IND vs WI: സഞ്ജുവിന് ഇഷാനെപ്പോലെ ആവണോ? അവസരം കിട്ടിയാല്‍ വിടരുത്- പ്രതികരിച്ച് ഫാന്‍സ്
വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയിലേക്കു സഞ്ജു സാംസണിനു തീര്‍ത്തും അപ്രതീക്ഷിതമായി നറുക്കുവീണതിന്റെ ത്രില്ലിലും ആഹ്ലാദത്തിലുമാണ് ഫാന്‍സ്. നേരത്തേ പ്രഖ്യാപിച്ച ടീമില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം വൈസ് ക്യാപ്റ്റുനും ഓപ്പണറുമായ കെഎല്‍ രാഹുലിനു പരമ്പരയില്‍ നിന്നും പിന്‍മാറേണ്ടി വന്നത് സഞ്ജുവിനു അനുഗ്രഹമായി. നേരത്തേ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും കളിച്ച സഞ്ജു ഇതോടെ ടി20 ടീമിലെത്തുകയും ചെയ്തു.

ടി20 പരമ്പരയില്‍ പക്ഷെ സഞ്ജുവിനു കളിക്കാന്‍ അവസരം ലഭിക്കുമോയെന്ന കാര്യം സംശയമാണ്. കാരമം ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി റിഷഭ് പന്തും രണ്ടാമനായി ഇഷാന്‍ കിഷനും സംഘത്തിലുണ്ട്. കൂടാതെ വെറ്ററന്‍ താരം ദിനേശ് കാര്‍ത്തികും ടി20 ടീമിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ പ്ലെയിഹ് ഇലവനില്‍ കയറിപ്പറ്റുക സഞ്ജുവിനു ദുഷ്‌കരമായിരിക്കും. എങ്കിലും അവസാനത്തെ ചില മല്‍സരങ്ങളില്‍ അദ്ദേഹത്തിനു അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്.

സഞ്ജുവിനെ സംബന്ധിച്ച് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാനുള്ള സുവര്‍ണാവസരം കൂടിയാണ് വിന്‍ഡീസിമായുള്ള പരമ്പര. കാരണം ഈ പരമ്പരയിലെ പ്രകടനം പരിഗണിച്ചായിരിക്കും ഇന്ത്യ ലോകകപ്പിനുള്ള 15 അംഗ സംഘത്തെ തീരുമാനിക്കുന്നത്. വിന്‍ഡീസുമായുള്ള ടി20 പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയതില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയാണ് ഫാന്‍സ്.
ടീം തോറ്റാലും അവന്‍ ഒപ്പമുണ്ടെങ്കില്‍ അതു മറക്കും! മുംബൈ ടീമിലെ കൂട്ടുകാരനെക്കുറിച്ച് സ്‌കൈ

ആദ്യത്തെ നാലു ഏകദിനങ്ങളില്‍ നിന്നും റിഷഭ് പന്ത് നേടിയത് 93 റണ്‍സാണ്. സഞ്ജു സാംസണാവട്ടെ ആദ്യത്തെ നാലു കളിയില്‍ 118 റണ്‍സെടുക്കുകയും ചെയ്തു. കരിയറിലെ മൂന്നാമത്തെ ഏകദിനത്തില്‍ തന്നെ ഫിഫ്റ്റി കുറിക്കാന്‍ സഞ്ജുവിനു സാധിച്ചു. റിഷഭാവട്ടെ 13ാം ഏകദിനത്തിലാണ് കന്നി ഫിഫ്റ്റിയടിച്ചത്. ഏകദിനത്തില്‍ 40 ശരാശരിയും സഞ്ജുവിനുണ്ട്. നിലവിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമുയര്‍ന്ന ശരാശരിയും അദ്ദേഹത്തിനു തന്നെ. സഞ്ജു സാംസണ്‍- ഈ പേര് ഓര്‍മിച്ചു വച്ചോളൂ, ഇതൊരു തുടക്കം മാത്രമാണെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

സഞ്ജു സാംസണിന്റെ മടങ്ങിവരവ് ചരിത്രത്തില്‍ കുറിക്കപ്പെടുമെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.
ഏതു അവസരം ലഭിച്ചാലും സഞ്ജു സാംസണ്‍ ഇനി അസാധാരണമായി പെര്‍ഫോം ചെയ്യേണ്ടതുണ്ട്. ഇഷാന്‍ കിഷനെപ്പോലെ ദീര്‍ഘകാലം കളിക്കണോ അതേ പെട്ടെന്നു തന്നെ വിജയം കൈവരിക്കണമോയെന്നു ഇനി സഞ്ജുവാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു ഒരു ട്വീറ്റ്.
ബാറ്റിങിനു മുമ്പ് ടോയ്‌ലറ്റിലേക്ക് ഓടുന്ന ധവാന്‍! കാത്തുനില്‍പ്പ് പതിവെന്നു രോഹിത്

സഞ്ജു സാംസണ്‍, നിങ്ങളൊരു വിശിഷ്ടനായ വ്യക്തി തന്നെയാണ്. നിങ്ങള്‍ക്കു അതിശയിപ്പിക്കുന്ന ആരാധക പിന്തുണയുമുണ്ട്. പക്ഷെ നിങ്ങളൊരു നല്ല വ്യക്തിയാണ്, നന്നായി പെര്‍ഫോം ചെയ്യൂവെന്നായിരുന്നു ഒരു യൂസര്‍ ആശംസിച്ചത്.
സഞ്ജു സാംസണിനെ വെസ്റ്റ് ഇന്‍ഡീസുമായുള്ള ഇന്ത്യയുടെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സഞ്ജുവിന്റെ ഹേറ്റേനഴ്‌സിനു നേരെ ചിരിക്കാമെന്നായിരുന്നു ഒരു ട്വീറ്റ്.

സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ടീമിലെത്തിയിരിക്കുകയാണ്. അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചേക്കില്ല. പക്ഷെ അതില്‍ കുളപ്പമില്ല. ആരാധകരെ സംബന്ധിച്ച് ഇതു നല്ല വാര്‍ത്തയാണ്. അവസാനം സഞ്ജു സ്ഥിരമായി ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ തുടങ്ങിയിരിക്കുകയാണെന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications