IND vs WI: അടിച്ചൊതുക്കി അക്ഷര്‍, കുറിച്ചത് വമ്പന്‍ റെക്കോഡ്, ധോണിയെ മറികടന്നു

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ രണ്ട് വിക്കറ്റിന്റെ ആവേശ ജയമാണ് നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ട് പന്തും രണ്ട് വിക്കറ്റും ബാക്കിയാക്കിയാണ് വിജയം നേടിയെടുത്തത്. 44.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 256 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ അക്ഷര്‍ പട്ടേലിന്റെ (64*) വെടിക്കെട്ട് ബാറ്റിങ് ഇന്ത്യക്ക് ആവേശ ജയമൊരുക്കുകയായിരുന്നു.
35 പന്ത് നേരിട്ട് മൂന്ന് ഫോറും 5 സിക്‌സുമടക്കമാണ് അക്ഷറിന്റെ ബാറ്റിങ് വെടിക്കെട്ട്. 182ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലായിരുന്നു ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ബാറ്റുവീശിയത്. അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് എട്ട് റണ്‍സായിരുന്നു. ആദ്യത്തെ മൂന്ന് പന്തില്‍ ഇന്ത്യക്ക് നേടാനായത് 2 റണ്‍സ്. മൂന്ന് പന്തില്‍ ജയിക്കാന്‍ ഇന്ത്യക്ക് ആറ് റണ്‍സെന്ന നിലയിലേക്ക് മത്സരമെത്തി. നാലാം പന്ത് സിക്‌സര്‍ പറത്തി അക്ഷര്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിക്കുകയായിരുന്നു.

നിര്‍ണ്ണായക സമയത്തെ ഏറ്റവും മികച്ച പ്രകടനമെന്ന് തന്നെ അക്ഷറിന്റെ പ്രകടനത്തെ വിശേഷിപ്പിക്കാം. ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മത്സരം ഫിനിഷ് ചെയ്യാന്‍ സാധിക്കാതെ വന്നപ്പോഴും അക്ഷര്‍ പതറാതെ ബാറ്റുവീശി. വമ്പനൊരു റെക്കോഡും അദ്ദേഹം സ്വന്തം പേരിലാക്കി. വെസ്റ്റ് ഇന്‍ഡീസിലെ ഇന്ത്യന്‍ താരത്തിന്റെ വേഗ ഫിഫ്റ്റിയെന്ന റെക്കോഡാണ് അക്ഷര്‍ സ്വന്തമാക്കിയത്.
27 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് സഞ്ജു ഈ നേട്ടത്തിലേക്കെത്തിയത്. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയുടെ ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവ് അദ്ദേഹം ആഘോഷമാക്കിയെന്ന് തന്നെ പറയാം. അഞ്ച് സിക്‌സുകളാണ് അക്ഷര്‍ പറത്തിയത്. ഏഴാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും അക്ഷര്‍ സ്വന്തം പേരിലാക്കി. എംഎസ് ധോണിയുടെ റെക്കോഡിനെയാണ് അക്ഷര്‍ തകര്‍ത്തത്.
T20 World Cup2022: പരിക്ക് വില്ലന്‍, ഇന്ത്യയുടെ നാല് സൂപ്പര്‍ താരങ്ങള്‍ പുറത്താവുമോ?, ആശങ്ക!

രവീന്ദ്ര ജഡേജയുടെ അഭാവം നികത്താന്‍ പകരക്കാരനായെത്തിയ അക്ഷറിന് സാധിച്ചുവെന്ന് തന്നെ പറയാം. അവസാന 10 ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 100 റണ്‍സ് വേണമായിരുന്നു. ഇതാണ് ഇന്ത്യ വിജയകരമായി മറികടന്നത്. 2001ന് ശേഷം ഏകദിനത്തില്‍ അവസാന 10 ഓവറില്‍ 100ലധികം റണ്‍സ് വിജയകരമായി മറികടക്കുന്ന നാലാമത്തെ ടീമായി ഇന്ത്യ മാറി. വെസ്റ്റ് ഇന്‍ഡീസിനെ അവരുടെ തട്ടകത്തിലാണ് ഇന്ത്യ വീഴ്ത്തിയതെന്നത് കൂടുതല്‍ അഭിമാനകരമായ നേട്ടം.

വളരെ സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തിലും അനായാസം ബാറ്റ് ചെയ്യാന്‍ അക്ഷറിനായി. ഒരു വിക്കറ്റും വീഴ്ത്താന്‍ അദ്ദേഹത്തിനായിരുന്നു. ഓള്‍റൗണ്ട് പ്രകടനം വിലയിരുത്തിയാണ് അക്ഷറിനെ കളിയിലെ താരമായി തിരഞ്ഞെടുത്തതും. സിംബാബ്‌വെ പര്യടനത്തിലും ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിക്കാന്‍ സാധിക്കുന്ന പ്രകടനമാണ് അക്ഷര്‍ കാഴ്ചവെച്ചത്.
6 പന്തില്‍ ജയിക്കാന്‍ 7 റണ്‍സ്, ആദ്യ നാല് പന്തും വിക്കറ്റ്!, പിന്നെ എന്തായി? ത്രില്ലിങ് മാച്ച് ഇതാ

സമീപകാലത്ത് വിമര്‍ശനങ്ങളേറ്റുവാങ്ങിയവരുടെ പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയതെന്നതാണ് എടുത്ത് പറയേണ്ടത്. ശ്രേയസ് അയ്യരുടെ പ്രകടനം സമീപകാലത്തായി വളരെ വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അദ്ദേഹം ഫിഫ്റ്റി നേടി. 63 റണ്‍സുമായി ഇന്ത്യയുടെ രണ്ടാം ഏകദിനത്തിലെ രണ്ടാമത്തെ ടോപ് സ്‌കോററാണ് ശ്രേയസ്. സഞ്ജു സാംസണും (54) വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനം തന്നെയാണ് പുറത്തെടുത്തത്. നിര്‍ഭാഗ്യവശാല്‍ റണ്ണൗട്ടാവുകയായിരുന്നു.

ശുബ്മാന്‍ ഗില്ലും (43) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോള്‍ ശിഖര്‍ ധവാന് (13) തിളങ്ങാനായില്ല. സൂര്യകുമാര്‍ യാദവിന്റെ (9) പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. ആദ്യ മത്സരത്തിലും സൂര്യക്ക് തിളങ്ങാനായിരുന്നില്ല. ജയത്തോടെ മൂന്ന് മത്സര പരമ്പര 2-0ന് ഉറപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications