Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചരിത്ര നേട്ടത്തിനരികെ ക്യാപ്റ്റന്‍ 'ഗബ്ബാര്‍', എലൈറ്റ് ക്ലബ്ബിലെത്താം!, 39 വര്‍ഷത്തെ കാത്തിരിപ്പ്

1

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കാന്‍ പോവുകയാണ്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര ഉറപ്പിച്ചതാണ്. അതുകൊണ്ട് തന്നെ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരുകയാവും ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുണ്ടെങ്കിലും പരീക്ഷണത്തിന് മുതിരാന്‍ ഇന്ത്യ തയ്യാറായേക്കില്ല.

ഇന്ത്യയെ സംബന്ധിച്ച് മൂന്നാം മത്സരം ജയിക്കേണ്ടത് വലിയൊരു കാത്തിരിപ്പിന് വിരാമമിടാനുള്ള അവസരം കൂടിയാണ്. 39 വര്‍ഷത്തിന് ശേഷം വിന്‍ഡീസില്‍ മൂന്നോ അതില്‍ കൂടുതലോ ഉള്ള ഏകദിന പരമ്പര തൂത്തുവാരാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. കപില്‍ ദേവിനും സൗരവ് ഗാംഗുലിക്കും എംഎസ് ധോണിക്കും വിരാട് കോലിക്കും വിന്‍ഡീസില്‍ നേടിയെടുക്കാന്‍ സാധിക്കാതെ പോയ വലിയ നേട്ടമാണ് ക്യാപ്റ്റന്‍ ധവാനെ കാത്തിരിക്കുന്നത്.

1

1983ലാണ് ഇന്ത്യ അവസാനമായി വിന്‍ഡീസില്‍ ഒരു ഏകദിന പരമ്പര തൂത്തുവാരിയത്. അതുകൊണ്ട് തന്നെ വലിയൊരു കാത്തിരിപ്പിന് വിരാമമിടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ചരിത്രത്തില്‍ നാല് തവണയാണ് ഇന്ത്യ വിദേശത്ത് ഏകദിന പരമ്പര വൈറ്റ് വാഷ് ചെയ്തത്. 2013ല്‍ കോലി, 2015ല്‍ അജിന്‍ക്യ രഹാനെയും 2016ല്‍ എംഎസ് ധോണിയും 2017ല്‍ വിരാട് കോലിയും ഈ നേട്ടത്തിലേക്കെത്തി. എന്നാല്‍ വിന്‍ഡീസിനെതിരേ മാത്രം ആര്‍ക്കും ഈ നേട്ടത്തിലെത്താനായില്ല.

ഹാട്രിക് നേടി ഇന്ത്യയെ വിറപ്പിച്ചു, അറിയാമോ ഈ ബൗളര്‍മാരെ?, ടെസ്റ്റില്‍ ഇന്ത്യക്ക് ഒരു വില്ലന്‍!

2

ഈ വര്‍ഷം നേരത്തെ ഇന്ത്യയില്‍വെച്ച് ഏറ്റുമുട്ടിയപ്പോള്‍ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. ഇതേ വര്‍ഷം വിന്‍ഡീസില്‍ വെച്ചും അവരെ വൈറ്റ് വാഷ് ചെയ്യാനായാല്‍ ആദ്യമായി ഒരേ വര്‍ഷം വിന്‍ഡീസിനെതിരേ രണ്ട് തവണ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ്ണ ജയമെന്ന നേട്ടത്തിലേക്കെത്താനും ഇന്ത്യന്‍ ടീമിന് സാധിക്കും.

3


ബാറ്റ്‌സ്മാനെന്ന നിലയില്‍ ശിഖര്‍ ധവാനെ കാത്ത് മറ്റ് ചില റെക്കോഡുകള്‍ കൂടിയുണ്ട്. നിലവില്‍ 6435 റണ്‍സാണ് ധവാന്റെ പേരിലുള്ളത്. 65 റണ്‍സകലെ 6500 റണ്‍സ് ക്ലബ്ബിലെത്താന്‍ അദ്ദേഹത്തിനാവും. ആദ്യ മത്സരത്തില്‍ ഫിഫ്റ്റി നേടിയ ധവാന്‍ രണ്ടാം മത്സരത്തില്‍ ഫ്‌ളോപ്പായിരുന്നു. രണ്ട് ബൗണ്ടറി കൂടി നേടിയാല്‍ 800 ബൗണ്ടറികളെന്ന നാഴികക്കല്ല് പിന്നിടാനും ധവാനാവും.

രവീന്ദ്ര ജഡേജ മൂന്നാം മത്സരത്തില്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. 53 റണ്‍സ് നേടിയാല്‍ 2500 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനാവും. സൂര്യകുമാര്‍ യാദവ് മോശം ഫോമിലാണ്. മൂന്നാം മത്സരം അദ്ദേഹത്തിന് നിര്‍ണ്ണായകമാണ്. 9 ബൗണ്ടറി നേടാനായാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 ബൗണ്ടറികളെന്ന നേട്ടത്തിലേക്കാന്‍ സൂര്യക്കാവും.

6 പന്തില്‍ ജയിക്കാന്‍ 7 റണ്‍സ്, ആദ്യ നാല് പന്തും വിക്കറ്റ്!, പിന്നെ എന്തായി? ത്രില്ലിങ് മാച്ച് ഇതാ

4

ആദ്യ രണ്ട് മത്സരവും ഇന്ത്യ ലാസ്റ്റ് ഓവര്‍ ത്രില്ലറിലാണ് ജയിച്ചത്. അതുകൊണ്ട് തന്നെ മൂന്നാം മത്സരത്തിലും വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം. ഇന്ത്യയെ സംബന്ധിച്ച് വലിയ റെക്കോഡിടാനുള്ള സുവര്‍ണ്ണാവസരമാണെങ്കിലും വിന്‍ഡീസ് കരുത്തരായ എതിരാളികളാണെന്നതിനാല്‍ നേട്ടം എളുപ്പമാവില്ല.

Story first published: Tuesday, July 26, 2022, 23:11 [IST]
Other articles published on Jul 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+