IND vs WI: വീണ്ടും ഫിഫ്റ്റി, റെക്കോഡ് വെട്ടിപ്പിടിച്ച് ഗബ്ബാര്‍, വഴിമാറി ധോണിയും അസ്ഹറും

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലെ അര്‍ധ സെഞ്ച്വറി നേട്ടത്തോടെ വമ്പന്‍ റെക്കോഡ് സ്വന്തമാക്കി ശിഖര്‍ ധവാന്‍. ഇന്ത്യന്‍ നായകനും ഓപ്പണറുമായ ധവാന്‍ മൂന്നാം മത്സരത്തില്‍ 74 പന്തില്‍ 58 റണ്‍സാണ് നേടിയത്. 7 ബൗണ്ടറി ഉള്‍പ്പെടെയായിരുന്നു ധവാന്റെ പ്രകടനം. ഇതോടെ മുന്‍ ഇന്ത്യന്‍ നായകന്മാരായ എംഎസ് ധോണിയുടെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും റെക്കോഡ് തകര്‍ക്കാന്‍ ധവാന് സാധിച്ചിരിക്കുകയാണ്.
വിന്‍ഡീസിനെതിരേ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ റെക്കോഡിലാണ് ധവാന്‍ ധോണിയേയും അസ്ഹറുദ്ദീനെയും മറികടന്നത്. 2011-2022 കാലയളവിലായി 30 ഇന്നിങ്‌സില്‍ നിന്ന് 1012 റണ്‍സാണ് ധവാന്‍ വിന്‍ഡീസിനെതിരേ നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറി ഏഴ് ഫിഫ്റ്റിയും ഉള്‍പ്പെടും. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി വിന്‍ഡീസിനെതിരേ ഏകദിനത്തില്‍ നേടിയത് 1006 റണ്‍സാണ്. മുഹമ്മദ് അസ്ഹറുദ്ദീന്‍ നേടിയത് 998 റണ്‍സും.

ഏകദിനത്തില്‍ 800 ബൗണ്ടറികളെന്ന നാഴികക്കല്ല് പിന്നിടാനും ഗംഭീറിനായി. 2010ല്‍ അരങ്ങേറ്റം കുറിച്ച ധവാന്‍ 152 ഇന്നിങ്‌സില്‍ നിന്ന് 6493 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ 17 സെഞ്ച്വറിയും 37 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 805 ഫോറും 77 സിക്‌സുമാണ് നിലവില്‍ ധവാന്റെ ഏകദിന കരിയറിലുള്ളത്. വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലും (97) ഫിഫ്റ്റി നേടാന്‍ ധവാന് സാധിച്ചിരുന്നു.
കാര്‍ത്തിക്, കാര്‍ത്തിക്, മുരളി വിജയിക്ക് മുന്നില്‍ കാണികള്‍, കൈകൂപ്പി താരം!, വീഡിയോ വൈറല്‍

കൂടാതെ മറ്റൊരു നേട്ടത്തിലേക്കാനും ധവാനായി. എവേ ഏകദിനത്തില്‍ ഇന്ത്യക്കായി കൂടുതല്‍ തവണ 50 പ്ലസ് സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ ഓപ്പണര്‍മാരില്‍ രോഹിത് ശര്‍മക്കൊപ്പമെത്താന്‍ ധവാന് സാധിച്ചിരിക്കുകയാണ്. രോഹിത്തിന്റെയും ധവാന്റെയും പേരില്‍ നിലവില്‍ 37 ഫിഫ്റ്റികളാണുള്ളത്. 71 തവണ 50ലധികം റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 51 തവണ ഈ നേട്ടത്തിലെത്തിയ സൗരവ് ഗാംഗുലി എന്നിവരാണ് ധവാനും രോഹിത്തിനും മുകളിലുള്ളത്.

ഇന്ത്യയുടെ ഏകദിന നായകന്മാരില്‍ ഉയര്‍ന്ന ബാറ്റിങ് ശരാശരിയെന്ന ബഹുമതിയിലും ധോണിയെ ധവാന്‍ മറികടന്നു. ധവാന്റെ ശരാശരി 59.20ഉും ധോണിയുടേത് 53.55 മാണ്. എന്നാല്‍ ഇരുവരും തമ്മില്‍ നയിച്ച മത്സരങ്ങള്‍ തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. 90 ശരാശരിയുള്ള ഗൗതം ഗംഭീര്‍ തലപ്പത്തും 72.65 ശരാശരിയുള്ള വിരാട് കോലി, 59.50 ശരാശരിയുള്ള രോഹിത് ശര്‍മ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
രോഹിത്തിന് ശേഷം ഇന്ത്യയുടെ നായകനാര്?, തിരഞ്ഞെടുത്ത് ഉത്തപ്പ, ടെസ്റ്റില്‍ പേസര്‍ മതി!

നായകനെന്ന നിലയില്‍ വമ്പനൊരു നേട്ടവും ധവാനെ കാത്തിരിക്കുന്നു. 39 വര്‍ഷങ്ങള്‍ക്ക് ശേഷം വിന്‍ഡീസില്‍ മൂന്ന് മത്സര ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യത്തെ ഇന്ത്യന്‍ നായകനെന്ന നേട്ടമാണ് ധവാനെ കാത്തിരിക്കുന്നത്. ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യക്ക് മുന്നില്‍ മൂന്നാം മത്സരത്തില്‍ മഴ വില്ലനാവുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 24 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications