For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI T20: രോഹിത് - രാഹുല്‍ ഓപ്പണിങ്, ഇഷാന്‍ വേണ്ട!, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

ജസ്പ്രീത് ബുംറ, വിരാട് കോലി, യുസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയ ഇന്ത്യ സഞ്ജു സാംസണെ പരിഗണിച്ചുമില്ല

1

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ഇരുടീമും തമ്മില്‍ കളിക്കുന്നുണ്ട്. ഈ മാസം 22, 24, 27 തീയ്യതികളിലായാണ് ഏകദിന പരമ്പര നടക്കുന്നത്. 29നാണ് ടി20 പരമ്പര ആരംഭിക്കുന്നത്. ടി20 പരമ്പരക്കായുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് ഇന്ത്യ പ്രഖ്യാപിച്ചത്.

ജസ്പ്രീത് ബുംറ, വിരാട് കോലി, യുസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയ ഇന്ത്യ സഞ്ജു സാംസണെ പരിഗണിച്ചുമില്ല. ടി20യില്‍ കരുത്തരായ വിന്‍ഡീസിനെ നേരിടാന്‍ ശക്തമായ പ്ലേയിങ് 11 നെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായുണ്ട്. നിലവില്‍ ഇന്ത്യ പ്രഖ്യാപിച്ച ടീമില്‍ നിന്ന് ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള ബെസ്റ്റ് പ്ലേയിങ് 11 ഇതാ.

1

ഓപ്പണിങ്ങില്‍ നായകന്‍ രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുല്‍ മടങ്ങിയെത്തും. നിലവില്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്‌നസ് വിലയിരുത്തിയാവും അന്തിമ തീരുമാനം. രാഹുല്‍ പൂര്‍ണ്ണ ഫിറ്റ്‌നസോടെ എത്തുകയാണെങ്കില്‍ ഇന്ത്യ ഇഷാന്‍ കിഷനെ പുറത്തിരുത്തി രാഹുലിനെത്തന്നെ ഓപ്പണിങ്ങിലിറക്കും. ഇന്ത്യ ടി20 ലോകകപ്പില്‍ രോഹിത്-രാഹുല്‍ കൂട്ടുകെട്ടിനെ പരിഗണിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ ഇരുവരേയും ഒന്നിച്ച് കളിപ്പിക്കേണ്ടതായുണ്ട്.

ഇവരും ഇന്ത്യക്കായി ടി20 ലോകകപ്പ് കളിച്ചു, പക്ഷെ അധികമാര്‍ക്കും അറിയില്ല!, നാല് പേരിതാ

2

മൂന്നാം നമ്പറില്‍ വിരാട് കോലിയില്ലാത്തതിനാല്‍ രണ്ട് താരങ്ങളാണ് പ്രധാനമായും ഈ സ്ഥാനത്തിനവായി മത്സരിക്കുന്നത്. ശ്രേയസ് അയ്യരും ദീപക് ഹൂഡയുമാണിത്. ശ്രേയസിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമായതിനാല്‍ അദ്ദേഹത്തെ മറികടന്ന് ഹൂഡ മൂന്നാം നമ്പറിലെത്താനാണ് സാധ്യത. അവസരം ലഭിച്ചപ്പോഴെല്ലാം ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ ഹൂഡക്ക് സാധിച്ചിരുന്നു.

3

അയര്‍ലന്‍ഡിനെതിരേ സെഞ്ച്വറിയും ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ വെടിക്കെട്ട് ബാറ്റിങ്ങും അദ്ദേഹം നടത്തി. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ഉള്ളപ്പോള്‍ മറ്റൊരാള്‍ക്കും അവസരമില്ല. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ വമ്പന്‍ സെഞ്ച്വറിയടക്കം നേടി സൂര്യകുമാര്‍ തിളങ്ങിയിരുന്നു. അഞ്ചാം നമ്പറില്‍ റിഷഭ് പന്തിനെത്തന്നെ ഇന്ത്യ പിന്തുണച്ചേക്കും. താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണെങ്കിലും ടി20 ലോകകപ്പിലും ഇന്ത്യ റിഷഭിനെ തന്നെ വിക്കറ്റ് കീപ്പറാക്കിയേക്കും.

4

ആറാം നമ്പറില്‍ ദിനേഷ് കാര്‍ത്തികിനാവും അവസരം. ഇന്ത്യ ഫിനിഷര്‍ റോളില്‍ പരിഗണിക്കുന്ന കാര്‍ത്തികിന് ഗംഭീര പ്രകടനത്തോടെ ടി20 ലോകകപ്പില്‍ സീറ്റുറപ്പിക്കാനുള്ള അവസരമാണിത്. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ കാര്‍ത്തിക് പ്ലേയിങ് 11 എത്തിയേക്കും. നിരാശപ്പെടുത്തിയാല്‍ കാര്‍ത്തികിന്റെ ലോകകപ്പ് സാധ്യതകള്‍ മങ്ങും.

ബാറ്റിങ് ഇതിഹാസങ്ങള്‍, എന്നാല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി ഞെട്ടിച്ചു, നാല് ഇന്ത്യക്കാരിതാ

5

ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജ എത്തും. സമീപകാലത്തായി പന്തുകൊണ്ട് കാര്യമായ മികവ് കാട്ടാന്‍ ജഡേജക്കായിട്ടില്ല. അതുകൊണ്ട് തന്നെ വിന്‍ഡീസ് പരമ്പരയിലൂടെ ഫോമിലേക്കെത്തേണ്ടതായുണ്ട്. എട്ടാം നമ്പറില്‍ പേസറായി ഭുവനേശ്വര്‍ കുമാര്‍ ഇറങ്ങുമ്പോള്‍ ഒമ്പതാമനായി ഹര്‍ഷല്‍ പട്ടേലുണ്ടാവും. മൂന്നാം പേസറായി ആവേഷ് ഖാന്‍ അര്‍ഷദീപ് സിങ് എന്നിവരാണ് അവസരം തേടുന്നത്. ഇതില്‍ അര്‍ഷദീപ് സിങ്ങിന് ഇന്ത്യ മുന്‍തൂക്കം നല്‍കിയേക്കും.

6

ഇടം കൈയന്‍ പേസറാണ് അര്‍ഷദീപ്. നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏക ഇടം കൈയന്‍ പേസറെന്ന നിലയില്‍ ഇന്ത്യ അര്‍ഷദീപിന് കൂടുതല്‍ പിന്തുണ നല്‍കിയേക്കും. സ്പിന്‍ സ്‌പെഷ്യലിസ്റ്റായി രവി ബിഷ്‌നോയ് ഇടം പിടിക്കാനാണ് സാധ്യത. ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ആദ്യ മത്സരത്തില്‍ പ്ലേയിങ് 11 ഇടം ലഭിച്ചേക്കില്ല. അഞ്ച് മത്സരങ്ങളുള്ളതിനാല്‍ ഇവരെ ഇന്ത്യ മാറി മാറി പരീക്ഷിച്ചേക്കും.

ഇന്ത്യയുടെ ബെസ്റ്റ് 11: രോഹിത് ശര്‍മ ( ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ്, രവി ബിഷ്‌നോയ്.

Story first published: Friday, July 15, 2022, 15:46 [IST]
Other articles published on Jul 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+