IND vs ZIM: ധവാനോട് കാട്ടിയത് നീതികേട്, രാഹുലിനെ നായകനാക്കിയതിനെതിരേ ആകാശ്

സിംബാബ് വെ ക്കെതിരായ ഇന്ത്യയുടെ മൂന്ന് മത്സര ഏകദിന പരമ്പരക്ക് 18ന് തുടക്കമാവുകയാണ്. ശിഖര്‍ ധവാനെ ക്യാപ്റ്റനാക്കി ആദ്യം ഇന്ത്യ ടീം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കെ എല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തിയതോടെ ഇന്ത്യ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ധവാനെ മാറ്റി പകരം രാഹുലിനെ നായകനാക്കി ടീം പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഭാവി നായകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാഹുലെത്തിയപ്പോള്‍ സീനിയര്‍ താരമായ ധവാന് വഴിമാറിക്കൊടുക്കേണ്ടി വന്നു.
ധവാന്റെ കീഴില്‍ ഇന്ത്യ പരമ്പരക്കായി മുന്നൊരുക്കം നടത്തിവരികയായിരുന്നു. അപ്പോഴാണ് ഇത്തരമൊരു നീക്കം ഉണ്ടാകുന്നത്. ഇപ്പോഴിതാ ധവാനെ മാറ്റി രാഹുലിനെ നായകനാക്കാനുള്ള തീരുമാനത്തിനെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഓപ്പണറുമായ ആകാശ് ചോപ്ര. ധവാനോട് കാട്ടിയത് നീതികേടാണെന്നാണ് ആകാശ് അഭിപ്രായപ്പെടുന്നത്.

'എന്റെ കൈയിലാണ് തീരുമാനമെങ്കില്‍ ഒരിക്കലും ഞാനത് ചെയ്യില്ലായിരുന്നു. നേരത്തെ കെ എല്‍ രാഹുല്‍ ഈ ടീമിന്റെ ഭാഗമല്ലായിരുന്നു. എന്നാല്‍ ഏഷ്യാ കപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുകയും ചെയ്തു. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് രാഹുല്‍. രോഹിത് ശര്‍മ, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ തുടങ്ങി ക്യാപ്റ്റന്മാരുടെ വലിയ പട്ടിക ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. നിലവിലെ സാഹചര്യത്തില്‍ സിംബാബ് വെയില്‍ രാഹുല്‍ ഇന്ത്യയെ നയിക്കേണ്ട സാഹചര്യമില്ല. അതുകൊണ്ട് തന്നെ ഇത് ഒഴിവാക്കാവുന്ന കാര്യമായിരുന്നു'- ആകാശ് ചോപ്ര പറഞ്ഞു.
ASIA CUP: ഹിറ്റ്മാനും റിഷഭുമല്ല, ഇന്ത്യയുടെ തുറുപ്പുചീട്ട് കോലി തന്നെ, ഇതാ കണക്കുകള്‍

ധവാനെ ഇന്ത്യ ഏകദിനത്തിലേക്ക് മാത്രമാണ് നിലവില്‍ പരിഗണിക്കുന്നത്. പ്രായം 35 പിന്നിട്ട ധവാനെ നായകനാക്കുന്നത് ഇന്ത്യയുടെ ഭാവിയിലേക്ക് നോക്കുമ്പോള്‍ വലിയ ഗുണം ചെയ്യുന്ന കാര്യമല്ല. അതുകൊണ്ട് തന്നെ ഇന്ത്യ യുവതാരങ്ങളെ നായകനാക്കണമെന്ന അഭിപ്രായം നേരത്തെ തന്നെ ഉയര്‍ന്നതാണ്. എന്നാല്‍ സിംബാബ് വെ പര്യടനം ഇന്ത്യ പരിശീലന മത്സരമെന്ന നിലയില്‍ കളിക്കവെ ധവാനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് അദ്ദേഹത്തെ അപമാനിക്കുന്ന നടപടി തന്നെയാണ്.

കെ എല്‍ രാഹുലിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു. ബിസിസി ഐ നിര്‍ദേശിച്ചിരുന്ന ഫിറ്റ്‌നസ് ടെസ്റ്റ് പാസായതോടെ രാഹുലിനെ ഇന്ത്യ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമില്‍ ഉള്‍ക്കൊള്ളിക്കുകയായിരുന്നു. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള രാഹുലിന് ഏഷ്യാ കപ്പിന് മുമ്പ് ഫോം വീണ്ടെടുക്കാനാണ് സിംബാബ് വെ പര്യടനത്തിനുള്ള ടീമില്‍ ഇടം നല്‍കിയിരിക്കുന്നത്.
'ശിഖര്‍ ധവാന്‍ സീനിയര്‍ താരമാണ്. അവന്‍ നായകനാണ്. അവനെ തുടരാന്‍ അനുവദിക്കണമായിരുന്നു. കെ എല്‍ രാഹുലിനെ ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രം കളിപ്പിച്ചാല്‍ എന്താണ് കുഴപ്പം. ധവാനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റേണ്ട യാതൊരു സാഹചര്യവും അവിടെയില്ലായിരുന്നു. അതുകൊണ്ട് തന്നെ അവനെ തുടരാന്‍ അനുവദിക്കണമായിരുന്നു'- ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
ASIA CUP: ആരും കിരീടം മോഹിക്കേണ്ട, അത് ഇന്ത്യ നേടും!, മൂന്ന് കാരണങ്ങളിതാ

സിംബാബ് വെ പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക് വാദ്, ശുബ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications