Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഗില്‍ സൂപ്പറാ, ഓപ്പണിങ്ങില്‍ മിടുമിടുക്കന്‍, രാഹുലിനും ധവാനും വെല്ലുവിളി

1

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ അപ്രതീക്ഷിതമായി ഓപ്പണിങ്ങിലേക്ക് പരിഗണിച്ച താരമാണ് ശുബ്മാന്‍ ഗില്‍. ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ തിളങ്ങിയ താരത്തെ വിന്‍ഡീസ് പരമ്പരയിലേക്ക് പരിഗണിച്ചുവെന്നത് മാത്രമല്ല മൂന്ന് മത്സരത്തിലും പ്ലേയിങ് 11 ലും ഇടം നല്‍കി. മുന്‍ അണ്ടര്‍ 19 ചാമ്പ്യന്‍ ഓപ്പണറെ വിശ്വസിച്ച ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് തെറ്റിയില്ല. മൂന്ന് മത്സരത്തിലും ഗംഭീര പ്രകടനം നടത്താന്‍ ഗില്ലിനായി.

ആദ്യ മത്സരത്തില്‍ ഫിഫ്റ്റി നേടിയ ഗില്‍ രണ്ടാം മത്സരത്തില്‍ 40ലധികം റണ്‍സ് നേടിയപ്പോള്‍ മൂന്നാം മത്സരത്തിലും ഫിഫ്റ്റിയോടെ തിളങ്ങി. റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍ എന്നിവരെ പുറത്തിരുത്തി ശുബ്മാന്‍ ഗില്ലിനെ ഓപ്പണിങ്ങിലേക്ക് പരിഗണിച്ച ഇന്ത്യയുടെ തീരുമാനം തെറ്റായില്ലെന്ന് തന്നെ തെളിയിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

1

ഗില്ലിന്റെ ഫോം ഒരു തരത്തില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമ്പോള്‍ മറ്റൊരു തലത്തില്‍ തലവേദനയാവും. കാരണം തുടര്‍ച്ചയായി ഗില്‍ ഫോമിലേക്കെത്തിയാല്‍ അദ്ദേഹത്തെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റിനിര്‍ത്താനാവില്ല. ഏകദിനത്തില്‍ ശിഖര്‍ ധവാനും കെ എല്‍ രാഹുലും ഓപ്പണിങ് സ്ഥാനത്തിനായി മത്സരം ശക്തമാക്കുന്ന സാഹചര്യത്തില്‍ ഗില്ലിന്റെ വരവ് ഓപ്പണിങ്ങിലേക്കുള്ള പോരാട്ടം കൂടുതല്‍ വാശിയേറിയതാക്കും.

കാര്‍ത്തിക്, കാര്‍ത്തിക്, മുരളി വിജയിക്ക് മുന്നില്‍ കാണികള്‍, കൈകൂപ്പി താരം!, വീഡിയോ വൈറല്‍

2

2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് മികച്ച ടീമിനെ വാര്‍ത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. നിലവില്‍ 36 വയസുള്ള ധവാന് ഏകദിന ലോകകപ്പില്‍ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ ധവാന് സാധിക്കാത്തത് തന്നെയാണ് അതിന്റെ കാരണം. ഇന്ത്യയുടെ ഓപ്പണര്‍മാര്‍ അതിവേഗം റണ്‍സുയര്‍ത്തേണ്ടതായുണ്ടെന്ന് നായകന്‍ രോഹിത് ശര്‍മ കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമല്ല നിലവില്‍ ധവാന്‍.

കെ എല്‍ രാഹുല്‍ ഇന്ത്യയുടെ ഭാവി നായകനെന്ന വിശേഷണമുള്ള താരമാണ്. ആക്രമിച്ച് കളിക്കാനും നിലയുറപ്പിച്ച് കളിക്കാനുമെല്ലാം മിടുക്കനാണെങ്കിലും രാഹുലിന്റെ പ്രധാന പ്രശ്‌നം ഫിറ്റ്‌നസാണ്. സമീപകാലത്തായി തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നു. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലും രാഹുല്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് അദ്ദേഹം പിന്മാറുകയായിരുന്നു. ടി20 പരമ്പരയിലും രാഹുല്‍ ഉണ്ടാവില്ലെന്നാണ് വിവരം.

3

റുതുരാജ് ഗെയ്ക് വാദും പ്രതീക്ഷ നല്‍കുന്ന ഓപ്പണറാണ്. ഏകദിനത്തിന് പറ്റിയ ശൈലിയാണ് റുതുരാജിന്റേതും. എന്നാല്‍ ലഭിച്ച അവസരങ്ങളെ മുതലാക്കാന്‍ അദ്ദേഹത്തിനായില്ല. ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ ഇഷാന്‍ കിഷനും വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും സ്ഥിരതയില്ലാത്തതാണ് പ്രശ്‌നം. ഓപ്പണിങ്ങില്‍ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പുതിയ കൂട്ടുകെട്ടിനെ ഇന്ത്യക്ക് സൃഷ്ടിക്കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരാന്‍ താല്‍പര്യം കാട്ടുന്ന താരങ്ങളിലൊരാളാണ് ശുബ്മാന്‍ ഗില്‍.

രോഹിത്തിന് ശേഷം ഇന്ത്യയുടെ നായകനാര്?, തിരഞ്ഞെടുത്ത് ഉത്തപ്പ, ടെസ്റ്റില്‍ പേസര്‍ മതി!

4

മൂന്നാം ഏകദിനത്തില്‍ ഇന്ത്യ മികച്ച നിലയില്‍ ബാറ്റ് ചെയ്യവെ രസംകൊല്ലിയായി മഴയെത്തിയിരിക്കുകയാണ്. 24 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 51 റണ്‍സുമായി ഗില്‍ ക്രീസിലുണ്ട്. 40 ഓവറാക്കി മത്സരം പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ്. 16 ഓവര്‍ ശേഷിക്കെ സെഞ്ച്വറിയിലേക്കെത്താന്‍ ഗില്ലിനാവുമോയെന്ന് കണ്ടറിയാം.

Story first published: Wednesday, July 27, 2022, 23:22 [IST]
Other articles published on Jul 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+