IND vs WI: മൂന്നാം നമ്പറില്‍ ശ്രേയസോ ഹൂഡയോ?, ആര് വേണം?, സാബ കരീം പറയുന്നു

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി20 ഇന്ന് നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം മത്സരത്തില്‍ ഇന്ത്യ ടീമില്‍ എന്തൊക്കെ മാറ്റം വരുത്തുമെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മോശം ഫോമിലുള്ള ശ്രേയസ് അയ്യരിന് വിശ്രമം അനുവദിച്ച് പകരം സഞ്ജു സാംസണിന് ഇന്ത്യ അവസരം നല്‍കുമോയെന്നാണ് കണ്ടറിയേണ്ടത്. മൂന്നാം നമ്പറില്‍ കളിക്കുന്ന ശ്രേയസിന് പകരം ദീപക് ഹൂഡയേയും ഇന്ത്യ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
എന്നാല്‍ ഇന്ത്യ മൂന്നാം നമ്പറില്‍ നിന്ന് ശ്രേയസ് അയ്യരെ മാറ്റാന്‍ സാധ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം. ഒന്നോ രണ്ടോ മോശം പ്രകടനത്തിന്റെ പേരില്‍ ശ്രേയസിന് മുകളില്‍ ഹൂഡ വരില്ലെന്നും കുറച്ച് മത്സരങ്ങളില്‍ക്കൂടി ശ്രേയസിന് മൂന്നാം നമ്പറില്‍ ഇന്ത്യ അവസരം നല്‍കിയേക്കുമെന്നുമാണ് സാബ കരീം അഭിപ്രായപ്പെട്ടത്.

' മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്ക് പകരം ദീപക് ഹൂഡ വരണമോയെന്നത് കുഴപ്പിക്കുന്ന ചോദ്യമാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ 3-4 നമ്പറുകളിലാണ് ശ്രേയസ് ബാറ്റ് ചെയ്തത്. ദീപക് ഹൂഡ മികച്ച ഫോമിലാണെങ്കിലും ഇന്ത്യ കുറച്ച് മത്സരങ്ങളില്‍ക്കൂടി ശ്രേയസിന് അവസരം നല്‍കിയേക്കും. ഏകദിന പരമ്പരയില്‍ അവന്‍ മികച്ച ഫോമിലായിരുന്നുവെന്നത് ഓര്‍ക്കണം'-സാബ കരീം പറഞ്ഞു.
ഹൂഡ പന്തുകൊണ്ടും ടീമിന് ഉപകാരിയായ താരമാണ്. അയര്‍ലന്‍ഡിനെതിരേ സെഞ്ച്വറി നേടാന്‍ ഹൂഡക്ക് സാധിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരേ ഒരു മത്സരത്തില്‍ അവസരം ലഭിച്ചപ്പോഴും തിളങ്ങാന്‍ അദ്ദേഹത്തിനായി ഐപിഎല്ലിലും മോശമില്ലാത്ത റെക്കോഡ് ഹൂഡയുടെ പേരിലുണ്ട്. ഐപിഎല്ലിലും മോശമല്ലാത്ത പ്രകടനം അവകാശപ്പെടാന്‍ ഹൂഡക്ക് സാധിക്കും.
IND vs WI: രോഹിത്തും ധവാനും ഉടക്കിലോ?, ഹിറ്റ്മാന്‍ ലക്ഷ്യമിടുന്നതെന്ത്?, സെലക്ടര്‍ പറയുന്നു

ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ട താരമാണ് ഹൂഡ. നിലവിലെ ഇന്ത്യയുടെ ടോപ് ഫൈവ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍പോലും പന്തെറിയാത്തവരാണ്. അതുകൊണ്ട് തന്നെ പാര്‍ട്ട് ടൈം ബൗളറുടെ അഭാവം ഇന്ത്യയെ വലക്കുന്നു. ഹൂഡ ടീമിലേക്കെത്തിയാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരമാവും. ഭേദപ്പെട്ട നിലയില്‍ സ്പിന്നറെന്ന നിലയില്‍ പന്തെറിയാനും ഹൂഡക്ക് സാധിക്കും.
മൂന്നാം നമ്പറില്‍ വിരാട് കോലിയാണ് ഇന്ത്യക്കായി കളിച്ചിരുന്നത്. കോലിയുടെ അഭാവത്തില്‍ പകരക്കാരായി എത്തുന്നതാണ് ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍ എന്നിവരെല്ലാം. മൂന്നാം നമ്പറില്‍ കോലിക്ക് കൃത്യമായൊരു പകരക്കാരനെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കോലി മോശം ഫോമിലാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഇപ്പോള്‍ വിശ്വസ്തനെന്ന് വിളിക്കാനാവില്ല.

എന്നാല്‍ ഇന്ത്യ ഇതുവരെ മൂന്നാം നമ്പറിലെ കോലിയുടെ ഉത്തമ പകരക്കാരനെ കണ്ടെത്തിയിട്ടില്ല. ടീമില്‍ പരീക്ഷണം തുടരുകയാണ്. ലോകകപ്പിന് മാസങ്ങള്‍ മാത്രമാണുള്ളതെങ്കിലും പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇപ്പോഴും പരീക്ഷണങ്ങളില്‍ത്തന്നെയാണ്. സൂര്യകുമാര്‍ യാദവിനെയും റിഷഭ് പന്തിനെയും ഓപ്പണറാക്കിയും മറ്റും ഇന്ത്യ നടത്തിയ പരീക്ഷണങ്ങള്‍ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.
'ഡിന്‍ഡ വന്ന് സച്ചിനെ രൂക്ഷമായി നോക്കി', പിന്നെ സംഭവിച്ചത്!, ഓര്‍മ പങ്കുവെച്ച് ദാസ്ഗുപ്ത

'ദീപക് ഹൂഡയെ സംബന്ധിച്ച് അവസരമില്ലെന്നത് വലിയ പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ശ്രേയസ് അയ്യര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കേണ്ടതായുണ്ട്. കാരണം ശ്രേയസ് ടി20 ലോകകപ്പ് പദ്ധതികളുടെ ഭാഗമാണ്. കുറച്ച് മത്സരങ്ങളില്‍ തിളങ്ങാനായില്ലെങ്കിലും ശ്രേയസ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള ശക്തനായ താരമാണ് ശ്രേയസ്'-സാബ കരീം കൂട്ടിച്ചേര്‍ത്തു.
ഏകദിനത്തില്‍ മിടുക്കനാണെങ്കിലും ടി20യില്‍ ശ്രേയസിന് പഴയ മികവില്ല. ഷോര്‍ട്ട് ബോള്‍ താരത്തിന്റെ ദൗര്‍ബല്യമായി മാറിയിരിക്കുന്നു. തുടര്‍ച്ചയായി മിന്നും പ്രകടനം കാഴ്ചവെക്കാതെ ശ്രേയസിന് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കുക പ്രയാസമാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications