Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ആ രണ്ട് പേര്‍, അവരാണ് ഞങ്ങളുടെ അന്തകരായത്!, ചൂണ്ടിക്കാട്ടി വിന്‍ഡീസ് കോച്ച്

1

കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ രണ്ടാം നിര ടീമുമായെത്തി നാണംകെടുത്തിയിരിക്കുകയാണ് ഇന്ത്യ. മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഒരു ജയം പോലും എതിരാളികള്‍ക്ക് നല്‍കാതെയാണ് ഇന്ത്യ തൂത്തുവാരിയത്. അതും വിന്‍ഡീസിന്റെ മടയില്‍ കയറിയാണ് ഇന്ത്യയുടെ തുത്തുവാരലെന്നതാണ് എടുത്തു പറയേണ്ടത്. നായകനെന്ന നിലയില്‍ ശിഖര്‍ ധവാനും ചരിത്ര നേട്ടം സ്വന്തമാക്കി. വിന്‍ഡീസില്‍ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യത്തെ നായകനാവാന്‍ ധവാന് സാധിച്ചു.

ഇന്ത്യയുടെ ജയത്തില്‍ ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെയുള്ള പ്രകടനം ചൂണ്ടിക്കാട്ടാനാവുമെങ്കിലും വിന്‍ഡീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത് ഇന്ത്യയുടെ രണ്ട് താരങ്ങളാണെന്ന് പറഞ്ഞിരിക്കുകയാണ് വിന്‍ഡീസ് മുഖ്യ പരിശീലകന്‍ ഫില്‍ സിമ്മണ്‍സ്. ശിഖര്‍ ധവാന്റെ നായകമികവല്ല ശുബ്മാന്‍ ഗില്‍, മുഹമ്മജ് സിറാജ് എന്നീ യുവതാരങ്ങളുടെ പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തതെന്നാണ് സിമ്മണ്‍സ് പറഞ്ഞത്.

1

'ഞങ്ങളുടെ തോല്‍വികള്‍ക്ക് കാരണം രണ്ട് പേരാണ്. ബാറ്റിങ്ങില്‍ ശുബ്മാന്‍ ഗില്ലും ബൗളിങ്ങില്‍ മുഹമ്മദ് സിറാജും. ആദ്യ മത്സരത്തിലെ അവസാന ഓവറില്‍ സിറാജ് ഗംഭീരമായാണ് പന്തെറിഞ്ഞത്. ന്യൂബോളിലും അവന്‍ മികവ് കാട്ടുന്നു. ശര്‍ദുല്‍ ഠാക്കൂറിന്റെ ബൗളിങ്ങും ഇതോടൊപ്പം മികച്ചതായിരുന്നു. ഞങ്ങളുടെ ബൗളര്‍മാരേക്കാള്‍ ഇന്ത്യയുടെ ബൗളിങ് മുന്നിട്ട് നിന്നെന്നാണ് കരുതുന്നത്'-സിമ്മണ്‍സ് പറഞ്ഞു.

ശിഖര്‍ ധവാനൊപ്പം ഇന്ത്യ ശുബ്മാന്‍ ഗില്ലിനെ ഓപ്പണറാക്കിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു. റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍ എന്നിവരെയെല്ലാം തഴഞ്ഞ് ഇന്ത്യ ഗില്ലിനെ പരിഗണിച്ചത് വെറുതെയായില്ല. മൂന്ന് മത്സരത്തില്‍ നിന്ന് 102 ശരാശരിയില്‍ 205 റണ്‍സാണ് ഗില്‍ നേടിയത്. ഇതില്‍ 18 ഫോറും 4 സിക്‌സും ഉള്‍പ്പെടും. മൂന്നാം മത്സരത്തില്‍ മഴ ചതിച്ചില്ലായിരുന്നെങ്കില്‍ കന്നി ഏകദിന സെഞ്ച്വറി ഗില്‍ നേടുമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ 98 റണ്‍സുമായി ഗില്‍ പുറത്താവാതെ നിന്നു.

മൂന്ന് പേര്‍ ഫ്‌ളോപ്പാകണം, എങ്കില്‍ സഞ്ജുവിന് ലോട്ടറി!, ടി20 ലോകകപ്പിലും വിളിയെത്തിയേക്കും

2

'മൂന്നാം മത്സരത്തില്‍ മഴ പ്രതികൂലമായെന്ന് ന്യായീകരിക്കുന്നില്ല. കാരണം രണ്ട് ടീമിനെയും മഴ ബാധിച്ചിരുന്നു. റണ്‍സ് പിന്തുടരുമ്പോള്‍ പെട്ടെന്ന് ഞങ്ങള്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. 10 ഓവറുകള്‍ ബാക്കിനില്‍ക്കുമ്പോഴും ഞങ്ങള്‍ക്ക് എത്താവുന്ന ദൂരത്തിലായിരുന്നു വിജയലക്ഷ്യമെങ്കിലും വിക്കറ്റ് കാക്കാനായില്ല'-സിമ്മണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 24 ഓവര്‍ എത്തിയപ്പോഴാണ് മഴ വില്ലനായി എത്തിയത്. പിന്നീട് 40 ഓവറാക്കി പുനരാരംഭിച്ചെങ്കിലും 36 ഓവറില്‍ നില്‍ക്കെ വീണ്ടും മഴയെത്തുകയായിരുന്നു.

3

ഇന്ത്യയുടെ ബൗളര്‍മാര്‍ മൂന്നാം മത്സരത്തില്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. പ്രധാനമായും നാല് വിക്കറ്റ് പ്രകടനം നടത്തിയ യുസ് വേന്ദ്ര ചഹാല്‍. സ്പിന്‍ കെണിയിലാണ് വിന്‍ഡീസ് മൂന്നാം മത്സരത്തില്‍ വീണത്. ഇന്ത്യയുടെ ബൗളിങ് നിരയില്‍ ഏഴ് വിക്കറ്റുമായി ശര്‍ദുല്‍ ഠാക്കൂറും യുസ് വേന്ദ്ര ചഹാലുമാണ് കൂടുതല്‍ മികവ് കാട്ടിയത്. മുഹമ്മദ് സിറാജ് നാല് വിക്കറ്റും വീഴ്ത്തി. നാല് വിക്കറ്റ് നേടിയ അല്‍സാരി ജോസഫാണ് വിന്‍ഡീസ് ബൗളര്‍മാരില്‍ മുന്നില്‍.

ധോണിക്ക് കീഴില്‍ ടി20 സൂപ്പര്‍ ബൗളര്‍മാര്‍, കോലിയെത്തിയതോടെ വെടിതീര്‍ന്നു!, നാല് പേരിതാ

4

വിന്‍ഡീസിനെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വി തന്നെയാണിത്. ടി20 പരമ്പരയിലൂടെ അഭിമാനം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ആതിഥേയര്‍. എന്നാല്‍ സൂപ്പര്‍ താരങ്ങളെല്ലാം മടങ്ങിയെത്തിയതോടെ കരുത്തുയര്‍ത്തിയ ഇന്ത്യയെ കീഴടക്കുക വെസ്റ്റ് ഇന്‍ഡീസിന് വലിയ വെല്ലുവിളിയാവും. ടി20യില്‍ വിന്‍ഡീസ് ശക്തരാണെന്നതിനാല്‍ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Story first published: Thursday, July 28, 2022, 18:34 [IST]
Other articles published on Jul 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+