For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ടി20 ശ്രേയസിനെക്കൊണ്ടാവില്ല! വീണ്ടും തെളിഞ്ഞു- എവിടെ ഹൂഡ, സഞ്ജു?

ഡെക്കായി പുറത്താവുകയായിരുന്നു താരം

വെസ്റ്റ് ഇന്‍ഡീസുമായി നേരത്തേ നടന്ന ഏകദിന പരമ്പരയില്‍ രണ്ടു ഫിഫ്റ്റികളോടെ മിന്നിച്ച ശ്രേയസ് അയ്യര്‍ പക്ഷെ ആദ്യ ടി20യില്‍ വന്‍ ഫ്‌ളോപ്പായി മാറി. മികച്ച ഫോമിലുള്ള ദീപക് ഹൂഡ, സഞ്ജു സാംസണ്‍ എന്നിവരെ പുറത്തിരുത്തിയ ശേഷം ഇന്ത്യ കളിപ്പിച്ച ശ്രേയസ് തികഞ്ഞ പരാജയമാവുകയും ചെയ്തു. നാലു ബോളുകള്‍ നേരിട്ട അദ്ദേഹത്തെ അക്കൗണ്ട് തുറക്കും മുമ്പ് വിന്‍ഡീസ് പുറത്താക്കുകയായിരുന്നു. ഒബെഡ് മക്കോയിയുടെ ബൗങിങില്‍ അക്കീല്‍ ഹൊസയ്‌നാണ് ശ്രേയസിനെ പിടികൂടിയത്.

ഹൂഡ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടാവുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ നേരത്തേ നടന്ന ഏകദിന പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ശ്രേയസിനു ഇന്ത്യ പ്രഥമ പരിഗണന നല്‍കുകയായിരുന്നു.

1

വെസ്റ്റ് ഇന്‍ഡീസിനെതിരേ ടി20യില്‍ ശ്രേയസ് അയ്യരുടെ ഇതുവരെയുള്ള പ്രകടനമെടുത്താല്‍ അതു തീര്‍ത്തും ദയനീയമാണെന്നു കാണാന്‍ സാധിക്കും. ഇതു വരെ അഞ്ചു ഇന്നിങ്‌സുകളിലാണ് അദ്ദേഹം വിന്‍ഡീസിനെതിരേ ബാറ്റ് ചെയ്തത്. ഇവയില്‍ നേടാനായത് വെറും 39 റണ്‍സ് മാത്രമാണ്. 9.75 എന്ന പരിതാപകരമായ ശരാശരിയാണ് ശ്രേയസിനുള്ളത്. സ്‌ട്രൈക്ക് റേറ്റ് 112 ആണ്.

2

അതേസമയം, വിന്‍ഡീസിനെതിരേ ഏകദിനത്തില്‍ ഇതിന്റെ നേര്‍വിപരീതമാണ് ശ്രേയസിന്റെ പ്രകടനം. 10 മല്‍സരങ്ങളില്‍ നിന്നും 57.88 ശരാശരിയില്‍ 97.3 സ്‌ട്രൈ്ക് റേറ്റോടെ അദ്ദേഹം അടിച്ചെടുത്തത് 463 റണ്‍സാണ്. ഏഴു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും

ടീം തോറ്റാലും അവന്‍ ഒപ്പമുണ്ടെങ്കില്‍ അതു മറക്കും! മുംബൈ ടീമിലെ കൂട്ടുകാരനെക്കുറിച്ച് സ്‌കൈ

3

ശ്രേയസ് അയ്യരുടെ അവസാനത്തെ അഞ്ചു ടി20 ഇന്നിങ്‌സുകളെടുക്കുകയാണെങ്കില്‍ ഒന്നില്‍പ്പോലും അദ്ദേഹത്തിനു 30 റണ്‍സ് കടക്കാന്‍ പോലുമായിട്ടില്ല. 28 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 14, 4, 0, 0 എന്നിങ്ങനെയാണ് മറ്റു നാലു ഇന്നിങ്‌സുകളില്‍ ശ്രേയസിന്റെ പ്രകടനം.

4

അതേസമയം, വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ടി20യില്‍ ദീപക് ഹൂഡയെ പുറത്തിരുത്തി ശ്രേയസ് അയ്യരെ കളിപ്പിച്ചതിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പല മുന്‍ താരങ്ങളും ഇന്ത്യയുടെ ടീം സെലക്ഷനെ ചോദ്യം ചെയ്തിരിക്കുകയാണ്. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ ആരാധകരും വലിയ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ക്രിഷ് ശ്രീകാന്തും ഇന്ത്യന്‍ ടീം സെലക്ഷനെതിരേ ആഞ്ഞടിച്ചിട്ടുണ്ട്. ദീപക് ഹൂഡ എവിടെ? അദ്ദേഹം ടി20യില്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുള്ള താരമാണ്.

ബാറ്റിങിനു മുമ്പ് ടോയ്‌ലറ്റിലേക്ക് ഓടുന്ന ധവാന്‍! കാത്തുനില്‍പ്പ് പതിവെന്നു രോഹിത്

5

ഏകദിനത്തിലും ഹൂഡ മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു. തീര്‍ച്ചായും ഇന്ത്യയുടെ ഇലവനില്‍ താരം വേണ്ടിയിരുന്നു. ഓള്‍റൗണ്ടര്‍മാരാണ് ടി20യില്‍ വേണ്ടതെന്നു നിങ്ങള്‍ മനസ്സിലാക്കണം. ബാറ്റിങ് ഓള്‍റൗണ്ടര്‍മാരും ബൗളിങ് ഓള്‍റൗണ്ടര്‍മാരും എത്രത്തോളമുണ്ടോ അത്രയും നല്ലതാണെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

6

ദീപക് ഹൂഡയുടെ കരിയറെടുത്താല്‍ 68.33 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 172.26 സ്‌ട്രൈക്ക് റേറ്റോടെ 205 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു. അടുത്തിടെ നടന്ന അയര്‍ലാന്‍ഡ് പര്യടനത്തില്‍ കന്നി സെഞ്ച്വറി കുറിച്ച അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസുമായിുന്നു.
അതേസമയം, ശ്രേയസ് അയ്യരാവട്ടെ ഇതുവരെ കളിച്ചത് 38 ടി20കളിലാണ്. ഇവയില്‍ നിന്നും 138.74 സ്‌ട്രൈക്ക് ററ്റോടെ 931 റണ്‍സ് നേടുകയും ചെയ്തു. ആറു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്.

7

വിന്‍ഡീസുമായുള്ളഒന്നാം ടി20യിലെ ഇന്ത്യന്‍ ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, രവി ബിഷ്‌നോയ്, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്.

Story first published: Saturday, July 30, 2022, 0:20 [IST]
Other articles published on Jul 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+