For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ശ്രേയസിന് എന്താ കൊമ്പുണ്ടോ?, സഞ്ജു വീണ്ടും പുറത്ത്, ആരാധകര്‍ കലിപ്പില്‍

ശ്രേയസ് അയ്യര്‍ തന്നെ മൂന്നാം നമ്പറില്‍ തുടരട്ടേയെന്ന നിലപാടാണ് ടീം മാനേജ്‌മെന്റ് സ്വീകരിച്ചത്

1

സെന്റ് കിറ്റ്‌സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചവരാണ് ഏറെയാളുകളും. ശ്രേയസ് അയ്യര്‍ മോശം ഫോമില്‍ തുടരുന്ന സാഹചര്യത്തിലും രണ്ടാം ടി20യില്‍ ഇന്ത്യ വലിയ നാണക്കേട് ഏറ്റുവാങ്ങിയതിന്റെ അടിസ്ഥാനത്തിലും ഇന്ത്യ ഈ മാറ്റം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്ലേയിങ് 11 പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണ്‍ പടിക്ക് പുറത്തുതന്നെ.

ശ്രേയസ് അയ്യര്‍ തന്നെ മൂന്നാം നമ്പറില്‍ തുടരട്ടേയെന്ന നിലപാടാണ് ടീം മാനേജ്‌മെന്റ് സ്വീകരിച്ചത്. എന്നാല്‍ സഞ്ജുവിനെപ്പോലൊരു ഫോമിലുള്ള ബാറ്റ്‌സ്മാന്‍ അവസരം കാത്ത് പുറത്തിരിക്കുമ്പോഴും എന്തുകൊണ്ട് വീണ്ടും ശ്രേയസിന് അവസരം നല്‍കിയെന്നുള്ളത് ഇതിനോടകം ചോദ്യമായി ഉയര്‍ന്നു. സഞ്ജുവിനെ വീണ്ടും വീണ്ടും തഴയുന്നതില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് കടുത്ത അമര്‍ഷമുണ്ടെന്ന് പ്രതികരണങ്ങളിലൂടെ വ്യക്തം.

1

സഞ്ജു സമീപകാലത്തായി ലഭിച്ച അവസരങ്ങളെല്ലാം മുതലാക്കിയിരുന്നു. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ അദ്ദേഹം ഫിഫ്റ്റി നേടിയിരുന്നു. വിക്കറ്റ് കീപ്പറെന്ന നിലയിലും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാനായി. എന്നിട്ടും ഇന്ത്യ അദ്ദേഹത്തെ വിന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. എന്നാല്‍ കെ എല്‍ രാഹുലിന് പരിക്കേറ്റ സാഹചര്യത്തിലാണ് സഞ്ജുവിനെ ഇന്ത്യ ടി20 ടീമിലും ഉള്‍പ്പെടുത്തിയത്.

ഇതോടെ സഞ്ജുവിന്റെ ആരാധകര്‍ വലിയ സന്തോഷത്തിലായിരുന്നെങ്കിലും തുടര്‍ച്ചയായി പുറത്തിരുത്തുന്നതില്‍ ഇപ്പോള്‍ അവര്‍ നിരാശരാണ്. സഞ്ജുവിന്റെ ടി20 ലോകകപ്പെന്ന മോഹത്തിലേക്കുള്ള വാതില്‍ പൂര്‍ണ്ണമായും അടഞ്ഞിട്ടില്ല. വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ അവസരം ലഭിക്കുകയും ഗംഭീര പ്രകടനം കാഴ്ചവെക്കുകയും ചെയ്താല്‍ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ പരമ്പരയിലേക്കും അദ്ദേഹത്തിന് വിളിയെത്തും.

IND vs WI: രോഹിത്തും ധവാനും ഉടക്കിലോ?, ഹിറ്റ്മാന്‍ ലക്ഷ്യമിടുന്നതെന്ത്?, സെലക്ടര്‍ പറയുന്നു

2

ഇതിലും മികവ് കാട്ടിയാല്‍ സഞ്ജുവിന് ടി20 ലോകകപ്പെന്ന മോഹത്തിലേക്കുമെത്താമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് സഞ്ജുവിനെ മനപ്പൂര്‍വ്വം തഴയുകയാണ്. മൂന്നാം നമ്പറില്‍ ഗംഭീര റെക്കോഡുള്ള താരമാണ് സഞ്ജു. അനായാസമായി വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള സഞ്ജു വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും അവസരം ആവിശ്യത്തിന് ലഭിക്കുന്നില്ല.

നിലവിലെ ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ടി20 പ്രകടനങ്ങളും നിരാശപ്പെടുത്തുന്നതാണ്. ഐപിഎല്ലില്‍ ഗംഭീര റെക്കോഡുള്ള റിഷഭ് ഇന്ത്യക്കായി ടി20 കളിക്കുമ്പോള്‍ നിരാശപ്പെടുത്തുന്നു. എന്നാല്‍ തുടര്‍ച്ചയായി അവസരം നല്‍കി റിഷഭിനെ ഇന്ത്യ പിന്തുണക്കുന്നു. പക്ഷെ സഞ്ജുവിന് ഈ പിന്തുണ ലഭിക്കുന്നില്ലെന്ന ആക്ഷേപമാണ് വീണ്ടും വീണ്ടും ആരാധകര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

'അവര്‍ രണ്ട് പേരും ഉണ്ടെങ്കില്‍ ലോകകപ്പുറപ്പ്', ഇന്ത്യയുടെ തുറുപ്പുചീട്ട്!, ചൂണ്ടിക്കാട്ടി ജാഫര്‍

3

ശ്രേയസ് അയ്യര്‍ ടി20ക്ക് അനുയോജ്യനായ താരമല്ലെന്ന് സമീപകാല പ്രകടനങ്ങളിലൂടെ വ്യക്തം. ഷോര്‍ട്ട് ബോളുകളില്‍ വിക്കറ്റ് നഷ്‌പ്പെടുത്തുന്ന ശ്രേയസിന് വലിയ ഷോട്ടുകള്‍ കളിക്കാനും അതിവേഗം റണ്‍സുയര്‍ത്താനും പ്രയാസമുണ്ട്. ഈ സാഹചര്യത്തില്‍ മൂന്നാം നമ്പറില്‍ ഇന്ത്യ അദ്ദേഹത്തിന് വീണ്ടും വീണ്ടും അവസരം നല്‍കുന്നത് സഞ്ജുവിനെപ്പോലെയുള്ള പ്രതിഭകളോട് കാട്ടുന്ന അനീതിയാണെന്ന് പറയാം.

4

വിന്‍ഡീസ് പരമ്പരയില്‍ രണ്ട് മത്സരം കൂടിയാണ് ശേഷിക്കുന്നത്. ഇന്നും ശ്രേയസ് നിരാശപ്പെടുത്തിയാല്‍ ഇന്ത്യ ശ്രേയസ് അയ്യര്‍ക്ക് പകരം സഞ്ജുവിനെ കളിപ്പിച്ചേക്കും. മൂന്നാം ടി20യില്‍ ഇന്ത്യ രവീന്ദ്ര ജഡേജക്ക് പകരം ദീപക് ഹൂഡക്ക് അവസരം നല്‍കിയിട്ടുണ്ട്. അപ്പോഴും സഞ്ജു സാംസണ്‍ ടീമിന് പുറത്ത്. ഇന്നത്തെ മത്സരത്തിലെ റിഷഭിന്റെയും ശ്രേയസിന്റെയും പ്രകടനം മോശമായാല്‍ ചിലപ്പോള്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കും. അല്ലാത്ത പക്ഷം വീണ്ടും കാത്തിരിക്കേണ്ടി വരും.

Story first published: Tuesday, August 2, 2022, 22:24 [IST]
Other articles published on Aug 2, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+