Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സൂര്യ ഓപ്പണറോ? റിഷഭിനെ രോഹിത്തിനും ദ്രാവിഡിനും മടുത്തോ? തുറന്നടിച്ച് കൈഫ്

വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ടി20യില്‍ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ ഓപ്പണറായി ഇറക്കിയ ഇന്ത്യന്‍ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ താരം മുഹമ്മദ് കൈഫ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടൊപ്പം ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് എന്നിവരിലൊരാള്‍ ഓപ്പണ്‍ ചെയ്യുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

പക്ഷെ ഇഷാന്‍ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്തായപ്പോള്‍ റിഷഭിനായിരിക്കും നറുക്കുവീഴുകയെന്നു എല്ലാവരും ഉറപ്പിച്ചു. പക്ഷെ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് സൂര്യ ഓപ്പണ്‍ ചെയ്യാന്‍ ക്രീസിലേക്കു വന്നത്.

1

ഈ വര്‍ഷം ഓപ്പണിങില്‍ ഇന്ത്യ പരീക്ഷിച്ച എട്ടാമത്തെ താരം കൂടിയാണ് സൂര്യ. ടി20 ലോകകപ്പിനുള്ള ടീം കോമ്പിനേഷന്‍ തീരുമാനിക്കുന്നതിനായി ഇന്ത്യക്കു ലഭിച്ച അവസരങ്ങളിലൊന്ന് കൂടിയാണ് വിന്‍ഡീസിനെതിരേ ഇപ്പോള്‍ നടക്കുന്ന പരമ്പര. 2022ല്‍ ഇന്ത്യന്‍ ടീം ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നത് ഓപ്പണിങിലാണെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

2

ഈ വര്‍ഷം ടി20യില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ തവണ ഓപ്പണിങില്‍ പരീക്ഷിക്കപ്പെട്ട താരം ഇഷാന്‍ കിഷനാണ്. രോഹിത് ശര്‍മയോടൊപ്പം ഭൂരിഭാഗം ഇന്നിങ്‌സുകളിലും താരം ഓപ്പണ്‍ ചെയ്തിരുന്നു. 13 ഇന്നിങ്‌സുകളില്‍ ഓപ്പണറായി ബാറ്റ് വീശിയ ഇഷാന്‍ 419 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു.

3

പക്ഷെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ടി20 പരമ്പരയിലെ രണ്ടു മല്‍സരങ്ങളില്‍ റിഷഭ് പന്തിനെ ഇന്ത്യ ഓപ്പണറായി ഇറക്കിയിരുന്നു. ആദ്യ കളിയില്‍ 15 ബോളില്‍ 26 റണ്‍സെടുത്ത താരം തൊട്ടടുത്ത മല്‍സരത്തില്‍ ഫ്‌ളോപ്പായി മാറുകയും ചെയ്തു. അഞ്ചു ബോളില്‍ ഒരു റണ്‍സ് മാത്രമാണ് താരം നേടിയത്.

ബാറ്റിങിനു മുമ്പ് ടോയ്‌ലറ്റിലേക്ക് ഓടുന്ന ധവാന്‍! കാത്തുനില്‍പ്പ് പതിവെന്നു രോഹിത്

4

റിഷഭ് പന്തിനു തുടര്‍ന്നും കുറച്ച് മല്‍സരങ്ങളില്‍ കൂടി ഓപ്പണറായി ഇന്ത്യ അവസരം നല്‍കണമായിരുന്നുവെന്നും പകരം സൂര്യകുമാര്‍ യാദവിനെ കൊണ്ടുവന്നത് ശരിയായില്ലെന്നുമാണ് മുഹമ്മദ് കൈഫ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സാധാരണയായി ഒരു താരത്തിനു പകരം മറ്റൊരാളെ കൊണ്ടു വരുന്നതിനുമുമ്പ് അഞ്ച്- ആറ് ഇന്നിങ്‌സുകളില്‍ രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും പിന്തുണ നല്‍കാറുണ്ട്.

5

പക്ഷെ ഇതില്‍ നിന്നും വിഭിന്നമായാണ് വളരെ പെട്ടെന്നു തന്നെ റിഷഭിനെ മാറ്റി സൂര്യകുമാര്‍ യാദവിനെ പകരക്കാരനായി ഇറക്കിയതെന്നു മുഹമ്മദ് കൈഫ് വിലയിരുത്തി. മാത്രമല്ല റിഷഭിനെ ഓപ്പണിങില്‍ പരീക്ഷിച്ചത് വളരെ മികച്ചൊരു നീക്കം തന്നെയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐപിഎല്ലിലെ ഹാട്രിക്ക്, അതും മുംബൈയ്‌ക്കെതിരേ! എങ്ങനെ സംഭവിച്ചുവെന്ന് രോഹിത്

6

വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ടി20യില്‍ രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും റിഷഭ് പന്തിനെയയിരുന്നു ഓപ്പണറായി ഇറക്കേണ്ടിയിരുന്നത്. കുറച്ചു മല്‍സരങ്ങളില്‍ കൂടി താരത്തെ ഈ റോളില്‍ കളിപ്പിച്ചതിനു ശേഷം മതിയായിരുന്നു പുതിയൊരാളെ പരീക്ഷിക്കുന്നത്. ഒരു താരത്തെ ഏതെങ്കിലും റോളില്‍ പരീക്ഷിച്ചു നോക്കുന്നുണ്ടെങ്കില്‍ അയാള്‍ക്കു ചുരുങ്ങിയത് അഞ്ച്- ആറ് മല്‍സരങ്ങളിലെങ്കിലും അവസരങ്ങളെങ്കിലും നല്‍കണമെന്നും മുഹമ്മദ് കൈഫ് ആവശ്യപ്പെട്ടു.

7

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേരത്തേ നാലാം നമ്പറിലും അഞ്ചാം നമ്പറിലുമെല്ലാമാണ് സൂര്യകുമാര്‍ യാദവ് കളിച്ചിരുന്നത്. ആദ്യമായിട്ടാണ് താരം ഓപ്പണറായി ഇറങ്ങിയത്. പുതിയ റോളില്‍ മോശമല്ലാത്ത പ്രകടനം സൂര്യ കാഴ്ചവച്ചിരുന്നു. 16 ബോളില്‍ 24 റണ്‍സ് താരം നേടിയിരുന്നു. മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. രോഹിത്- സൂര്യ ജോടി മികച്ച തുടക്കമായിരുന്നു ഇന്ത്യക്കു നല്‍കിയത്. 28 ബോളില്‍ 44 റണ്‍സ് ഈ സഖ്യം നേടിയിരുന്നു. സൂര്യയെ പുറത്താക്കി സ്പിന്നര്‍ അക്കീല്‍ ഹൊസെയ്‌നാണ് വിന്‍ഡീസിനു കളിയിലെ ആദ്യത്തെ ബ്രേക്ക്ത്രൂനല്‍കിയത്.

Story first published: Saturday, July 30, 2022, 14:47 [IST]
Other articles published on Jul 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+