Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ആരാവും ഏകദിനത്തില്‍ ഇന്ത്യന്‍ ടോപ്‌സ്‌കോറര്‍? ഇവരെ നോക്കിവച്ചോ

ഇംഗ്ലണ്ടുമായുള്ള വൈറ്റ് ബോള്‍ പരമ്പരയ്ക്കു ശേഷം ടീം ഇന്ത്യ വീണ്ടുമൊര പരമ്പരയ്ക്കിറങ്ങുകയാണ്. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു വെള്ളിയാഴ്ച തുടക്കമാവും. മൂന്നു മല്‍സരങ്ങളുടേതാണ് പരമ്പര. നായകന്‍ രോഹിത് ശര്‍മയടക്കം ചില സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കിയാണ് ഇന്ത്യ ഈ പരമ്പരയില്‍ ഇറങ്ങുന്നത്.

1

മുന്‍ നായകന്‍ വിരാട് കോലി, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി എന്നിവരും കളിക്കുന്നില്ല. ഹിറ്റ്മാന്റെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ആരായിരിക്കും ബാറ്റിങില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. കൂടുതല്‍ റണ്ണെടുക്കാന്‍ സാധ്യതയുള്ള മൂന്നു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഇംഗ്ലണ്ട് പര്യടനത്തില്‍ മതിയായ അവസരങ്ങള്‍ ലഭിക്കാതിരിക്കുകയും, കിട്ടിയ അവസരങ്ങള്‍ മുതലെടുക്കാന്‍ സാധിക്കാതെ പോവുകയും ചെയ്ത താരമാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയില്‍ മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ ടീമിലെ നിര്‍ണായക താരം തന്നെയായിരിക്കും അദ്ദേഹം. മിന്നുന്ന പ്രകടനത്തിലൂടെ ശ്രേയസ് ടീമില്‍ തന്റെ സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

IND vs WI: ധവാന്റെ ടീം ഇന്ത്യക്കു മുന്നില്‍ വിന്‍ഡീസ് വിറയ്ക്കും! കാരണങ്ങളറിയാം

3

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഏകദിന ടീമിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി അഞ്ചു ഏകദിനങ്ങളിലാണ് ശ്രേയസ് കളിച്ചിട്ടുള്ളത്. ഇവയില്‍ നാലു ഇന്നിങ്‌സുകളിലാണ് ബാറ്റ് ചെയ്യാനായത്. 33.50 ശരാശരിയില്‍ 134 റണ്‍സ് താരം സ്‌കോര്‍ ചെയ്തു. വെസ്റ്റ് ഇന്‍ഡീസുമായി ഈ വര്‍ഷം അവസാനമായി കളിച്ച മല്‍സരത്തില്‍ ശ്രേയസ് ബാറ്റിങില്‍ തിളങ്ങിയിരുന്നു. 80 റണ്‍സാണ് താരം ഈ മല്‍സരത്തില്‍ സ്‌കോര്‍ ചെയ്തത്.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യന്‍ മധ്യനിരയിലെ മറ്റൊരു സുപ്രധാന താരമാണ് സൂര്യകുമാര്‍ യാദവ്. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. വിന്‍ഡീസിനെതിരേയും സൂര്യ ബാറ്റിങില്‍ കസറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏകദിന പരമ്പരയില്‍ ടീമിന്റെ ടോപ്‌സ്‌കോററായി മാറാന്‍ സാധ്യതയുള്ള മറ്റൊരു താരം കൂടിയാണ് അദ്ദേഹം.
ഈ വര്‍ഷം ഏഴു ഏകദിനങ്ങളില്‍ സൂര്യ ഇന്ത്യക്കായി കളിച്ചു കഴിഞ്ഞു. ആറു ഇന്നിങ്‌സുകളില്‍ നിന്നു 41.20 ശസാശരിയില്‍ അദ്ദേഹം 206 റണ്‍സെടുക്കുകയും ചെയ്തു. ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടുന്നു.

5

ഇംഗ്ലണ്ടിനെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ സൂര്യ കന്നി സെഞ്ച്വറി കണ്ടെത്തിയിരുന്നു. മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിലായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. വിന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ സൂര്യ തന്റെ കന്നി സെഞ്ച്വറി കുറിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

IND vs ENG: രോഹിത്തിന് ഹാര്‍ദിക്കിനോടു അസൂയ! ഇല്ലെങ്കില്‍ ഇങ്ങനെ ചെയ്യുമോ? വിമര്‍ശനം

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

നായകനും വെറ്ററന്‍ ഓപ്പണറുമായ ശിഖര്‍ ധവാനാണ് ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററാവാന്‍ സാധ്യതയുള്ള മൂന്നാമത്തെ താരം. ഇതു രണ്ടാം തവണയാണ് ഒരു ഏകദിന പരമ്പരയില്‍ അദ്ദേഹം ടീമിനെ നയിക്കാന്‍ പോവുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ രണ്ടാംനിര ടീം ശ്രീലങ്കയില്‍ വൈറ്റ് ബോള്‍ പരമ്പരകള്‍ കളിച്ചിരുന്നു. അന്നു ടി20, ഏകദിന ടീമുകളുടെ നായകന്‍ ധവാനായിരുന്നു.
ഈ വര്‍ഷം ഏഴു ഏകദിനങ്ങളിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 36.66 ശരാശരിയില്‍ 220 റണ്‍സെടുക്കുകയും ചെയ്തു. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്.

7

ഇംഗ്ലണ്ടുമായി അവസാനമായി കളിച്ച ഏകദിന പരമ്പരയില്‍ ധവാന്‍ വന്‍ ഫ്‌ളോപ്പായിരുന്നു. 20.50 ശരാശരിയില്‍ വെറും 41 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. ആദ്യ കളിയില്‍ പുറത്താവാതെ നേടിയ 31 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

Story first published: Tuesday, July 19, 2022, 17:26 [IST]
Other articles published on Jul 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+