Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: എന്തുകൊണ്ട് സഞ്ജുവിന് ഇടമില്ല?, ഒരേ ഒരു കാരണം!, കരുത്ത് തന്നെ വഴിമുടക്കി

1

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഏറ്റവും നിരാശപ്പെടുത്തിയത് സഞ്ജു സാംസണിന്റെ അഭാവമാണ്. ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരെല്ലാം മോശം ഫോമിലായിട്ടും വീണ്ടും വീണ്ടും അവസരം ലഭിക്കുന്നു. എന്നാല്‍ സഞ്ജു സാംസണിന് അര്‍ഹതയ്‌ക്കൊത്ത് അവസരം ലഭിക്കുന്നില്ല. അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ഫിഫ്റ്റി നേടുകയും സന്നാഹ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടും ഇംഗ്ലണ്ട് പരമ്പരയില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ടി20 സ്‌പെഷ്യലിസ്റ്റായ സഞ്ജുവിന് ടി20 ടീമില്‍ അവസരമില്ല. എന്തുകൊണ്ട് സഞ്ജുവിന് അവസരമില്ലെന്നത് പ്രസക്തമായ ചോദ്യമാണ്. നിരവധി ആരാധകര്‍ ഈ ചോദ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ ചോദിക്കുന്നുമുണ്ട്. വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിന്റെ വഴിയടച്ചത് വിക്കറ്റ് കീപ്പര്‍ സ്ഥാനമാണെന്ന് പറയാം. കാരണം ഇന്ത്യന്‍ ടീമിലേക്ക് കെ എല്‍ രാഹുല്‍ കൂടി മടങ്ങിയെത്തിയതോടെ നാല് വിക്കറ്റ് കീപ്പര്‍മാരായി.

1

ഈ സാഹചര്യത്തില്‍ അഞ്ചാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെ പരിഗണിക്കേണ്ട നിലപാടിലേക്ക് സെലക്ടര്‍മാര്‍ എത്തുകയായിരുന്നു. സഞ്ജുവിനെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി മാത്രം പരിഗണിക്കാന്‍ ടീം മാനേജ്‌മെന്റും താല്‍പ്പര്യപ്പെടുന്നില്ല. ഇഷാന്‍ കിഷന്റെ സമീപകാല ഫോം മോശമാണെങ്കിലും ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ അദ്ദേഹത്തെ പിന്തുണക്കേണ്ടതായുണ്ട്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കപ്പെടുന്ന താരമാണ് ഇഷാന്‍.

2

കെ എല്‍ രാഹുല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തുകയാണ്. ഇന്ത്യയുടെ സുപ്രധാന ബാറ്റ്‌സ്മാനെന്ന നിലയില്‍ രാഹുലിനെ മാറ്റിനിര്‍ത്താനാവില്ല. ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഓപ്പണറായി രാഹുല്‍ എത്തേണ്ടതിനാല്‍ കൂടുതല്‍ അവസരം രാഹുലിന് നല്‍കേണ്ടതായുണ്ട്. റിഷഭ് പന്തിന്റെ പരിമിത ഓവര്‍ പ്രകടനം മോശമാണെന്ന് വിലയിരുത്തപ്പെടുമ്പോഴും ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ കെല്‍പ്പുള്ള അപൂര്‍വ്വ താരങ്ങളിലൊരാളാണ് റിഷഭ്.

T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യയുടെ ബൗളിങ് നിരയില്‍ ഇവര്‍ മതി, അഞ്ച് പേരിതാ

3


മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും അനായാസം ഷോട്ട് കളിക്കാന്‍ അദ്ദേഹത്തിന് മികവുണ്ട്. വിക്കറ്റ് കീപ്പിങ്ങില്‍ അസാമാന്യ മികവുണ്ട്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കീപ്പറെന്ന നിലയില്‍ റിഷഭിനായി. നിലവിലെ ഇന്ത്യയുടെ മറ്റ് വിക്കറ്റ് കീപ്പര്‍മാരെ പരിഗണിക്കുമ്പോള്‍ കീപ്പിങ്ങില്‍ റിഷഭ് ഒരു പടി മുന്നില്‍ത്തന്നെയാണ്.

ദിനേഷ് കാര്‍ത്തികാണ് നാലാം വിക്കറ്റ് കീപ്പര്‍. സീനിയര്‍ താരമായ കാര്‍ത്തിക് സഞ്ജുവിനെക്കാളും മുകളില്‍ ഇന്ത്യന്‍ ടീമിലിടം പിടിക്കാന്‍ കാരണം അദ്ദേഹത്തിന്റെ ഫിനിഷിങ്ങിലെ മികവാണ്. അവസാന മത്സരങ്ങളിലൊന്നും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിലും ഇന്ത്യയുടെ പദ്ധതികളില്‍ ഇപ്പോഴും സജീവമായിട്ടുള്ള താരമാണ് കാര്‍ത്തിക്.

4

സഞ്ജുവിന്റെ പ്രധാന പ്രശ്‌നം ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണെന്നതാണ്. ആദ്യത്തെ നാല് ബാറ്റിങ് പൊസിഷനാണ് അദ്ദേഹത്തിന് കൂടുതല്‍ അനുയോജ്യം. ഈ നാല് പൊസിഷനിലും സഞ്ജുവിനെക്കാള്‍ വിശ്വസ്തരായ താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. ഇവരെ ഒരു കാരണവശാലും മാറ്റിനിര്‍ത്താന്‍ പറ്റാത്തവരുമാണ്. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരാണുള്ളത്. ഇതില്‍ കോലിയെ മാറ്റിയാല്‍ ഇഷാന്‍ കിഷനെ ഇടം കൈയനെന്ന മുന്‍തൂക്കത്തില്‍ ഇന്ത്യ പരിഗണിക്കും.

കോലി നായകനായ ആദ്യ ഏകദിന പ്ലേയിങ് 11 ഓര്‍മയുണ്ടോ?, ഏഴ് പേര്‍ ഇപ്പോഴും കളിക്കുന്നു!

5

അതുകൊണ്ട് തന്നെ സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചാലും അവസരം നല്‍കുക പ്രയാസം. ദീപക് ഹൂഡയെ സഞ്ജുവിനെക്കാള്‍ മുകളില്‍ ഇന്ത്യ പരിഗണിക്കാന്‍ കാരണം ഹൂഡയുടെ ബൗളിങ് മികവാണ്. സ്പിന്നറെന്ന നിലയിലും ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് ഹൂഡ. കൂടാതെ ഏത് ബാറ്റിങ് പൊസിഷനിലും ഹൂഡയെ കളിപ്പിക്കാനുമാവും. എന്തായാലും ടി20 ലോകകപ്പിനുള്ള ടീമില്‍ സഞ്ജു പ്രതീക്ഷവെക്കുകയേ വേണ്ടെന്ന് ഉറപ്പിച്ച് പറയാം.

Story first published: Thursday, July 14, 2022, 15:43 [IST]
Other articles published on Jul 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+