For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI T20: രോഹിത്-ഇഷാന്‍ ഓപ്പണിങ്, ശ്രേയസ് - ഡികെ വേണ്ട!, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

ഏകദിനം കളിക്കാതിരുന്ന സൂപ്പര്‍ താരങ്ങളില്‍ മിക്കവരും ടി20 പരമ്പയില്‍ തിരിച്ചെത്തിയതിനാല്‍ ഇന്ത്യയുടെ ടീം കരുത്ത് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്

1

ഇന്ത്യ - വിന്‍ഡീസ് ഏകദിന പരമ്പരയുടെ ആവേശം അവസാനിച്ചു. നാളെ മുതല്‍ ടി20 പോരാട്ടം ആരംഭിക്കുകയാണ്. ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യക്ക് തന്നെയാണ് ടി20 പരമ്പരയിലും മുന്‍തൂക്കം. ഏകദിനം കളിക്കാതിരുന്ന സൂപ്പര്‍ താരങ്ങളില്‍ മിക്കവരും ടി20 പരമ്പയില്‍ തിരിച്ചെത്തിയതിനാല്‍ ഇന്ത്യയുടെ ടീം കരുത്ത് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഏകദിനത്തിലെപ്പോലെ ടി20യില്‍ വിന്‍ഡീസിനെ എളുപ്പത്തില്‍ കീഴടക്കാനാവില്ല.

ഇന്ത്യന്‍ ടീമില്‍ കരുത്തുറ്റ താരങ്ങളാണുള്ളതെങ്കിലും ബെസ്റ്റ് പ്ലേയിങ് 11 പരിഗണിച്ചാല്‍ ആരൊക്കെ ഉള്‍പ്പെടും?. ആരൊക്കെ പുറത്താവും?. കരുത്ത് വിലയിരുത്തി ഇന്ത്യയുടെ ബെസ്റ്റ് പ്ലേയിങ് 11 പരിശോധിക്കാം. നായകനും ഓപ്പണറുമായ രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണിങ്ങിലേക്കെത്തും. ഏകദിന പരമ്പരയില്‍ അവസരം നല്‍കാതിരുന്ന ഇഷാന് ഇന്ത്യ അഞ്ച് മത്സരത്തിലും അവസരം നല്‍കിയേക്കും.

1

സമീപകാലത്തായി മോശം ഫോമിലുള്ള ഇഷാന് അവസരം നല്‍കി ഫോമിലേക്കെത്തിക്കേണ്ടതായുണ്ട്. ടി20 ലോകകപ്പില്‍ ഇന്ത്യ ബാക്കപ്പ് ഓപ്പണറായി പരിഗണിക്കുന്ന താരമാണ് ഇഷാന്‍. കെ എല്‍ രാഹുല്‍ പരിക്കേറ്റ് ടി20 പരമ്പരയും കളിക്കില്ലെന്ന് ഉറപ്പായതിനാലാണ് ഇഷാന് അവസരം ലഭിക്കുന്നത്. മൂന്നാം നമ്പറില്‍ വിരാട് കോലിയുടെ അഭാവം ദീപക് ഹൂഡ നികത്തും.

നേരത്തെ ടോപ് ഓഡറില്‍ അവസരം നല്‍കിയപ്പോള്‍ അദ്ദേഹം തിളങ്ങിയിരുന്നു. പന്തുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് ഹൂഡ. ഏകദിന പരമ്പരയില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങാനായിരുന്നില്ല. എന്നാല്‍ ടി20യില്‍ ഇന്ത്യ വലിയ പരിഗണന ഹൂഡക്ക് നല്‍കിയേക്കും. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിന് തന്നെ ഇന്ത്യ അവസരം നല്‍കിയേക്കും. സൂര്യകുമാര്‍ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ആകെ നേടിയത് വെറും 30 റണ്‍സാണ്. എന്നാല്‍ ടി20യില്‍ സൂര്യയെ ഇന്ത്യക്ക് മാറ്റിനിര്‍ത്താനാവില്ല.

മൂന്ന് പേര്‍ ഫ്‌ളോപ്പാകണം, എങ്കില്‍ സഞ്ജുവിന് ലോട്ടറി!, ടി20 ലോകകപ്പിലും വിളിയെത്തിയേക്കും

2

അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി റിഷഭ് പന്തെത്തും. സമീപകാലത്തായി മിന്നും ഫോമിലുള്ള റിഷഭ് വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യയുടെ തുറുപ്പുചീട്ടാണ്. ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയാണെത്തുക. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സമീപകാലത്തായി വളരെ പക്വതയോടെ കളിക്കുന്നു. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരങ്ങളിലൊരാളാണ് ഹര്‍ദിക്. പന്തുകൊണ്ടും ടീമിന് ഉപകാരിയാണ് അദ്ദേഹം.

3

ഏഴാമനായി രവീന്ദ്ര ജഡേജ ഉണ്ടാവില്ല. സ്പിന്‍ ഓള്‍റൗണ്ടറുടെ അഭാവം ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കും. ജഡേജക്ക് പകരം ഇന്ത്യ അക്ഷര്‍ പട്ടേലിനെ പരിഗണിക്കാനാണ് സാധ്യത. ആര്‍ അശ്വിനെ ഇന്ത്യ ടി20 ടീമിലേക്ക് പരിഗണിച്ചിട്ടുണ്ടെങ്കിലും പ്ലേയിങ് 11 ഉള്‍പ്പെടുത്താന്‍ സാധ്യത കുറവാണ്. ഏകദിനത്തിലും കസറിയ അക്ഷറിന് തന്നെയാവും ഇന്ത്യ മുന്‍തൂക്കം നല്‍കുക.

എട്ടാം നമ്പറില്‍ ഹര്‍ഷല്‍ പട്ടേലിനാവും അവസരം. ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ കെല്‍പ്പുള്ള പേസറാണ് അദ്ദേഹം. ഡെത്ത് ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനും നന്നായി സ്ലോ ബോള്‍ എറിയാനും കെല്‍പ്പുള്ള ഹര്‍ഷല്‍ ഇന്ത്യയുടെ പ്ലേയിങ് 11 നിര്‍ണ്ണായക താരമാണ്. ഒമ്പതാമനായി ഭുവനേശ്വര്‍ കുമാര്‍ എത്തും. ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ച താരം ടി20 പരമ്പരയില്‍ തിരിച്ചെത്തും.

ധോണിക്ക് കീഴില്‍ ടി20 സൂപ്പര്‍ ബൗളര്‍മാര്‍, കോലിയെത്തിയതോടെ വെടിതീര്‍ന്നു!, നാല് പേരിതാ

4

10ാമനായി സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ രവി ബിഷ്‌നോയ്ക്കാവും അവസരം. യുസ് വേന്ദ്ര ചഹാലിന് ഇന്ത്യ വിശ്രമം നല്‍കിയിട്ടുണ്ട്. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യ യുവ സ്പിന്നറെ വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ബിഷ്‌നോയ്ക്ക് സ്ഥാനം ഉറപ്പ്. 11ാമനായി അര്‍ഷദീപ് സിങ്ങിനെ പരിഗണിച്ചേക്കും. ഏകദിനത്തില്‍ അര്‍ഷദീപിനെ തഴഞ്ഞതിന് വലിയ വിമര്‍ശനം നേരിട്ടിരുന്നു. അതുകൊണ്ട് തന്നെ ഇടം കൈയന്‍ പേസര്‍ക്ക് ഇന്ത്യ ടി20യില്‍ അവസരം നല്‍കാനാണ് സാധ്യത കൂടുതല്‍.

5

ഇന്ത്യയുടെ ബെസ്റ്റ് 11: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, രവി ബിഷ്‌നോയ്, അര്‍ഷദീപ് സിങ്.

Story first published: Thursday, July 28, 2022, 17:54 [IST]
Other articles published on Jul 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+