
ഇതോടെ ഇനി കളി തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല. തികഞ്ഞ ലാഘവത്തോടെ രണ്ടാം ടി20യില്‍ ഇറങ്ങിയ ഇന്ത്യയെ വിന്‍ഡീസ് ഒരു പാഠം പഠിപ്പിക്കുകയായിരുന്നു. രണ്ടാമത്തെ മല്‍സരം പോലെ തന്നെ ഇന്നത്തെ കളിയിലും സമയമാറ്റം വരുത്തിയിരിക്കുകയാണ്. രാത്രി എട്ടു മണിക്ക് തുടങ്ങാനിരുന്ന മല്‍സരം 9.30ലേക്കു മാറ്റിയിട്ടുണ്ട്. ഒമ്പതു മണിക്കായിരിക്കും ടോസ്.

ചില മാറ്റങ്ങളോടെയായിരിക്കും ഇന്ത്യന്‍ ടീം ഇന്നത്തെ മല്‍സരത്തില്‍ ഇറങ്ങുക. കഴിഞ്ഞ രണ്ടു കളിയിലും വന്‍ ഫ്‌ളോപ്പായി മാറിയ ശ്രേയസ് അയ്യര്‍ക്കു വീണ്ടുമൊരു അവസരം കൂടി ഇന്ത്യ നല്‍കാന്‍ സാധ്യത കുറവാണ്. ആദ്യ കളിയില്‍ ഡെക്കായ താരം രണ്ടാമത്തെ മല്‍സരത്തില്‍ 10 റണ്‍സിനും പുറത്തായിരുന്നു.
ശ്രേയസിനെ ഒഴിവാക്കി ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ, സഞ്ജു സാംസണ്‍ എന്നിവരിലൊരാള്‍ക്കു ഇന്ത്യ അവസരം നല്‍കും. ഹൂഡയ്ക്കായിരിക്കും കൂടുതല്‍ സാധ്യതയെന്നാണ് സൂചനകള്‍.
IND vs ZIM: ധവാന്‍- ഗില്‍ ഓപ്പണിങ്, സഞ്ജു തന്നെ വിക്കറ്റ് കാക്കും; സാധ്യതാ ഇലവന്‍

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും സര്‍പ്രൈസ് ഓപ്പണിങ് ജോടിയെയായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്തത് മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവായിരുന്നു. പക്ഷെ ഈ നീക്കം ഫ്‌ളോപ്പായി മാറി.അതുകൊണ്ടു തന്നെ ഇന്നത്തെ കളിയില്‍ ഓപ്പണറായി സൂര്യ ഇറങ്ങാന്‍ സാധ്യത കുറവാണ്. ഓപ്പണിങിലേക്കു ഇഷാന്‍ കിഷനെ തിരിച്ചു വിളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിന്‍ഡീസില്‍ ഏകദിന പരമ്പരയിലടക്കം ഇതുവരെ കളിച്ച അഞ്ചു മല്‍സരങ്ങളിലും സൂര്യ ബാറ്റിങില്‍ തിളങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ ഇഷാന്‍ ടീമിലേക്കു വന്നാല്‍ സൂര്യ പുറത്തു പോവുമോയെന്നാണ് അറിയാനുള്ളത്.
ഇഷാനെക്കൂടാതെ സഞ്ജു സാംസണും ഓപ്പണിങ് റോളില്‍ പരീക്ഷിക്കാവുന്ന താരമാണ്.

നേരത്തേ അയര്‍ലാന്‍ഡ് പര്യടനത്തിലെ ഒരു കളിയില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു 77 റണ്‍സുമായി തിളങ്ങിയിരുന്നു. വിന്‍ഡീസുമായി നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ ല്ലാ കളിയിലും സഞ്ജുവായിരുന്നു വിക്കറ്റ് കാത്തത്. രണ്ടാമത്തെ മല്‍സരത്തില്‍ അദ്ദേഹം തന്റെ കന്നി ഫിഫ്റ്റിയും കുറിച്ചിരുന്നു.
IND vs WI: വരൂ, ടീം ബസില്‍ എന്റെ സീറ്റിലിരിക്കാം- സഞ്ജുവിന്റെ ക്ഷണം അദ്ഭുതപ്പെടുത്തി!

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു പകരം അക്ഷര്‍ പട്ടേലിനെ ടീമിലേക്കു തിരിച്ചുവിളിക്കുന്നതിനെക്കുറിച്ചും ഇന്ത്യ ആലോചിക്കുന്നുണ്ട്. നേരത്തേ നടന്ന ഏകദിന പരമ്പരയില്‍ ബൗങിനൊപ്പം ഒരു മാച്ച് വിന്നിങ് ഫിഫ്റ്റിയുമായി ബാറ്റിങിലും അക്ഷര്‍ തിളങ്ങിയിരുന്നു.
ബൗളിങിലും ചില മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയേക്കും. ആവേശ് ഖാനു പകരം സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. ആര്‍ അശ്വിനു പകരം ആദ്യ കളിയില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്ത രവി ബിഷ്‌നോയിയേയും തിരിച്ചു വിളിക്കാനിടയുണ്ട്.

മൂന്നാം ടി20യില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ/ സഞ്ജു സാംസണ്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്.


Click it and Unblock the Notifications











