IND vs WI: ധവാന്‍ ഇന്ന് തന്നെ അവനോട് പറയണം, ഇനി തെറ്റ് പറ്റരുത്!, ചൂണ്ടിക്കാട്ടി അഗാര്‍ക്കര്‍

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ മൂന്ന് റണ്‍സിന്റെ ഗംഭീര ജയം നേടിയെടുത്തിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്തപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുക്കാനെ ആതിഥേയര്‍ക്കായുള്ളു. മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയും ചെയ്തു.
വെസ്റ്റ് ഇന്‍ഡീസ് അവസാന ഓവര്‍വരെ പൊരുതി നോക്കിയെങ്കിലും ഭാഗ്യം ഇന്ത്യക്കൊപ്പം നിന്നു. മത്സരത്തില്‍ ശിഖര്‍ ധവാന്‍ (97), ശുബ്മാന്‍ ഗില്‍ (64), ശ്രേയസ് അയ്യര്‍ (54) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായത്. ഇതില്‍ എടുത്തുപറയേണ്ടത് ശുബ്മാന്‍ ഗില്ലിന്റെ ബാറ്റിങ്ങാണ്. ആക്രമിച്ച് കളിച്ച് 36 പന്തില്‍ ഫിഫ്റ്റി നേടിയ ഗില്‍ 53 പന്തില്‍ 64 റണ്‍സ് നേടിയാണ് പുറത്തായത്. ഇതില്‍ ആറ് ഫോറും 2 സിക്‌സും ഉള്‍പ്പെടും.

സെഞ്ച്വറി പ്രതീക്ഷ നല്‍കിയ താരം റണ്ണൗട്ടായാണ് പുറത്തായത്. വിന്‍ഡീസ് നായകന്‍ നിക്കോളാസ് പൂരന്റെ നേരിട്ടുള്ള ത്രോയില്‍ ശുബ്മാന്‍ റണ്ണൗട്ടാവുകയായിരുന്നു. ഇപ്പോഴിതാ ഗില്ലിന്റെ അനാവശ്യ റണ്‍സിനായുള്ള ശ്രമത്തിനിടയില്‍ റണ്ണൗട്ടായതിന്റെ നിരാശ തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍. ശിഖര്‍ ധവാന്‍ ഇന്ന് തന്നെ ഒരു കാര്യം ഗില്ലിനെ പഠിപ്പിക്കണമെന്നാണ് അഗാര്‍ക്കര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

'റണ്‍സിനായുള്ള ഓട്ടത്തിനിടെ അവന്‍ അല്‍പ്പം കൂടി ശ്രദ്ധിക്കണം. വളരെ അനായാസമായി ഗില്‍ ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. ശിഖര്‍ ധവാന്‍ ഇന്ന് തന്നെ അവനെ ഒരു കാര്യം പഠിപ്പിക്കണം. ഓടാനായി തുടങ്ങിയാല്‍ പാതിവഴിയില്‍ സംശിയിച്ച് നില്‍ക്കരുത്. റണ്ണൗട്ടുകള്‍ സ്വാഭാവികമാണ്. എന്നാല്‍ സാഹചര്യം മനസിലാക്കി ബുദ്ധിപൂര്‍വ്വം പെരുമാറണം. മുന്നോട്ട് പോകുമ്പോള്‍ അവന്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കും'- അജിത് അഗാര്‍ക്കര്‍ പറഞ്ഞു.
ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ സജീവ സാന്നിധ്യമായിരുന്നെങ്കിലും പരിമിത ഓവര്‍ ടീമില്‍ ഗില്ലിന് അധികം അവസരം ലഭിച്ചിരുന്നില്ല. ഇതിന് മുമ്പ് ഇന്ത്യക്കായി മൂന്ന് ഏകദിനമാണ് ഗില്‍ കളിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ യുവതാരത്തിന് ഓപ്പണിങ്ങിലും അവസരം നല്‍കിയിരിക്കുകയാണ്. ലഭിച്ച അവസരത്തെ മുതലാക്കി മിന്നും ഫിഫ്റ്റി നേടാനും ഗില്ലിനായി.
ആളെ മനസിലായോ?, എന്തൊരു കോലമെടേ...,സൂപ്പര്‍ ക്രിക്കറ്റ് താരത്തിന് ട്രോളോട് ട്രോള്‍

36 പന്തില്‍ ഫിഫ്റ്റി നേടിയ ഗില്‍ വെസ്റ്റ് ഇന്‍ഡീസില്‍ ഫിഫ്റ്റി നേടുന്ന ഇന്ത്യയുടെ പ്രായം കുറഞ്ഞ ഓപ്പണറെന്ന റെക്കോഡും സ്വന്തമാക്കി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനെയാണ് ഗില്‍ മറികടന്നത്. ഇന്ത്യക്കായി ഏകദിനത്തില്‍ തിളങ്ങിയതോടെ ഓപ്പണിങ്ങില്‍ സ്ഥാനം ലഭിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ തമ്മില്‍ കടുത്ത പോരാട്ടം നടത്തേണ്ട അവസ്ഥയാണുള്ളത്. ശുബ്മാന്‍ ഗില്ലിന്റെ വരവ് ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കെല്ലാം കടുത്ത വെല്ലുവിളിയായിരിക്കുമെന്നുറപ്പ്.
IND vs ZIM: ഇവരെ ഇന്ത്യ തഴയരുത്, അവസരം കൊടുക്കണം, സ്ഥാനം അര്‍ഹിക്കുന്ന അഞ്ച് പേരിതാ

രണ്ടാം ഏകദിനത്തിലും ഇന്ത്യയുടെ പ്ലേയിങ് 11 ഗില്‍ ഉണ്ടാവും. റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍ എന്നീ ഓപ്പണര്‍മാരെ പുറത്തിരുത്തിയാണ് ഇന്ത്യ ശുബ്മാന്‍ ഗില്ലിന് അവസരം നല്‍കിയത്. എന്തായാലും ലഭിച്ച അവസരത്തില്‍ തിളങ്ങി കൈയടി നേടാന്‍ ശുബ്മാന് സാധിച്ചിരിക്കുകയാണ്. ഐപിഎല്ലിലും ഗംഭീര പ്രകടനം നടത്തുന്ന ഗില്‍ അധികം വൈകാതെ ഇന്ത്യക്കായി ടി20യിലും സജീവമായേക്കും.

വെസ്റ്റ് ഇന്‍ഡീസിനെതിരേ അവസാന ഓവര്‍ ത്രില്ലറിലാണ് ഇന്ത്യ വിജയം നേടിയത്. അവസാന ഓവറില്‍ 15 റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെ പന്തെറിഞ്ഞ മുഹമ്മദ് സിറാജ് മൂന്ന് റണ്‍സകലെ ആതിഥേയരെ പിടിച്ചുകെട്ടുകയായിരുന്നു. അവസാന ഓവറില്‍ സിറാജിന്റെ വൈഡ് പന്തിനെ ബൗണ്ടറിയാകാതെ സേവ് ചെയ്ത സഞ്ജു സാംസണിന്റെ വിക്കറ്റ് കീപ്പിങ് മികവും ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കരുത്തായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications