൂടെയാണ് തിരിച്ചെത്തിയത്.

ലോകകപ്പ് നേടിയ ക്യാപ്റ്റന്മാര്‍, പക്ഷെ സിംബാബ്‌വെയോട് തോറ്റു!, ആരൊക്കെയെന്ന് അറിയാമോ?

2

ആറ് മാസത്തോളം വിശ്രമത്തിലായിരുന്ന താരം സിംബാബ് വെക്കെതിരായ ഒന്നാം ഏകദിനം കളിക്കുകയും മൂന്ന് വിക്കറ്റുമായി കളിയിലെ താരമാവുകയും ചെയ്തു. എന്നാല്‍ രണ്ടാം മത്സരത്തില്‍ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചു. മൂന്നാം മത്സരത്തില്‍ വീണ്ടും അദ്ദേഹം പ്ലേയിങ് 11 എത്തുകയായിരുന്നു. പേസ് ഓള്‍റൗണ്ടറായ ദീപക് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇടം പ്രതീക്ഷിച്ചുകൊണ്ടുള്ള പ്രകടനമാണ് ഇപ്പോള്‍ ദീപക് നടത്തുന്നത്.

3

നേരത്തെ ഐപിഎല്ലില്‍ ആര്‍ അശ്വിന്‍ ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് വലിയ ചര്‍ച്ചക്ക് വഴി തുറന്നിരുന്നു. മാന്യതയുള്ള പുറത്താക്കലല്ല ഇതെന്ന അഭിപ്രായമാണ് പലരും പങ്കുവെച്ചത്. എന്നാല്‍ ഇത് ഐസിസി അംഗീകരിച്ച പുറത്താക്കല്‍ രീതിയാണ്. ബൗളര്‍ റണ്ണപ്പിന് ശേഷം ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കി പന്ത് റിലീസ് ചെയ്യുന്നതിന് ശേഷം മാത്രമെ ബാറ്റ്‌സ്മാന്‍ ക്രീസ് വിടാന്‍ പാടുള്ളു. ബൗളര്‍ പന്ത് റിലീസ് ചെയ്യുന്നതിന് മുമ്പ് ബാറ്റ്‌സ്മാന്‍ നോണ്‍സ്‌ട്രൈക്ക് ക്രീസ് വിടുകയും ബൗളര്‍ സ്റ്റംപില്‍ പന്ത് തട്ടിക്കുകയും ചെയ്താല്‍ ഇത് ഔട്ടായി പരിഗണിക്കും.

ന്യൂസീലന്‍ഡ് പര്യടനം: ഇന്ത്യ എ ടീമിനെ ശുബ്മാന്‍ നയിക്കും, ജയ്‌സ്വാളും ടീമില്‍, ടീം ലിസ്റ്റ് ഇതാ

4

എന്നാല്‍ വിവാദങ്ങളെ ഭയന്ന് പലപ്പോഴും ബൗളര്‍മാര്‍ ഇത് ചെയ്യാറില്ല. എന്നാല്‍ സമീപകാലത്തായി ബൗളര്‍മാര്‍ യാതൊരു മടിയും മങ്കാദിങ്ങിന്റെ കാര്യത്തില്‍ ചെയ്യാറില്ല. എന്നാല്‍ ചില ബൗളര്‍മാരെങ്കിലും മാന്യത പരിഗണിച്ച് മങ്കാദിങ്ങിനെ താക്കീതായി ഒതുക്കുന്നു. എന്നാല്‍ പ്രധാനപ്പെട്ട മത്സരങ്ങളില്‍ മങ്കാദിങ് ചെയ്യാന്‍ ബൗളര്‍ മടികാട്ടില്ലെന്ന് തന്നെ പറയാം.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. സീനിയര്‍ താരങ്ങള്‍ നിറം മങ്ങിയപ്പോള്‍ ഗംഭീര സെഞ്ച്വറിയോടെ ഇന്ത്യക്ക് കരുത്തായത് ശുബ്മാന്‍ ഗില്ലാണ്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങി 97 പന്തില്‍ 130 റണ്‍സാണ് ശുബ്മാന്‍ ഗില്‍ നേടിയത്. 15 ഫോറും 1 സിക്‌സും ഇതില്‍ ഉള്‍പ്പെടും. ഇഷാന്‍ കിഷന്‍ (50) ഫിഫ്റ്റി നേടിയപ്പോള്‍ ശിഖര്‍ ധവാന്‍ (40), കെ എല്‍ രാഹുല്‍ (30) എന്നിവര്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

Story first published: Monday, August 22, 2022, 19:32 [IST]
Other articles published on Aug 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+