IND vs WI T20: അശ്വിന്റെ മടങ്ങിവരവ്, എന്താണ് അവര്‍ ഉദ്ദേശിക്കുന്നത്?, വിമര്‍ശനവുമായി ആകാശ്

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും സര്‍പ്രൈസായത് ആര്‍ അശ്വിന്റെ തിരിച്ചുവരവാണ്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഭാഗമായിരുന്ന അശ്വിനെ പിന്നീട് ഒരു പരിമിത ഓവര്‍ പരമ്പരക്ക് പോലും ഇന്ത്യ പരിഗണിച്ചില്ല. ഇപ്പോഴിതാ എട്ട് 10 മാസത്തോളമായി ഒരു അവസരം പോലും പരിമിത ഓവറില്‍ നല്‍കാതെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്ക് പരിഗണിച്ചിരിക്കുകയാണ്.
നേരത്തെ തന്നെ ടീം മാനേജ്‌മെന്റിന്റെ ബുദ്ധിശൂന്യതയെന്ന നിലയില്‍ വലിയ വിമര്‍ശനം അശ്വിനെ പരിഗണിച്ചതിന് പിന്നാലെ ഉയര്‍ന്ന് കേട്ടിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ ആകാശ് ചോപ്രയും രംഗത്തെത്തിയിരിക്കുകയാണ്. ടി20 ലോകകപ്പിന് ശേഷം ഇത്രയും നാള്‍ പുറത്തിരുത്തി പിന്നീട് ടീമിലേക്ക് പരിഗണിച്ചതിന്റെ യുക്തിയാണ് ആകാശ് ചോദിക്കുന്നത്.

'വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് രവിചന്ദ്ര അശ്വിന്‍ മടങ്ങിയെത്തിയിരിക്കുന്നു. വളരെ കൗതുകകരമായ കാര്യമാണത്. ടീമിന്റെ ദീര്‍ഘകാല പദ്ധതി എന്താണ്?. അവസാന 8-10 മാസം എന്തുകൊണ്ട് അവന് ടീമില്‍ ഇടമില്ല? ടി20 ലോകകപ്പിന് ശേഷം പൂര്‍ണ്ണമായും തഴയപ്പെട്ട് ഇപ്പോള്‍ തിരിച്ചുവിളിച്ചതിന്റെ യുക്തി എന്താണ്. ടി20 ലോകകപ്പില്‍ അവന്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
ഇവരോട് കോലി ചെയ്തത് കൊടും ചതി! വേണ്ടത്ര പിന്തുണച്ചില്ല, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

എന്നിട്ടും പിന്നീട് അവസരം ലഭിച്ചില്ല. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേ അവസരം നല്‍കാമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20യിലും പരിഗണിച്ചില്ല. ഇംഗ്ലണ്ടില്‍ അവനുണ്ടായിരുന്നു. എന്നിട്ടും പരിഗണിച്ചില്ല. മറ്റൊരു രസകരമായ കാര്യം വാഷിങ്ടണ്‍ സുന്ദറിനെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നതാണ്. അവനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. അവന്റെ പരിക്ക് ഭേദമായാല്‍ എന്തായാലും ഇന്ത്യന്‍ ടീമില്‍ വേണം'-ആകാശ് ചോപ്ര പറഞ്ഞു.

അശ്വിന്‍ ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളുടെ ഭാഗമാവാന്‍ സാധ്യത കുറവാണ്. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്കൊപ്പം സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി യുസ് വേന്ദ്ര ചഹാലാവും എത്തുക. രവി ബിഷ്‌നോയിയും അവസരം കാത്തിരിക്കവെ അശ്വിനെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യത കുറവ്. ദീര്‍ഘ കാലത്തേക്കായി ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരമല്ല അശ്വിന്‍. എന്നിട്ടും എന്തിനാണ് അശ്വിനെ ഇന്ത്യ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയതെന്നതാണ് മനസിലാവാത്തത്.
ഒരു ഏകദിനത്തില്‍ നാല് സെഞ്ച്വറി!, ചരിത്രം പിറന്നത് രണ്ട് തവണ മാത്രം, ഇന്ത്യയും നേടി

അതേ സമയം ആര്‍ അശ്വിന് ലോകകപ്പില്‍ അവസരം ലഭിക്കാനുള്ള സുവര്‍ണ്ണാവസരമാണ് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയെന്നും ആകാശ് ചോപ്ര പറഞ്ഞു. 'ആര്‍ അശ്വിനെ സംബന്ധിച്ച് സുവര്‍ണ്ണാവസരമാണിത്. ജഡേജയും ബിഷ്‌നോയിയും അക്ഷറുമുള്ളപ്പോള്‍ കൂടുതല്‍ മികവ് കാട്ടിയാല്‍ അശ്വിന് ലോകകപ്പില്‍ അവസരം ലഭിച്ചാലും അത്ഭുതമില്ല'- ആകാശ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, രവി ബിഷ്നോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications