For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: വെടിക്കെട്ട് ഫിഫ്റ്റി, രോഹിത്തിനെയും കോലിയേയും മറികടന്ന് സൂര്യ, വമ്പന്‍ റെക്കോഡ്

സൂര്യകുമാര്‍ യാദവിന്റെ (76) തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 44 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് സൂര്യകുമാര്‍ കാഴ്ചവെച്ചത്.

1

സെന്റ് കിറ്റ്‌സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഗംഭീര ജയം നേടി ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ഒരോവര്‍ ബാക്കിനിര്‍ത്തിയാണ് ജയം നേടിയത്. സൂര്യകുമാര്‍ യാദവിന്റെ (76) തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 44 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് സൂര്യകുമാര്‍ കാഴ്ചവെച്ചത്.

മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയായതിന് പിന്നാലെ വമ്പനൊരു റെക്കോഡും സൂര്യകുമാര്‍ യാദവ് നേടിയെടുത്തിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസില്‍ ഒരു ടി20യിലെ ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡാണ് സൂര്യകുമാര്‍ യാദവ് സ്വന്തം പേരിലാക്കിയത്. വിരാട് കോലി, റിഷഭ് പന്ത് എന്നിവരുടെയെല്ലാം റെക്കോഡിനെയാണ് സൂര്യകുമാര്‍ മറികടന്നത്.

1

2019ല്‍ റിഷഭ് പന്ത് കുറിച്ച 65* റണ്‍സിന്റെ റെക്കോഡിനെയാണ് സൂര്യ മറികടന്നത്. 64 റണ്‍സുമായി രോഹിത് ശര്‍മയും 59 റണ്‍സുമായി വിരാട് കോലിയും ഈ റെക്കോഡില്‍ പിന്നാലെയുണ്ട്. ഇന്ത്യയുടെ നാലാം നമ്പറിലെ ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ യാദവിനെ ഓപ്പണറാക്കിയാണ് ഇന്ത്യ തന്ത്രം മെനഞ്ഞത്. ആദ്യ രണ്ട് മത്സരത്തിലും പ്രതീക്ഷക്കൊത്തുയരാത്ത താരം മൂന്നാം മത്സരത്തില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും വമ്പനൊരു റെക്കോഡ് മൂന്നാം ടി20യിലൂടെ നേടി. ബ്രണ്ടന്‍ കിങ്ങിനെ പുറത്താക്കിയതോടെ 50 ടി20 വിക്കറ്റുകളെന്ന നേട്ടത്തിലേക്കെത്താന്‍ ഹര്‍ദിക്കിനായി. ഇന്ത്യക്കായി ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ താരമാണ് ഹര്‍ദിക് പാണ്ഡ്യ. യുസ് വേന്ദ്ര ചഹാല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്.

IND vs WI: രോഹിത്തും ധവാനും ഉടക്കിലോ?, ഹിറ്റ്മാന്‍ ലക്ഷ്യമിടുന്നതെന്ത്?, സെലക്ടര്‍ പറയുന്നു

2

50 വിക്കറ്റ് കൂടാതെ 802 റണ്‍സും ഹര്‍ദിക്കിന്റെ പേരിലുണ്ട്. ഇതോടെ അന്താരാഷ്ട്ര ടി20യില്‍ 500ലധികം റണ്‍സും 50 വിക്കറ്റും നേടുന്ന ഒമ്പതാമത്തെ ക്രിക്കറ്റ് താരമാവാന്‍ ഹര്‍ദിക്കിനായി. ഷക്കീബ് അല്‍ ഹസന്‍, ഷാഹിദ് അഫ്രീദി, ഡ്വെയ്ന്‍ ബ്രാവോ, ജോര്‍ജ് ഡോക്‌റല്‍, മുഹമ്മദ് നബി, മുഹമ്മദ് ഹഫീസ്, കെവിന്‍ ഒബ്രിയാന്‍, തിസാര പെരേര എന്നിവരാണ് ഹര്‍ദിക്കിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.

3

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വെടിക്കെട്ട് ഓപ്പണര്‍മാരിലൊരാളാണ് ഹര്‍ദിക് പാണ്ഡ്യ. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് ഹര്‍ദിക്. മൂന്നാം ടി20യിലൂടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും വമ്പനൊരു റെക്കോഡിട്ടു. ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ സിക്‌സര്‍ നേടുന്ന നായകനെന്ന റെക്കോഡാണ് രോഹിത് നേടിയത്. 60 സിക്‌സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 59 സിക്‌സുകള്‍ നേടിയ മുന്‍ നായകന്‍ വിരാട് കോലിയുടെ റെക്കോഡിനെയാണ് രോഹിത് മറികടന്നത്.

'ഡിന്‍ഡ വന്ന് സച്ചിനെ രൂക്ഷമായി നോക്കി', പിന്നെ സംഭവിച്ചത്!, ഓര്‍മ പങ്കുവെച്ച് ദാസ്ഗുപ്ത

4

മൂന്നാം ടി20യിലെ ജയത്തോടെ ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നിട്ട് നില്‍ക്കുകയാണ്. നാലാം മത്സരവും ജയിച്ച് പരമ്പര പിടിക്കാനാവും ഇന്ത്യ ഇറങ്ങുക. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര അലമാരയിലെത്തിച്ചതിന് പിന്നാലെ ഇന്ത്യ വിന്‍ഡീസ് പരമ്പരയും സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ടി20 ലോകകപ്പിന് മുമ്പ് കരുത്തോടെ എത്തുകയാവും ഇന്ത്യയുടെ ലക്ഷ്യം.

എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ പരിക്ക് ഇന്ത്യക്ക് വലിയ ആശങ്കയുണ്ടാക്കുന്നു. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവരെല്ലാം പരിക്കിന്റെ ഭീഷണി നേരിടുന്നു. സൂര്യകുമാര്‍ യാദവിന്റെ ഫോം പ്രതീക്ഷ നല്‍കുമ്പോള്‍ ശ്രേയസ് അയ്യരുടെ കാര്യത്തില്‍ ഇപ്പോഴും ആശങ്ക തുടരുകയാണ്. മോശം ഫോമിലുള്ള ശ്രേയസിന് പകരം ഇന്ത്യ നാലാം ടി20യില്‍ സഞ്ജുവിനെ പരിഗണിച്ചേക്കും.

Story first published: Wednesday, August 3, 2022, 9:50 [IST]
Other articles published on Aug 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+