
റുതുരാജ് ഗെയ്ക്‌വാദ് - ശുബ്മാന്‍ ഗില്‍
റുതുരാജ് ഗെയ്ക് വാദിനെയും ഇഷാന്‍ കിഷനെയും ഇന്ത്യ പുറത്തിരുത്തി ശിഖര്‍ ധവാനൊപ്പം ശുബ്മാന്‍ ഗില്ലിനെയാണ് ഇന്ത്യ ഓപ്പണറാക്കിയത്. ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറായ ഗില്ലിന് പരിമിത ഓവറില്‍ അധികം അവസരം നല്‍കിയിട്ടില്ല. എന്നാല്‍ ഇന്ത്യ ഗില്ലിനെ ഏകദിനത്തില്‍ ഓപ്പണറാക്കിയത് മികച്ചൊരു നീക്കമായി വേണം വിലയിരുത്താന്‍. ആദ്യ മത്സരത്തില്‍ 64 റണ്‍സുമായി തിളങ്ങാന്‍ ഗില്ലിനായി. ധവാനൊപ്പം 119 റണ്‍സിന്റെ കൂട്ടുകെട്ടും സൃഷ്ടിച്ചു. രണ്ടാം മത്സരത്തില്‍ 43 റണ്‍സും നേടി.

എന്നാല്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യ റുതുരാജ് ഗെയ്ക് വാദിന് അവസരം നല്‍കിയേക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ അവസരം ലഭിച്ചപ്പോള്‍ ഒരു ഫിഫ്റ്റി നേടിയെങ്കിലും കാര്യമായ പ്രകടനം നടത്താനായിരുന്നില്ല. എന്നാല്‍ ഏകദിനത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് റുതുരാജ്. അതുകൊണ്ട് തന്നെ ഗില്ലിന് പകരം റുതുരാജിന് ഇന്ത്യ അവസരം നല്‍കിയേക്കും.
T20 World Cup2022: പരിക്ക് വില്ലന്‍, ഇന്ത്യയുടെ നാല് സൂപ്പര്‍ താരങ്ങള്‍ പുറത്താവുമോ?, ആശങ്ക!

ഇഷാന്‍ കിഷന്‍ - സഞ്ജു സാംസണ്‍
ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ വിക്കറ്റ് കീപ്പറായി പരിഗണിച്ചത് സഞ്ജു സാംസണെയാണ്. ആദ്യ മത്സരത്തില്‍ 12 റണ്‍സെടുത്ത് പുറത്തായ സഞ്ജു രണ്ടാം മത്സരത്തില്‍ 54 റണ്‍സുമായി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായി. പ്രതിഭാശാലിയായ താരമാണ് സഞ്ജുവെങ്കിലും മൂന്നാം മത്സരത്തില്‍ അദ്ദേഹത്തെ പുറത്തിരുത്താനാണ് സാധ്യത.

സഞ്ജുവിന് പകരം ഇന്ത്യ ഇഷാന്‍ കിഷനെ പ്ലേയിങ് 11ലേക്കെത്തിച്ചേക്കും. ടി20 ലോകകപ്പില്‍ ഇന്ത്യ ബാക്കപ്പ് വിക്കറ്റ് കീപ്പറായും ഓപ്പണറായും പരിഗണിക്കുന്ന താരമാണ് ഇഷാന്‍. അരങ്ങേറ്റ ഏകദിനത്തില്‍ ഫിഫ്റ്റി നേടിയിട്ടുള്ള ഇഷാന്‍ സമീപകാലത്തായി മോശം ഫോമിലാണ്. അതുകൊണ്ട് തന്നെ ഫോമിലേക്ക് തിരിച്ചെത്താന്‍ ഇന്ത്യ ഇഷാന് മൂന്നാം മത്സരത്തില്‍ അവസരം നല്‍കിയേക്കും. സിംബാബ് വെ പരമ്പരക്ക് മുമ്പ് ഇഷാന് ഇന്ത്യ അവസരം നല്‍കേണ്ടതായുണ്ട്.
6 പന്തില്‍ ജയിക്കാന്‍ 7 റണ്‍സ്, ആദ്യ നാല് പന്തും വിക്കറ്റ്!, പിന്നെ എന്തായി? ത്രില്ലിങ് മാച്ച് ഇതാ

അര്‍ഷദീപ് സിങ് - മുഹമ്മദ് സിറാജ്
ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ ജയിച്ചെങ്കിലും ബൗളിങ് നിരയുടെ പ്രകടനത്തെ മികച്ചതെന്ന് പറയാനാവില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ആദ്യ രണ്ട് മത്സരവും കളിച്ച മുഹമ്മദ് സിറാജിന് മൂന്നാം മത്സരത്തില്‍ വിശ്രമം അനുവദിച്ചേക്കും. ഇടം കൈയന്‍ യുവ പേസര്‍ അര്‍ഷദീപ് സിങ്ങിന് പകരം അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും. ഇംഗ്ലണ്ടിനെതിരായ ടി20യില്‍ ഗംഭീര പ്രകടനം നടത്തി വരവറിയിച്ച അര്‍ഷദീപിന് കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്. യുവതാരത്തിന് അവസരം നല്‍കാത്തതിനെതിരേ ഇതിനോടകം വിമര്‍ശനവും ഉയര്‍ന്നിട്ടുള്ളതിനാല്‍ മൂന്നാം മത്സരത്തില്‍ അര്‍ഷദീപ് അരങ്ങേറാനുള്ള സാധ്യത കൂടുതലാണ്.


Click it and Unblock the Notifications
