IND vs WI: വെടിക്കെട്ട് ഫിഫ്റ്റി, ഓപ്പണിങ്ങില്‍ മിന്നിച്ച് ഗില്‍, ധവാനും ഇഷാനും കരുതിയിരുന്നോ!

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തിലൂടെ തന്റെ കന്നി ഏകദിന ഫിഫ്റ്റി നേടി ശുബ്മാന്‍ ഗില്‍. ഏറെ നാളുകളായി ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന് പുറത്തുള്ള ഗില്ലിന് ഇപ്പോള്‍ ഇന്ത്യ അവസരം ലഭിച്ചപ്പോള്‍ വെടിക്കെട്ട് പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഏകദിനത്തിലെ തന്റെ കന്നി ഫിഫ്റ്റിയാണ് ഗില്‍ നേടിയത്. 36 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ ഗില്‍ 53 പന്തില്‍ 6 ഫോറും 2 സിക്‌സുമടക്കം 64 റണ്‍സുമായാണ് പുറത്തായത്.
സെഞ്ച്വറി ഉറപ്പിച്ച ഇന്നിങ്‌സായിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ ഗില്‍ റണ്ണൗട്ടാവുകയായിരുന്നു. 120.75 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ മുന്നേറ്റം. നായകനും സഹ ഓപ്പണറുമായ ശിഖര്‍ ധവാന്‍ പതിയെ തുടങ്ങിയപ്പോള്‍ ഗില്ലാണ് അതിവേഗം റണ്‍സുയര്‍ത്തിയത്. ഒന്നാം വിക്കറ്റില്‍ 17.4 ഓവറില്‍ 119 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാനും ധവാനും ഗില്ലിനുമായി.

വെസ്റ്റ് ഇന്‍ഡീസില്‍ ഏകദിനത്തില്‍ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കുന്ന അഞ്ചാമത്തെ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടാണിത്. 1997ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ - സൗരവ് ഗാംഗുലി, 2013ല്‍ ശിഖര്‍ ധവാന്‍ - രോഹിത് ശര്‍മ, 2017ല്‍ ശിഖര്‍ ധവാന്‍ - അജിന്‍ക്യ രഹാനെ, ഇതേ വര്‍ഷം ഒരിക്കല്‍ക്കൂടി ധവാന്‍ - രഹാനെ കൂട്ടുകെട്ട് ഈ നേട്ടത്തിലെത്തി. ഇതിന് ശേഷം ധവാന്‍ - ഗില്‍ കൂട്ടുകെട്ടാണ് ഇപ്പോള്‍ ഈ നേട്ടത്തിലേക്കെത്തിയത്.
കളിച്ചത് 10ല്‍ താഴെ ഏകദിനം, എന്നിട്ടും ലോകകപ്പ് നേടി!, അറിയാമോ ഈ അഞ്ച് താരങ്ങളെ

കൂടാതെ വിന്‍ഡീസിലെ ഇന്ത്യയുടെ മികച്ച മൂന്നാമത്തെ ഓപ്പണിങ് കൂട്ടുകെട്ടാണ് ധവാനും ഗില്ലും ചേര്‍ന്ന് സൃഷ്ടിച്ചത്. 132 റണ്‍സുമായി ധവാന്‍ - രഹാനെ കൂട്ടുകെട്ട് ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ 123 റണ്‍സ് കൂട്ടുകെട്ടുമായി ധവാന്‍ - രോഹിത് കൂട്ടുകെട്ടാണ് രണ്ടാം സ്ഥാനത്ത്. 119 റണ്‍സുമായി ധവാന്‍ - ഗില്‍ കൂട്ടുകെട്ട് മൂന്നാം സ്ഥാനത്തും.

ശുബ്മാന്‍ ഗില്‍ ഫിഫ്റ്റിയോടെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ ഓപ്പണര്‍ സ്ഥാനത്തിനായി പോരാട്ടം കടുക്കുകയാണെന്ന് പറയാം. നായകന്‍ രോഹിത് ശര്‍മക്ക് ക്യാപ്റ്റനെന്ന നിലയില്‍ ഓപ്പണിങ്ങില്‍ സ്ഥാനം ഉറപ്പ്. ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം ഓപ്പണര്‍ സ്ഥാനത്തിനായി മത്സരിക്കുകയായിരുന്നു. ഇതിനിടെയാണ് പോരാട്ടം കടുപ്പിച്ച് ശുബ്മാന്‍ ഗില്ലും ഇപ്പോള്‍ ഫോമിലേക്കെത്തിയിരിക്കുന്നത്.
IND vs ZIM: ഇവരെ ഇന്ത്യ തഴയരുത്, അവസരം കൊടുക്കണം, സ്ഥാനം അര്‍ഹിക്കുന്ന അഞ്ച് പേരിതാ

ഈ വര്‍ഷം ടി20 ലോകകപ്പും 2023ല്‍ ഏകദിന ലോകകപ്പും വരാനിരിക്കെ ഇന്ത്യന്‍ സെലക്ടര്‍മാരുടെ തലപുകയുമെന്ന കാര്യം ഉറപ്പാണ്. ഗില്ലിനെ ടെസ്റ്റിലേക്ക് മാത്രം പരിഗണിച്ചിരുന്ന ഇന്ത്യ ഏകദിനത്തിലേക്കും പരീക്ഷിക്കാന്‍ തുടങ്ങിയതോടെ ഓപ്പണിങ്ങില്‍ സ്ഥാനത്തിനായി ഇനിയുള്ള പരമ്പരകളില്‍ വാശിയേറിയ മത്സരം തന്നെ നടക്കുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications